ബഹിരാകാശത്ത് ആണവ വിസ്‌ഫോടനത്തിനൊരുങ്ങി നാസ; ഛിന്നഗ്രഹം ചിന്നിചിതറുമോ? ഇല്ലെങ്കില്‍ ദുരന്തം
ബഹിരാകാശത്ത് ആണവ വിസ്‌ഫോടനം നടന്നാലോ? ചിന്തിക്കാന്‍ കൂടി പറ്റുന്നില്ലേ. എങ്കില്‍ അത് ഉടനെ സാധ്യമാകും. ഛിന്നഗ്രഹം ബെന്നുവിനെ തകര്‍ക്കുന്ന കാര്യമാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കാര്‍ബണാല്‍ സമ്പന്നമായ ഛിന്നഗ്രഹമാണിത്. ഭൂമിയുടെ ഉല്‍പ്പത്തിക്ക് കാരണമായ ഘടകങ്ങള്‍ ഈ ഛിന്നഗ്രഹത്തിലുണ്ടെന്നാണ് വിശ്വസിക്കുന്നത്.
കാര്‍ബണ്‍ സമ്പുഷ്ടമായ മറ്റൊരു ഛിന്നഗ്രഹത്തില്‍ നിന്ന് 700 മില്യണ്‍ മുതല്‍ 2 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പ്പെട്ടതാണ് ബെന്നുവെന്നാണ് നാസ കരുതുന്നത്. സ്‌പേസ് ഏജന്‍സി ഓഫ് അമേരിക്ക അടുത്തിടെ ഇതിന്റെ സാമ്പിള്‍ സ്വന്തമാക്കിയിരുന്നു. നാസ ആദ്യമായി ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ സ്വന്തമാക്കിയത് ബെന്നുവില്‍ നിന്നാണ്.

സാമ്പിള്‍ സ്വീകരിച്ച് ദൗത്യം ഭൂമിയില്‍ മടങ്ങിയെത്തിയത് ശാസ്ത്രലോകത്തെ വലിയ നേട്ടമായിട്ടാണ് കരുതുന്നത്. ഒസിരിസ്-റെക്‌സ് എന്നായിരുന്നു ഈ മിഷന്റെ പേര്. ഭൂമിയുമായി ഇവ കൂട്ടിയിടിക്കുന്നതിന് മുമ്പ് എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണം എന്നെല്ലാം കണ്ടെത്താനായിരുന്നു ഈ ദൗത്യം. നിലവില്‍ ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയാണ്.
ബെന്നു കൂട്ടിയിടിച്ചാല്‍ ഭൂമി തകരാന്‍ വരെ സാധ്യതയുണ്ട്. കാരണം കൂട്ടിയിടിയുടെ ആഘാതത്തില്‍ 1200 മെഗാടണ്‍ ഊര്‍ജത്തെയാണ് ഇവ പുറന്തള്ളുക. അത് എന്തെല്ലാം അപകടം ഉണ്ടാക്കുമെന്ന് പ്രവചിക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് ഈ ഛിന്നഗ്രഹത്തെ ഭൂമിയുമായി കൂട്ടിയിടിക്കുന്നതിന് മുമ്പ് തകര്‍ക്കാനാണ് ശ്രമം.
അണുബോംബ് ഉപയോഗിച്ച് ബഹിരാകാശത്ത് വെച്ച് തന്നെ ബെന്നുവിനെ തകര്‍ക്കാനാണ് നാസ പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയനും അമേരിക്കയും ഇത്തരത്തില്‍ അണുബോംബുകള്‍ ബഹിരാകാശത്ത് പ്രയോഗിച്ചിരുന്നു. അതേസമയം പരിമിതമായ അളവിലായിരിക്കുമോ ഈ സ്‌ഫോടനം എന്ന് പറയാന്‍ സാധിക്കില്ല.
ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടിയിലെ ശാസ്ത്രജ്ഞര്‍ ഏതൊക്കെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന് നാസയെ അറിയിക്കാനായി ഒരു സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഭൂമിയിലേക്ക് ഇടിക്കാന്‍ വരുന്ന ഇത്തരം ഒബ്ജക്ടുകളുടെ വലിപ്പം കുറയ്ക്കാനും ഇവയ്ക്ക് സാധിക്കും. ഇവയിലൂടെയാണ് ആണവ ബോംബുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നത്.
ഭൂമിയില്‍ എത്രയോ ദൂരത്തിലാണ് ഇപ്പോള്‍ ബെന്നുവുള്ളത്. പുതിയസംവിധാനത്തിലൂടെ ഇത്തരം ഭീമന്‍ ഛിന്നഗ്രഹങ്ങളെ ദിശ തിരിച്ചുവിടാന്‍ സാധിക്കുമോ എന്ന് കണ്ടെത്താന്‍ സാധിക്കും. അങ്ങനെ സാധിച്ചില്ലെങ്കില്‍ ഇവയെ ചിന്നിചിതറിക്കേണ്ടി വരും. ഇല്ലെങ്കില്‍ ഭൂമി വലിയ ഭീഷണി നേരിടേണ്ടി വരും.
ബെന്നു ഭൂമിയില്‍ ഇടിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഇവയുടെ വരവിനെ കുറിച്ചറിയാനുള്ള സംവിധാനമാണ് ഇപ്പോള്‍ ശാസ്ത്രജ്ഞരുടെ കൈവശമുള്ളത്. അതേസമയം രണ്ട് ഓപ്ഷനാണ് ശാസ്ത്രജ്ഞരുടെ മുന്നിലുള്ളത്. ഒന്നുകില്‍ ഗതി തിരിച്ചുവിടുക അല്ലെങ്കില്‍ ആണവ വിസ്‌ഫോടനത്തിലൂടെ ഇവ പല കഷ്ണങ്ങളാക്കുക. ഇതിലൂടെ ഭൂമിയെ ഇടിക്കാതെ ഇവ കടന്നുപോകും.












Click it and Unblock the Notifications