കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശത്ത് പുരുഷ ലിംഗത്തിന്റെ ആകൃതിയിൽ രൂപം; സംഭവത്തിൽ ഞെട്ടി നാവിക സേന, സംഭവം ഇങ്ങനെ

അമേരിക്കയിലെ ഒകനോഗില്‍ നൂറടി ഉയരത്തില്‍ ആകാശത്തിലാണ് പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള പുകരൂപം പ്രത്യക്ഷപ്പെട്ടത്.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: പുരുഷ ലിംഗത്തിന്റെ ആകൃതിയിൽ വിമാന പറത്തിയ നാവികസേന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി യുഎസ് . വ്യാഴ്ച അമേരിക്കയിലെ ഒകനോഗിലാണ് നൂറടി ഉയരത്തിൽ പുരുഷലിംഗത്തൊട് സാമ്യമുള്ള രൂപം പ്രത്യക്ഷപ്പെട്ടത്. ഇത് ഭീതി പടർത്താൻ ഇടയാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം പറത്തിയതാണ് ഇത്തരത്തിൽ രൂപം പ്രത്യക്ഷപ്പെടാൻ കാരണമെന്ന് കണ്ടെത്തിയത്.

മരണത്തെ നേരിൽ കണ്ടു, സൈന്യത്തിന്റെ ക്രൂരത വെളിപ്പെടുത്തി റോഹിങ്ക്യൻ ജനങ്ങൾ, സംഭവം ഇങ്ങനെ...മരണത്തെ നേരിൽ കണ്ടു, സൈന്യത്തിന്റെ ക്രൂരത വെളിപ്പെടുത്തി റോഹിങ്ക്യൻ ജനങ്ങൾ, സംഭവം ഇങ്ങനെ...

navy

വിഡ്ബേ അയർലന്റിലെ നേവൽ ബെയ്സിൽ നിന്ന് പറന്നുയർന്ന് ഇഎ-18 ഗ്രൗളർ ജെറ്റ് വിമാനമാണ് ഇത്തരത്തിലുള്ള രൂപമുണ്ടാക്കിയതെന്ന് അന്വേഷമത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ നാവിക സേനയിലെ ഇലക്ട്രോണിക് അറ്റാക്ക് സ്ക്വാർഡിലെ വിമാനമാണിത്. അതെസമയം വിമാനം പറത്തിയ ഉദ്യോഗസ്ഥൻ ആരാണെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല.

 അംഗീകരിക്കാൻ കഴിയില്ല

അംഗീകരിക്കാൻ കഴിയില്ല

നാവികസേന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഇത്തരത്തിലുള്ള പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും യുഎസ് നാവികസേന അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് ഔദ്യോഗിക പരിപാടിയുടെ ഭാഗമായി നടന്നതല്ലയെന്നും നാവികസേന അറിയിച്ചിട്ടുണ്ട്. സംഭത്തിൽ പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നാവികസേന ലഫ്റ്റ്നന്റ് കമാൻഡർ ലെസ്ലി ഹബ്ബൈൽ അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടക്കുന്നു

സംഭവത്തിൽ അന്വേഷണം നടക്കുന്നു

നാവികസേന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കമാൻഡർ ലെസ്ലി ഹബ്ബൈൽ പറ‍ഞ്ഞു. മൂല്യങ്ങൾക്ക് നിരക്കാത്ത നടപടിയാണിത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാന സംഭവം നടന്നിരുന്നു.

സമാന സംഭവം നടന്നിരുന്നു.

ഇത്തരത്തിലുള്ള സമാന സംഭവം ഇതിനും മുൻപും നടന്നിരുന്നു. 2014 സ്കോർട്ടലാൻഡിലും കാലിഫോർണിയയിലെ എൽ സെൻട്രോയിലും സമാനമായ സംഭവം അവർത്തിച്ചിരുന്നു. ഇതിനു പിന്നിൽ നാവികസേനയിലെ പൈലറ്റുമാരായിരുന്നു.

ആശയ കുഴപ്പം സൃഷ്ടിച്ചിരുന്നു

ആശയ കുഴപ്പം സൃഷ്ടിച്ചിരുന്നു

ആദ്യം ആകാശത്ത് ഇത്തരത്തിലുള്ള രൂപം പ്രത്യക്ഷപ്പെട്ടപ്പോൾ ആഷയ കുഴപ്പം സൃഷ്ടിച്ചിരുന്നു. സംഭവം എന്താണെന്നു മനസിലാക്കാൻ സാധിച്ചിരുന്നില്ലെന്നു യുഎസ് നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറം ലോകം അറിഞ്ഞത്.

English summary
Residents of Washington state turned their eyes to a clear blue sky Thursday and found themselves staring at a cartoonish rendering of male genitalia, sketched in smoke by at least one Navy EA-18G Growler jet flying out of Naval Air Station Whidbey Island.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X