ബിന്‍ ലാദനെ കൊന്ന ആ അമേരിക്കക്കാരനെ കാണണോ...
ന്യൂയോര്‍ക്ക്: അല്‍ഖ്വായ്ദ ഭീകരന്‍ ബിന്‍ ലാദനെ പാകിസ്താനിലെ ഒളിവുകേന്ദ്രത്തില്‍ ചെന്ന് കൊന്നത് അമേരിക്കക്കാരാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരാണ് ഒസാമയുടെ നെഞ്ചിലേക്ക് ജീവനെടുക്കുന്ന ആ വെടിയുണ്ടകള്‍ പായിച്ചത്....
അമേരിക്കന്‍ സൈന്യം ആ പേര് ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ലാദനെ കൊന്നത് താനാണെന്ന് ആ വ്യക്തി തന്നെ വ്യക്തമാക്കിയിരിക്കുന്നു. റോബര്‍ട്ട് ഒ നീല്‍...

10-ാം വയസ്സില്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്ന ആളാണ് റോബര്‍ട്ട്. പ്രണയ നൈരാശ്യത്തെത്തുടര്‍ന്നായിരുന്നു ഈ സൈന്യത്തില്‍ ചേരല്‍. യുഎസ് നേവിയിലായിരുന്നു റോബര്‍ട്ടിന്റെ സേവനം.
അമേരിക്കന്‍ സൈന്യത്തിലെ ഒരു വീര നായകനാണ് ഈ റോബര്‍ട്ട്. ഇദ്ദേഹത്തിന്റെ വീഗരാഥകള്‍ പലതാണ് പ്രചരിക്കുന്നത്. മൂന്ന് ഹോളിവുഡ് സിനിമകള്‍ക്ക് റോബര്‍ട്ടിന്റെ വീരകഥകള്‍ വിഷയമായിട്ടുണ്ട്. സീറോ ഡാര്‍ക്ക് തേര്‍ട്ടി, ക്യാപ്റ്റന്‍ ഫിലിപ്പ്, ലോണ്‍ സര്‍വൈവര്‍ തുടങ്ങിയവയാണ് ആ സിനിമകള്‍.

അമേരിക്കന്‍ സൈന്യം ഇത്ര നാളും ഇയാളുടെ പേര് പുറത്ത് വിട്ടിരുന്നില്ലെങ്കിലും രഹസ്യമായി സ്വീകരണവും അനുമോദവും ഒക്കെ നല്‍കുകയുണ്ടായത്രെ. സുരക്ഷാ പ്രശ്‌നമാണ് ഇത്തരം ഓപ്പറേഷനുകളില്‍ പങ്കെടുത്തവരുടെ പേരുകള്‍ പുറത്ത് വിടുന്നതില്‍ നിന്ന് സൈന്യത്തെ വിലക്കുന്നത്.
എന്തായാലും ഇപ്പോള്‍ റോബര്‍ട്ട് ഒ നീല്‍ തന്നെ അക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. സൈന്യത്തിന് ഇക്കാര്യത്തില്‍ നല്ല എതിര്‍പ്പുമുണ്ട്. അനന്തര നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

എന്തായാലും റോബര്‍ട്ട് അമേരിക്കയിലെ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലുമായി കരാറിലെത്തിയിട്ടുണ്ട്. ലാദനെ കൊന്ന ഓപ്പറേഷന്റെ വിശദാംശങ്ങള്‍ ചാനല്‍ അഭിമുഖത്തില്‍ വിവരിക്കും എന്നാണ് വിവരം. സൈന്യം ഇതിനെതിരെ എന്തെങ്കിലും നടപടി എടുക്കുമോ എന്ന് വ്യക്തമല്ല. 16 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം റോബര്‍ട്ട് ഇപ്പോള്‍ സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ചിരിക്കുകയാണ്.
ഏല്ലാ സൈനിക ആനുകൂല്യങ്ങളും ലഭിക്കാന്‍ 20 വര്‍ഷത്തേ സേവനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. നേരത്തെ പിരിഞ്ഞതിനാല്‍ റോബര്‍ട്ടിന് പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.












Click it and Unblock the Notifications