നീറ്റ് പരീക്ഷ ജൂലൈ 17ന് : അപേക്ഷിക്കേണ്ട അവസാന തിയ്യതി ആറിന്, ശ്രദ്ധിക്കേണ്ടതെല്ലാം
തിരുവനന്തപുരം: ജൂലൈ 17ന് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ നീറ്റ് പരീക്ഷ നടക്കും. നീറ്റ് പരീക്ഷയുടെ തിയതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പ്രഖ്യാപിച്ചത്. അതേ സമയം പരീക്ഷക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യത് മെയ് ആറ് ആണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും സ്വന്തം അല്ലെങ്കില്‍ മാതാപിതാക്കളുടേത് ആയിരിക്കണം എന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പാക്കേണ്ടതായുണ്ട്.
പരീക്ഷയെ സംബന്ധിക്കുന്ന എല്ലാ ആശയവിനിമയവും ഈ നമ്പറിലേക്കാകും നല്‍കുകയെന്നും എന്‍ടിഎ വ്യക്തമാക്കി. ഇമെയിലൂടെയോ എസ്എംഎസ് വഴിയോ ആകും വിവരങ്ങള്‍ നല്‍കുക. ഉയര്‍ന്ന പ്രായപരിധി എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് നീറ്റ് യുജി നടത്തുന്നത്. അതേ സമയം ജെഇഇ പരീക്ഷ മാറ്റിവച്ചിട്ടുണ്ട്. മെയ് മാസത്തിലെ ജെഇഇ മെയിന്‍ പരീക്ഷയാണ് ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റി വെച്ചത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ മെഡിക്കല്‍ കോളജുകളിലും എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഒരു യോഗ്യതാ പരീക്ഷയാണ് നീറ്റ്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്ന സ്വതന്ത്ര സ്ഥാപനത്തിനാണ് രജിസ്ട്രേഷന്‍ മുതല്‍ പരീക്ഷ നടത്തി ഫലം പുറത്തു വിടുന്നത് വരെയുള്ള നീറ്റ് പരീക്ഷയുടെ പൂര്‍ണ ചുമതല. ഏകീകൃത യോഗ്യതാ പരീക്ഷയാണ് നീറ്റ് എന്നത് കൊണ്ടാണ് അതിനു ഇത്രത്തോളം പ്രാധാന്യമാകുന്നത്.
മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി മുന്നോടിയായി അഖിലേന്ത്യാ തലത്തില്‍ ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റിനോപ്പം മറ്റു പല പരീക്ഷകളും വിദ്യാര്‍ഥികള്‍ എഴുതണമായിരുന്നു. എന്നാല്‍ ഇവയെല്ലാം നീറ്റ് പരിക്ഷയോടെ ഏകോപിപ്പിച്ചതിനാല്‍ മെഡിക്കല്‍ മേഖല തൊഴിലായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നീറ്റ് പരീക്ഷ മാത്രം എഴുതിയാല്‍ മതിയാകും. നീറ്റ് പരീക്ഷയെഴുതാനായി ഒരു വിദ്യാര്‍ഥി ഉറപ്പായും 11, 12 ക്ലാസ്സുകളില്‍ ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവ പ്രധാന വിഷയങ്ങളായി എടുത്തിരിക്കണം. 17 വയസ് പൂര്‍ത്തിയായിരിക്കണം.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ
നീറ്റ് പരീക്ഷക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിലെ പരീക്ഷ കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് അധിക പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. യു.എ.യിയില്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നി മൂന്ന് നഗരങ്ങളില്‍ പരീക്ഷ നടത്തും. ഖത്തര്‍ (ദോഹ), ബഹ്‌റൈന്‍ (മനാമ), ഒമാന്‍ (മസ്‌കത്ത്), സൗദി അറേബ്യ (റിയാദ്), കുവൈത്ത് (കുവൈത്ത് സിറ്റി) എന്നിവയാണ് ഗള്‍ഫ് രാജ്യങ്ങളിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍.












Click it and Unblock the Notifications