Get Updates
Get notified of breaking news, exclusive insights, and must-see stories!

നെതര്‍ലന്റിലും ഓസ്ട്രിയയിലും കലാപം, വാക്‌സിനും, നിയന്ത്രണവും വേണ്ട, തീവ്ര വലത് കക്ഷിയുടെ വിളയാട്ടം

ലണ്ടന്‍: യൂറോപ്പിലാകെ കത്തിപടരുന്ന വാക്‌സിന്‍ വിരുദ്ധതയില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഭീഷണി. ഓസ്ട്രിയയിലും നെതര്‍ലന്റിലും വന്‍ സമരങ്ങളാണ് തെരുവില്‍ നടക്കുന്നത്. ഓസ്ട്രിയയില്‍ തീവ്ര വലതുകക്ഷിയാണ് സര്‍ക്കാരിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. യൂറോപ്പിലാകെ പടരുന്ന കൊവിഡിന്റെ പുതിയ തരംഗത്തെ തുടര്‍ന്ന് പലയിടത്തും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് ഇതിനെതിരെയാണ് പ്രക്ഷോഭങ്ങള്‍. ഒപ്പം വാക്‌സിനേഷന്‍ വിരുദ്ധ ക്യാമ്പയിനും ശക്തമാണ്. ഇതോടെ എന്ത് വന്നാലും നിയന്ത്രണങ്ങള്‍ നടപ്പാക്കാനാവാത്ത അവസ്ഥയിലാണ് രണ്ട് രാജ്യങ്ങളും. തെരുവിലിറങ്ങിയവര്‍ പോലീസിന് നേരെ കല്ലേറ് അടക്കം നടത്തുന്നത് ഭയപ്പെടുത്തുന്നതാണ്.

1

നെതര്‍ലന്റില്‍ ശരിക്കും കലാപാന്തരീക്ഷമാണ് ഉള്ളത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങളാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാര്‍ നിയമം കൈയ്യിലെടുത്തിരിക്കുകയാണ്. പോലീസിനെ കല്ലേറ മാത്രമല്ല, ചില സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും വരെ എറിഞ്ഞു. ഹേഗാണ് പ്രക്ഷോഭ ഭൂമിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പ്രക്ഷോഭകാരികളുമായി പോലീസ് ഏറ്റുമുട്ടല്‍ വരെ നടത്തി. ഇവര്‍ക്കെതിരെ ജലപീരങ്കി പോലീസ് പ്രയോഗിച്ചു. അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. നെതര്‍ലെന്റ്‌സിലെ ബൈബിള്‍ ബെല്‍റ്റായി അറിയപ്പെടുന്ന ഉര്‍ക്ക് ടൗണിലും ലിമ്പുര്‍ഗ് പ്രവിശ്യയിലെ നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള രോഷത്തില്‍ രണ്ട് ഫുട്‌ബോള്‍ മത്സരങ്ങളാണ് ആരാധകര്‍ തടസ്സപ്പെടുത്തിയത്. ഇത് കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു നടത്തിയത്. അല്‍ക്കമാറില്‍ നടന്ന ഫസ്റ്റ് ഡിവിഷന്‍ മത്സരവും അല്‍മെലോയില്‍ നടന്ന എസെഡ്-എന്‍ഇസി-ഹെറാക്ലസ്-ഫോര്‍ച്ചുണ സിറ്റാര്‍ഡ് എന്നിവയുടെ മത്സരവുമാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. റോട്ടര്‍ഡാമില്‍ കഴിഞ്ഞ ദിവസം പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഭയങ്കരമായ അക്രമങ്ങളാണ് നടന്നതെന്ന് റോട്ടര്‍ഡാം മേയര്‍ പറഞ്ഞിരുന്നു. റോട്ടര്‍ഡാമില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. 51 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ ആദ്യമായി കൊണ്ടുവന്ന ശേഷമുള്ള ഏറ്റവും ശക്തമായ തരംഗമാണ് രാജ്യം നേരിടുന്നത്. ജനുവരിയില്‍ കലാപകാരികള്‍ പോലീസിനെ ആക്രമിച്ചിരുന്നു. തെരുവുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഇതിന് പിന്നാലെ റോട്ടര്‍ഡാമില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. നീതി വകുപ്പ് മന്ത്രി ഫെര്‍ഡ് ഗ്രാപ്പര്‍ഹോസ് കലാപത്തെ അപലപിച്ചു. പോലീസിനും അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്കുമെതിരായ. ആക്രമണങ്ങളെ ഏറ്റവും മോശപ്പെട്ടതാണെന്ന് ഗ്രാപ്പര്‍ഹോസ് പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യം കണ്ടത് ക്രിമിനല്‍ സ്വഭാവമാണ്. പ്രതിഷേധവുമായി അതിന് ബന്ധമില്ലെന്നും ഗ്രാപ്പര്‍ഹോസ് വ്യക്തമാക്കി.

പോലീസ് വെടിവെപ്പിനെ കുറിച്ച് സ്വതന്ത്ര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇത് പോലീസിനെതിരെ എന്ത് ആരോപണം വന്നാലും സംഭവിക്കുന്നതാണ്. മൂന്നാഴ്ച്ചത്തേക്കാണ് നെതര്‍ലന്‍ഡ്‌സ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍ കേസുകള്‍ കുറഞ്ഞിട്ടില്ല. അതേസമയം വാക്‌സിന്‍ എടുക്കാത്തവരെ സുപ്രധാന ഇടങ്ങളില്‍ നിന്ന് വിലക്കാനാണ് സര്‍ക്കാര്‍ പ്ലാന്‍. അതേസമയം ഹേഗില്‍ കടയുടമകള്‍ക്കെതിരെ പോലീസ് അതിക്രമം കാണിച്ചതായി പരാതിയുണ്ട്. അതേസമയം പരിക്കേറ്റവരില്‍ ചിലരുടെ കേള്‍വി അടക്കം തകരാറിലാണ്. കലാപകാരികള്‍ എറിഞ്ഞ ഇഷ്ടിക ആംബുലന്‍സില്‍ ഇടിഞ്ഞ് ഗ്ലാസ് തകര്‍ന്നതായും പോലീസ് പറഞ്ഞു.

അതേസമയം ഇന്നലെ പലയിടത്തും സമാധാനപരമായി സമരം നടന്നിരുന്നു. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടിന്റെ നടപടികളോട് ഇവര്‍ക്ക് വിയോജിപ്പുണ്ട്. ബാറുകളിലും റെസ്റ്റോറന്റുകളിലും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനമില്ല. ഇതാണ് വലിയൊരു വിഭാഗത്തെ ചൊടിപ്പിച്ചത്. എന്നാല്‍ ഓസ്ട്രിയയില്‍ സമരത്തിന് ചുക്കാന്‍ പിടിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയാണ്. തലസ്ഥാന നഗരിയായ വിയന്നയില്‍ ആയിരങ്ങളാണ് അണിനിരന്നത്. ലോക്ഡൗണിനെതിരെയാണ് ഇവരുടെയും പ്രക്ഷോഭം. പ്രതിപക്ഷമായ ഫ്രീഡം പാര്‍ട്ടിയാണ് പ്രക്ഷോഭകരെ ഇളക്കി വിടുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലും ക്രൊയേഷ്യയിലും ഇറ്റലിയിലും നിയന്ത്രണങ്ങളോട് പ്രതിഷേധം നടക്കുന്നുണ്ട്.

ഓസ്ട്രിയയില്‍ ലോക്ഡൗണ്‍ നാളെയാണ് തുടങ്ങുന്നത്. പത്ത് ദിവസത്തോളം ഇത് തുടരാനായി തീരുമാനിച്ചത്. എന്നാല്‍ ഇരുപത് ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. പല കടകളും ഇതോടെ അടഞ്ഞുകിടക്കും. സാംസ്‌കാരിക പരിപാടിയെല്ലാം റദ്ദാക്കി. അവശ്യസാധനങ്ങള്‍ വാങ്ങാനും ഡോക്ടറെ കാണാനും മാത്രമായിരിക്കും ഇളവുകള്‍ ലഭിക്കുക. ഫെബ്രുവരി ഒന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനും ഓസ്ട്രിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വാക്‌സിനേഷനില്‍ വളരെ പിന്നിലാണ് ഓസ്ട്രിയ. ആശുപത്രികളെല്ലാം നിറഞ്ഞ് കവിയുകയാണ്. ഫ്രീഡം പാര്‍ട്ടി നേതാവ് ഹെര്‍ബര്‍ട്ട് കിക്കല്‍ ലോക്ഡൗണ്‍ തീരുമാനത്തെ ഏകാധിപത്യമെന്നാണ് വിശേഷിപ്പിച്ചത്. കിക്കല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഫ്രീഡം പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത് വളരെ കുറവാണ്. ഇവര്‍ മതത്തിന്റെ പേരിലാണ് വാക്‌സിനെ എതിര്‍ക്കുന്നത്. ജനസംഖ്യയുടെ 25 ശതമാനത്തോളം പേര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരാണ്. ഇത് രാഷ്ട്രീയമായി മുതലെടുക്കാനാണ് നീക്കം. തീവ്ര കക്ഷികളുടെ ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇവര്‍ നിലപാട് മാറ്റിയിട്ടില്ല. ജനങ്ങളെ ബോധവത്കരിക്കാനും ഇവര്‍ താല്‍പര്യപ്പെടുന്നില്ല. അതേസമയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ഓസ്ട്രിയയുടെ കൊവിഡ് പോരാട്ടത്തെ തന്നെ അട്ടിമറിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+