ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് വകഭേദം; അതിവേഗ വ്യാപനം..വാക്സിൻ കൊണ്ടും പ്രതിരോധിക്കാനാകില്ല
ദില്ലി; ദക്ഷിണ ആഫ്രിക്കയിൽ സ്ഥിരീകരിച്ച പുതിയ കൊവിഡ് വകഭേദം കൂടുതൽ വ്യാപനശേഷിയുള്ളതെന്ന് പഠനം. ഇവ വാക്സിനിലൂടെ പ്രതിരോധത്തിക്കാൻ സാധിക്കില്ലെന്നും പഠനം.ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസ് (എൻഐസിഡി), ക്വാസുലു-നേറ്റൽ റിസർച്ച് ഇന്നൊവേഷൻ ആൻഡ് സീക്വൻസിംഗ് പ്ലാറ്റ്ഫോം (കെആർഐഎസ്പി) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. രാജ്യത്ത് മെയ് മാസത്തിലായിരുന്നു സി. 1.2 എന്ന വകഭേദം കണ്ടെത്തിയത്.
കൊവിഡ് വകഭേദം മെയ് മാസത്തിലായിരുന്നു രാജ്യത്ത് സ്ഥിരീകരിച്ചത്. പിന്നീട് ഇവ ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരുന്നു.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

C.1 നെ അപേക്ഷിച്ച് C.1.2 വൈറസുകളിൽ കൂടുതൽ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ആഗസ്ത് 24-ന് പ്രീപ്രിന്റ് റിപോസിറ്ററി MedRxiv- ൽ പോസ്റ്റ് ചെയ്തിട്ടുള്ള പഠനം പറയുന്നു. ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ വേരിയന്റ്സ് ഓഫ് കൺസേണിനേക്കാളും (VOCs) അല്ലെങ്കിൽ വേരിയെന്റ് ഓഫ് ഇന്ററസ്റ്റിനേക്കാളും (VOIs) പുതിയ കൊവിഡ് വകഭേദത്തിന് കൂടുതൽ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ദക്ഷിണാഫ്രിക്കയിൽ സി 1.2 വൈറസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കണ്ടെത്തിയത്.നേരത്തേ മെയിൽ കണ്ടെത്തിയ 0.2 ശതമാനം ജീനോമിൽ നിന്ന് ജൂണിൽ 1.6 ശതമാനമായും ജൂലൈയിൽ 2 ശതമാനമായും ആണ് ഉയർന്നത്. ആദ്യ ഘട്ടത്തിൽ ബീറ്റ, ഡെൽറ്റ വേരിയന്റുകളിൽ ഉണ്ടായ വർധനവിന് സമാനമായാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. മ.12 വകഭേദത്തിന്റെ ജനിതക വ്യതിയാന നിരക്ക് പ്രതിവർഷം 41.8 ആണെന്നും പഠനത്തിൽ പറയുന്നു. ഇത് മറ്റ് വേരിയന്റുകളുടെ നിലവിലെ ആഗോള മ്യൂട്ടേഷൻ നിരക്കിനേക്കാൾ ഇരട്ടി വേഗതയുള്ളതാണ്.
Recommended Video
ആൽഫ, ബീറ്റാ വൈറസുകൾ ബാധിച്ച ആളുകളിൽ ഉണ്ടായിട്ടുള്ള ആന്റിബോഡികളേയും രോഗ പ്രതിരോധ സംവിധാനത്തേയുമെല്ലാം മറികടക്കാൻ ഇവയ്ക്ക് സാധിക്കും. മാത്രമല്ല വാക്സിൻ എടുത്തവരിൽ പോലും വ്യാപിക്കാനുള്ള ശേഷി സി.1.2 ന് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം നിലവിലെ ഡെൽറ്റാ വാരിയന്റിനേക്കാൾ അപകടകാരിയാകുമോയ സി.1.2 എന്നത് സംബന്ധിച്ച് വ്യക്തത വരാൻ കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
അതേസമയം അടുത്ത വർഷം നിലവിലേതിനേക്കാൾ മാരകമായ കൊവിഡ് വകഭേദം ഉയർന്നു വരുമെന്ന മുന്നറിയപ്പാണ് ആരോഗ്യ വിദഗ്ദർ നൽകുന്നത്. കൊവിഡ്-22 എന്ന് വിളിക്കുന്ന ഈ വൈറസുകൾ വാക്സിൻ സ്വീകരിത്താവരിലൂടെ 'സൂപ്പര്‍ സ്പ്രഡര്‍' ആകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications