ഇതെന്ത് ആചാരം! നവദമ്പതികൾ 3 ദിവസത്തേക്ക് ശൗചാലയം ഉപയോഗിക്കരുത്, പ്രത്യേക കാവലും
വിവാഹവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും വിചിത്രമായ പല ആചാരങ്ങളും ഉണ്ട്. എന്നാൽ ഇന്തോനേഷ്യയിലേത് അൽപം കടന്ന കൈ ആയിപ്പോയെന്ന് പറയേണ്ടി വരും. എന്താണന്നല്ലേ? നവദമ്പതികൾക്ക് ആദ്യ മൂന്ന് ദിവസത്തേക്ക് ടോയ്ലെറ്റിൽ പോകാൻ അനുമതി നൽകില്ലത്രേ. ടിഡോംഗ് ഗോത്ര വിഭാഗത്തിന്റേയതാണ് ഈ വിചിത്ര ആചാരം.
ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും മധ്യേ ബോർണിയോയുടെ വടക്ക് കിഴക്കൻ പ്രദേശത്ത് താമസിക്കുന്ന ഗോത്രവിഭാഗമാണ് ടിഡോംഗ്. ഇവരുടെ ആചാര പ്രകാരം വധൂവരൻമാർക്ക് മൂന്ന് ദിവസത്തേക്ക് ശുചിമുറി ഉപയോഗിക്കരുത്.ആചാരം തെറ്റിച്ചാൽ ദാമ്പത്യ ബന്ധം തകരാനോ പങ്കാളിയുടെ മരണത്തിനോ കുഞ്ഞുങ്ങൾ ജനിക്കാതിരിക്കാനോ കാരണമാകുമത്രേ.

അതുകൊണ്ട് വിവാഹം കഴിഞ്ഞ പിന്നാലെ ദമ്പതിമരെ പ്രത്യേക മുറിയിലാണ് താമസിപ്പിക്കുക.ഇവരെ നിരീക്ഷിക്കാൻ ശക്തമായ കാവൽ തന്നെ ബന്ധുക്കൾ ഏർപ്പെടുത്തും. മുതിർന്നവരുടെ നിരീക്ഷണത്തിലായിരിക്കും ഇവരുടെ ഭക്ഷണവും വെള്ളം കുടിയുമെല്ലാം.
ഈ കാലയളവിൽ ദമ്പതികൾക്ക് വളരെ കുറച്ച് ഭക്ഷണവും വെള്ളവും മാത്രമേ കുടുംബക്കാർ നൽകുകയുള്ളൂ. മൂന്ന് ദിവസം കഴിഞ്ഞാൽ ദമ്പതിമാരെ കുളിപ്പിക്കും. ഇതിന് ശേഷം അവർക്ക് ശുചിമുറി ഉപയോഗിക്കാം.ഈ വെല്ലുവിളി മറികടക്കുന്ന ദമ്പതികൾക്ക് മാത്രമേ ദീർഘകാല ദാമ്പത്യം സാധ്യമാകൂ എന്നും പരാജയപ്പെടുന്നവർക്ക് ദാമ്പത്യത്തിൽ ദൗർഭാഗ്യമുണ്ടാകുമെന്നും ഇവർ വിശ്വസിക്കുന്നു.
'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications