Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമസോണില്‍ തൊഴില്‍ പീഡനം; വിവാദ ലേഖനത്തിന് കമ്പനിയുടെ മറുപടി

ന്യൂയോര്‍ക്ക്: ലോക പ്രശസ്ത ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രം ആമസോണില്‍ ജോലിക്കാര്‍ക്ക് കടുത്ത ഭാരം ഏല്‍പ്പിക്കുകയാണെന്ന തരത്തില്‍ പുറത്തിറങ്ങിയ വിവാദ ലേഖനത്തിന് കമ്പനി മറുപടി നല്‍കി. പ്രസ്തുത ലേഖനത്തിലെ കണ്ടെത്തലുകള്‍ ആശ്ചര്യജനകമാണെന്നും കമ്പനിയുമായി യാതൊരു ബന്ധമില്ലെന്നും ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജെയ് കാര്‍നെ വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ടൈംസില്‍ കഴിഞ്ഞദിവസമായിരുന്നു വിവാദ ലേഖനം പ്രത്യക്ഷപ്പെട്ടത്. ആമസോണ്‍ ഡെസ്‌കുകളില്‍ ജോലിക്കാര്‍ കടുത്ത തൊഴില്‍ പീഡനമാണ് അനുഭവിക്കുന്നതെന്ന തരത്തിലായിരുന്നു ലേഖനം. കോടിക്കണക്കിന് രൂപ ലാഭം കൊയ്യുന്ന കമ്പനിയുടെ തൊഴില്‍ സംസ്‌കാരം ജീവനക്കാര്‍ക്ക് ഒട്ടും അനുയോജ്യമല്ലെന്നും ലേഖനത്തിലുണ്ട്.

amazon-logo

എന്നാല്‍, ഇക്കാര്യങ്ങളെല്ലാം കമ്പനി നിഷേധിച്ചു. ലേഖനം എഴുതിയയാള്‍ ശരിയായ പഠനം നടത്താതെയാണ് തെറ്റായകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജെയ് പറഞ്ഞു. ജീവക്കാരെ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ ആമസോണ്‍ മറ്റു കമ്പനികള്‍ക്കും മാതൃകയാണ്. കമ്പനിക്കെതിരായ നീക്കത്തിന്റെ ഭാഗമാകാം ലേഖനമെന്ന് ജെയും കുറ്റപ്പെടുത്തി.

എന്നാല്‍, കമ്പനിയില്‍ നേരത്തെ ജോലി ചെയ്തിരുന്നവരെയും ഇപ്പോള്‍ ജോലി ചെയ്യുവന്നവരെയും നേരിട്ടു കണ്ടാണ് ലേഖനം തയ്യാറാക്കിയതെന്നാണ് മാധ്യമത്തിന്റെ വാദം. സെന്‍ഷേനുവേണ്ടിയാണ് ലേഖനം പുറത്തുവിട്ടതെന്ന ആരോപണം അവര്‍ തള്ളിക്കളഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+