Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായത്തെ വെല്ലുവിളിച്ച് നിക്ക് ഗാർഡ്ണര്‍ മലകയറുകയാണ്... 282 പര്‍വതങ്ങള്‍ കീഴടക്കിയ 82-കാരന്റെ കഥ

പ്രായം നല്‍കുന്ന ശരീരിക ബുദ്ധിമുട്ടുകളില്‍ സ്വയം തകര്‍ന്ന് പോകുന്നവരെപ്പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ തളർന്നിരിക്കുന്നവർക്കായി ഒരു കഥ പറയാം. 282 പര്‍വതങ്ങള്‍ കീഴടക്കി തന്റെ പ്രായത്തെ വെല്ലുവിളിക്കുന്ന ഒരു 82 വയസുകാരന്റെ കഥ...

യുകെയില്‍ നിന്നാണ് 82കാരനായ നിക്ക് ഗാർഡ്ണറുടെ വരവ്. പ്രായം തളർത്താത്ത മനോവീര്യവുമായി നിക്ക് ഗാർഡ്ണര്‍ നടന്നു തുടങ്ങിയപ്പോള്‍ കീഴടങ്ങിയത്
സ്‌കോർട്‌ലാൻഡിലെ 282 പർവതങ്ങളാണ്. 2020 ജൂലൈയിലാണ് നിക്ക് ഗാർഡ്നർ സ്വപ്ന തുല്ല്യമായ വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്‍ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതോടെ അദ്ദേഹത്തിന് ആഗ്രഹം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെടുക്കേണ്ടി വന്നു.

1

photo courtesy- facebook/nick.gardner

ഇതിനിടയിലാണ് ഭാര്യക്ക് അൽഷിമേഴ്സ് രോഗം ബാധിച്ചത്. രോഗം അറിഞ്ഞപ്പോൾ ആദ്യം തകർന്നുപോയെങ്കിലും തോറ്റ് കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ പ്രശ്‌നങ്ങളിൽ നിന്ന് ഒന്ന് മാറി നിൽക്കുക എന്നതിനോടൊപ്പം രോഗിയായ ഭാര്യക്ക് തന്റെ യാത്രയിലൂടെ സന്തോഷവും അഭിമാനവും കിട്ടുമെന്നതും ഈ യാത്രയുടെ ലക്ഷ്യങ്ങളായിരുന്നെന്ന് അദ്ദേഹം പറയുന്നു.

2

photo courtesy- facebook/nick.gardner

മലകയറ്റത്തോടൊപ്പം തന്നെ സ്‌കോർട്‌ലാൻഡിലെ അൽഷിമേഴ്സ് രോഗികള്‍ക്കായുള്ള അൽഷിമേഴ്സ് സ്‌കോർട്‌ലാൻഡ്, റോയൽ ഓസ്റ്റിയോപൊറോസിസ് സൊസൈറ്റിക്കും വേണ്ടിയും ഫണ്ട് സ്വരൂപിക്കാനും അദ്ദേഹം ലക്ഷ്യമിട്ടു. യാത്രയിലൂടെ ഇതിനോടകം തന്നെ നല്ലൊരു തുക സ്വരൂപിക്കുകയും ചെയ്തു.ഭാര്യ ജാനറ്റിന് അൽഷിമേഴ്സും ഓസ്റ്റിയോപൊറോസിസും ബാധിച്ചതിനെത്തുടർന്ന് നിലവില്‍ കെയർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

3

photo courtesy- facebook/nick.gardner

'അൽഷിമേഴ്സ് രോഗമുള്ളവർക്ക് എപ്പോഴും പരിചരണം ആവശ്യമാണ്. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പരിചയസമ്പന്നനായ ഒരു മലകയറ്റക്കാരനാണ്. എന്റെ വാർദ്ധക്യം വകവയ്ക്കാതെയാണ് ഞാൻ കയറുന്നത്'. ജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മാത്രമല്ല, മലകയറ്റം തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു.

4

photo courtesy- facebook/nick.gardner

കഴിഞ്ഞ ദിവസമാണ് നിക്ക് ഗാർഡ്നർ സ്‌കോട്ട്ലൻഡിലെ 3,000 അടിയിലധികം ഉയരമുള്ള പർവതങ്ങളായ മൺറോസിൽ എത്തിയത്. പർവതാരോഹകനായ സർ ഹ്യൂ മൺറോയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതുകൊണ്ടൊന്നും തന്റെ ലക്ഷ്യങ്ങള്‍ അവസാനിപ്പിക്കാൻ ഈ 82-കാരൻ തയ്യാറല്ല. തളരാതെ നിക്ക് ഗാർഡ്ണര്‍ വീണ്ടും നടക്കുകയാണ് ഡെവൺ, കോൺവാൾ തീരദേശ പാതയെന്ന തന്റെ അടുത്ത ലക്ഷ്യത്തിലേക്ക്...

സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, നിറ പുഞ്ചിരിയും... ക്യൂട്ട് ചിത്രങ്ങളുമായി പൂര്‍ണിമ...

Recommended Video

cmsvideo
    പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+