ഇനിയും ബൈഡനെ സഹിക്കാനാവില്ല; യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് നിക്കി ഹാലി
വാഷിംഗ്ടണ്‍: പ്രമുഖ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കും. യുഎസിന്റെ പുതിയ നേതാവ് താനായിരിക്കുമെന്നാണ് കരുതുന്നതെന്നും നിക്കി ഹാലി പറഞ്ഞു.
രാജ്യത്തെ പുതിയൊരു ദിശയിലേക്ക് നയിക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് കരുതുന്നത്. യുഎസ്സില്‍ ഇനിയൊരിക്കല്‍ കൂടി ജോ ബൈഡന്‍ പ്രസിഡന്റാവുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്ന് നിക്കി ഹാലി പറഞ്ഞു.

അത്രയേറെ മടുത്തു കഴിഞ്ഞുവെന്നും ഹാലി പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യത്തില്‍ താന്‍ ചിന്തിച്ച് കൊണ്ടിരിക്കുകയാണെന്നും നിക്കി ഹാലി പറഞ്ഞു.
നിലവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ഉറപ്പിച്ച് കൊണ്ടിരിക്കുകയാണ്. കുറച്ച് നേരം അതിനായി ഒന്ന് കാത്തുനില്‍ക്കണം. ഇത്തവണ ഞാന്‍ ആ പ്രഖ്യാപനം നടത്തുന്നില്ലെന്നും അവര്‍ പറഞ്ഞു.
അതിനായി കാത്തിരിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. അതേസമയം യുഎസ്സിന്റെ പുതിയന നേതാവ് താനായിരിക്കുമെന്ന് അഭിമുഖത്തിനിടെ അവര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ചിന്തിക്കണം.
Hair Care:താരന്‍ പ്രശ്‌നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം
ഇപ്പോഴത്തെ സാഹചര്യം പുതിയൊരു നേതൃത്വത്തെ ആവശ്യപ്പെടുന്നുണ്ടോ? അതുപോലെ ഞാന്‍ തന്നെയായിരിക്കണോ യുഎസ്സിന്റെ പുതിയ നേതാവ് എന്നതാണ് രണ്ടാമത്തെ കാര്യമെന്നും നിക്കി ഹാലി പറഞ്ഞു.
നമ്മള്‍ പുതിയൊരു ദിശയിലേക്ക് പോവുകയാണെങ്കില്‍, അതിനെ നയിക്കാന്‍ പറ്റിയ നേതാവ് ഞാനാണോ എന്ന് ചിന്തിക്കണം. അങ്ങനെ നോക്കുകയാണെങ്കില്‍ ആ നേതാവ് താന്‍ തന്നെയാണെന്നും നിക്കി ഹാലി പറഞ്ഞു.
2018 ഒക്ടോബറിലാണ് നിക്കി ഹാലി ട്രംപ് സര്‍ക്കാരില്‍ നിന്ന് രാജിവെക്കുന്നത്. ഗവര്‍ണര്‍ പദവിയിലും, അംബാസിഡറായും താന്‍ വളരെ നന്നായി തന്നെ പ്രവര്‍ത്തിച്ചുവെന്നും ഹാലി അവകാശപ്പെട്ടു. തനിക്ക് രണ്ടക്കത്തില്‍ തൊഴിലില്ലായ്മയുള്ള മോശം സംസ്ഥാനത്തെയാണ് ലഭിച്ചത്. ആ സംസ്ഥാനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കൊണ്ട് ഏറ്റവും മികച്ചതാക്കി മാറ്റിയെന്നും ഹാലി പറഞ്ഞു.
ലോകം ഞങ്ങളോട് മര്യാദയില്ലാതെ പെരുമാറിയപ്പോള്‍ അതിനെ നേരിടാന്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് കൊണ്ട് എനിക്ക് സാധിച്ചു. എനിക്ക് എന്തൊക്കെ സാധിക്കുമെന്ന് യുഎന്നില്‍ തെളിയിച്ചിട്ടുണ്ടെന്നും ഹാലി പറഞ്ഞു.
അതുകൊണ്ട് തന്നെ എനിക്ക് നേതാവാകാന്‍ കഴിയും. എന്നാല്‍ അക്കാര്യത്തില്‍ ഞങ്ങള്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഞാനൊരിക്കലും തിരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ല. ഇപ്പോഴും അത് തന്നെ പറയുന്നു. ഇനി തോല്‍ക്കാനും ഉദ്ദേശിക്കുന്നില്ലെന്നും ഹാലി പറഞ്ഞു.
ഇന്ത്യന്‍ വംശജയായ രണ്ടാമത്തെ ഗവര്‍ണറായിരുന്നു അവര്‍. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് പുതിയ നേതൃത്വം വേണമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications