കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യത്തിനുള്ള നൊബേൽ ഫ്രഞ്ച് എഴുത്തുകാരി ആനി എർണാക്‌സിന്

Google Oneindia Malayalam News

സ്റ്റോക്ക്‌ഹോം: 2022ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഫ്രഞ്ച് എഴുത്തുകാരിയായ ആനി എര്‍ണാക്സിന് . സ്വീഡിഷ് അക്കാഡമി ആണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.

എഴുത്തിന്റെ വിമോചന ശക്തിയില്‍ ആനി വിശ്വസിച്ചിരുന്നതായി നൊബേല്‍ കമ്മിറ്റി പറഞ്ഞു. അവരുടെ കൃതി താരതമ്യത്തിന് അതീതം ആണ്, ലളിതമായ ഭാഷയില്‍ എഴുതിയ ശുദ്ധമായ സാഹിത്യം ആണെന്നും കമ്മിറ്റി വിലയിരുത്തി.

nobel

ഫ്രഞ്ച് എഴുത്തുകാരിയായ ആനി എര്‍ണാക്സ് 1940-ലാണ് ജനിച്ചത്. നോര്‍മണ്ടിയിലെ യെവെറ്റ് എന്ന ചെറിയ പട്ടണത്തിലാണ് ആനി എര്‍ണാക്‌സ് വളര്‍ന്നത്. അവരുടെ മാതാപിതാക്കള്‍ക്ക് അവിടെ ഒരു പലചരക്ക് കടയും കഫേയും ഉണ്ടായിരുന്നു. ലിംഗഭേദം, ഭാഷ, വര്‍ഗം എന്നിവയെ അടിസ്ഥാനം ആക്കിയുള്ള അസമത്വങ്ങളെക്കുറിച്ചാണ് ആനി തന്റെ രചനകളില്‍ കൂടുതല്‍ ഉയര്‍ത്തിക്കാട്ടിയത്.

Viral Video:പുലിക്കുട്ടിക്ക് പാലുകൊടുത്ത് യോ​ഗി ആ​ദിത്യനാഥ്..വൈറലായി വീഡിയോViral Video:പുലിക്കുട്ടിക്ക് പാലുകൊടുത്ത് യോ​ഗി ആ​ദിത്യനാഥ്..വൈറലായി വീഡിയോ

2021 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക് ആയിരുന്നു. യു.കെ.യില്‍ താമസിക്കുന്ന അബ്ദുള്‍ റസാക്കിന്റെ വിഖ്യാതകൃതി 1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് മറ്റ് കൃതികള്‍.

13ാം വയസില്‍ തുടങ്ങിയ ആ ശീലം.. 19ാം വയസ്സില്‍ കോടികള്‍ വിലയുള്ള ഫ്‌ളാറ്റ് വാങ്ങി പെണ്‍കുട്ടി13ാം വയസില്‍ തുടങ്ങിയ ആ ശീലം.. 19ാം വയസ്സില്‍ കോടികള്‍ വിലയുള്ള ഫ്‌ളാറ്റ് വാങ്ങി പെണ്‍കുട്ടി

Hair Care: മുടിയില്‍ ഷാംപൂവും എണ്ണയും തേച്ചോളൂ...പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്‌

1901 മുതല്‍ സാഹിത്യത്തിനുള്ള 114 നൊബേല്‍ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏഴ് തവണ പുരസ്‌കാരം നല്‍കിയിട്ടില്ല. 1901-2021 കാലയളവില്‍ 118 വ്യക്തികള്‍ക്ക് സാഹിത്യത്തിന് നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ടു. ഇവരില്‍ 16 പേര്‍ വനിതകളായിരുന്നു. സ്വീഡിഷ് എഴുത്തുകാരി സെല്‍മ ലാഗര്‍ലോഫ് ആണ് (18581940) പുരസ്‌കാരം ലഭിച്ച ആദ്യ വനിത. 1909-ല്‍ ആണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

English summary
Nobel Prize 2022: French writer Annie Ernaux won the Nobel Prize for Literature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X