സാമ്പത്തിക നൊബേല്‍ മൂന്ന് പേര്‍ക്ക്, പുരസ്‌കാരത്തിനര്‍ഹരാക്കിയത് ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയും
സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ബെന്‍ എസ് ബെര്‍നാന്‍കെ, ഡഗ്ലസ് വി ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈവിഗ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ബാങ്കുകളെയും ധന പ്രതിസന്ധിയെയും കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
പുരസ്‌കാര ജേതാക്കള്‍ സമ്പദ് വ്യവസ്ഥയില്‍ ബാങ്കുകളുടെ കടമയെന്താണെന്ന നമ്മുടെ ബോധ്യത്തെ ഉയര്‍ത്തുകയാണ് ചെയ്തതെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞു. പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് അത് എല്ലാവരും മനസ്സിലാക്കും. ബാങ്കുകള്‍ തകരുന്നത് ഒഴിവാക്കേണ്ടത് സമ്പദ് ഘടനയ്ക്ക് വളരെ അത്യാവശ്യമാണെന്നും കമ്മിറ്റി പറഞ്ഞു.

image credit:NobelPrize
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ് ഈ മൂന്ന് ശാസ്ത്രജ്ഞരും. ബെര്‍നാന്‍കെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് പിഎച്ച്ഡി 1979ലാണ് നേടിയത്. നിലവില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ദി ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലെ ഇക്കണോമിക് സ്റ്റഡീസ് വിഭാഗത്തിലെ സീനിയര്‍ ഫെലോയാണ്. ഡഗ്ലസ് ഡയണ്‍ യേല്‍ സര്‍വകലാശാലയില്‍ നിന്ന് 1979ല്‍ പിഎച്ച്ഡി നേടി.
ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഫിനാന്‍സ് പ്രഫസറാണ് അദ്ദേഹം. ഫിലിപ്പ് ഡൈവിംഗും യേല്‍ സര്‍വകലാശാലയില്‍നിന്ന് 1979ല്‍ പിഎച്ച്ഡി നേടിയതാണ്. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് പ്രൊഫസറാണ് അദ്ദേഹം ഇപ്പോള്‍.
ആധുനിക ബാങ്കിങ് പഠനങ്ങള്‍ എന്തിനാണ് നമുക്ക് ബാങ്കുകള്‍ ആവശ്യമാണെന്ന് പറയുന്നത്. പ്രതിസന്ധികളില്‍ അവയെ തകരാതെ ഇരിക്കാനും, എങ്ങനെ അവ തകരുന്നുവെന്നും ഈ മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞരാണ് മനസ്സിലാക്കി തന്നത്. ഇങ്ങനൊരു ഗവേഷണത്തിന് അടിത്തറയിട്ടത്.
ബെന്‍ ബെര്‍നാന്‍കെ, ഡഗ്ലസ് ഡയമണ്‍, ഫിലിപ്പ് ഡൈവിഗ് എന്നിവര്‍ ചേര്‍ന്നാണ്. പ്രാക്ടിക്കലായി വളരെയധികം പ്രാധാന്യം ഇവരുടെ വിലയിരുത്തലിനുണ്ട്. ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകള്‍ നിയന്ത്രിക്കുന്നതിനും, ധനപ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിനും ഇത് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ടെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു.
ആല്‍ഫ്രഡ് നൊബേലിന് സ്മരണാര്‍ത്ഥമാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. സാമ്പത്തിക മേഖലയിലെ പുരസ്‌കാരം ആല്‍ഫ്രഡ് നൊബേല്‍ തന്റെ വില്‍പ്പത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ 1969 മുതല്‍ സാമ്പത്തിക മേഖലയിലെ സംഭാവനകള്‍ക്കും പുരസ്‌കാരം നല്‍കി തുടങ്ങുകയായിരുന്നു.
ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍
2021ലും മൂന്ന് പേര്‍ക്കാണ് ഈ മേഖലയില്‍ പുരസ്‌കാരം ലഭിച്ചത്. ഡേവിഡ് കാര്‍ഡ്, ജോഷ്വ ആംഗ്‌റിസ്റ്റ്, ഗൈഡോ ഇംമ്പെന്‍സ് എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം. നേരത്തെ സമാധാനത്തിനുള്ള പുരസ്‌കാരവും നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications