Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ ട്യൂഷനായി പണം വേണം; ഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തില്‍, യുവാവിന് ലഭിച്ചത് ലക്ഷങ്ങള്‍

ജീവിതത്തില്‍ ആഗ്രഹിച്ചതെന്തും വാങ്ങാന്‍ സാധിക്കുന്നവരെ പറ്റി കേട്ടിട്ടില്ലേ. ഇവന്‍മാര്‍ക്ക് സഹായം എങങനെയായിരിക്കും ലഭിക്കുക. അത്തരമൊരു യുവാവിന്റെ തലവര മാറിയിരിക്കയാണ് സഹായം വന്ന വഴിയിലൂടെ.

OPTICAL ILLUSION

വാഷിംഗ്ടണ്‍: ജീവിതത്തില്‍ ആഗ്രഹിച്ചതെന്തും വാങ്ങാന്‍ സാധിക്കുന്നവരെ പറ്റി കേട്ടിട്ടില്ലേ. ഇവന്‍മാര്‍ക്ക് സഹായം എങങനെയായിരിക്കും ലഭിക്കുക. അത്തരമൊരു യുവാവിന്റെ തലവര മാറിയിരിക്കയാണ് സഹായം വന്ന വഴിയിലൂടെ. തന്നെ തേടി ഭാഗ്യമൊന്ന് വരില്ല എന്ന് നോര്‍ത്ത് കരലോനയില്‍ നിന്നുള്ള ഈ യുവാവ് വിശ്വസിച്ചിരുന്നു.

എന്നാല്‍ ഒരു ലോട്ടറിയിലൂടെ ജീവിതത്തിന്റെ വലിയൊരു ഭാഗ്യമാണ് ഇയാളെ തേടി വന്നിരിക്കുന്നത്. ഏറ്റവും രസകരമായ രീതിയിലാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. അതോടൊപ്പം ഇയാള്‍ ഈ പണം കൊണ്ട് എന്താണ് ചെയ്യാന്‍ പോകുകയെന്നതും വൈറലായിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

ഭാഗ്യം വന്നത് ഇന്‍സ്റ്റന്റ് ലോട്ടറിയില്‍

ഭാഗ്യം വന്നത് ഇന്‍സ്റ്റന്റ് ലോട്ടറിയില്‍

IMAGE CREDIT: NORTH CAROLINA LOTTERY

നോര്‍ത്ത് കരോലിനയിലെ ഓണ്‍സ്ലോ കൗണ്ടിയില്‍ നിന്നുള്ള ജാമി ജോണ്‍സന്‍ എന്ന 45കാരനാണ് ബംപര്‍ ലോട്ടറി അടിച്ചിരിക്കുന്നത്. ഇയാള്‍ സ്‌ക്രാച്ച് ഓഫ് ലോട്ടറി വാങ്ങിയതിനെ തുടര്‍ന്നാണ് ലക്ഷാധിപതിയായത്. ഹാന്‍ഡി മാര്‍ട്ടില്‍ നിന്ന് 200 എക്‌സ് ക്യാഷ് ടിക്കറ്റ് 30 ഡോളറിനാണ് വാങ്ങിയത്. എന്നാല്‍ ഇതൊരിക്കലും വമ്പനൊരു നേട്ടത്തിലേക്കുള്ള പോക്കാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. ജോലിക്കിടെയാണ് ആ ടിക്കറ്റ് ഞാന്‍ പരിശോധിച്ച് നോക്കുന്നത്. എനിക്ക് ഒട്ടും വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണ് കണ്ടതെനന് ജാമി പറയുന്നു.

ലക്ഷങ്ങളുടെ ടിക്കറ്റ്

ലക്ഷങ്ങളുടെ ടിക്കറ്റ്

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

ആ ടിക്കറ്റ് പരിശോധിക്കുമ്പോള്‍ എനിക്കൊപ്പം സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. ഒരു ലക്ഷം ഡോളര്‍ അടിച്ചതായി എനിക്ക് പെട്ടെന്ന് മനസ്സിലായി. അത് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. അത് ശരിയാണെങ്കില്‍ ലഞ്ച് നിന്റെ വകയെന്നായിരുന്നു സഹപ്രവര്‍ത്തകന്റെ മറുപടിയെന്നും ജാമി പറഞ്ഞു. ആദ്യമൊരു ഷോക്കായിരുന്നു. ഉടനെ തന്നെ ഞാന്‍ ഭാര്യയെ വിളിച്ച് ആ ശുഭ വാര്‍ത്ത അവളെ അറിയിച്ചു. എന്നാല്‍ എന്നെ പോലെ തന്നെയായിരുന്നു അവളും. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ചില്ല. നുണപറയുകയാണെന്നാണ് അവള്‍ കരുതിയതെന്നും ജാമി പറഞ്ഞു.

വിശ്വസിച്ചത് ടിക്കറ്റ് കാണിച്ചപ്പോള്‍

വിശ്വസിച്ചത് ടിക്കറ്റ് കാണിച്ചപ്പോള്‍

ഭാര്യയെ വിശ്വസിപ്പിക്കാന്‍ എനിക്ക് സമ്മാനമടിച്ച ആ ടിക്കറ്റ് കാണിക്കേണ്ടി വന്നുവെന്ന് ജാമി പറയുന്നു. വെള്ളിയാഴ്ച്ചയാണ് ജോണ്‍സന്‍ ടിക്കറ്റുമായി ലോട്ടറി ആസ്ഥാനത്തെത്തി സമ്മാനം വാങ്ങിയത്. നികുതി കിഴിച്ച 71259 ഡോളറാണ് ജാമിക്ക് കിട്ടിയത്. ഈ പണം കൊണ്ട് എന്ത് ചെയ്യാനാണ് പ്ലാന്‍ എന്നും ജാമി വെളിപ്പെടുത്തി. വീട്ടിലെ ചില അറ്റകുറ്റപണികള്‍ ഇപ്പോഴും ബാക്കിയാണ്. ഈ പണം അതിനായിട്ടാണ് ഉപയോഗിക്കുക. അത് മാത്രമല്ല താന്‍ മകളുടെ ട്യൂഷനായി ഫീസ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അതിന് ഒരുപാട് ഉപകരിക്കും ഈ പണം. അവള്‍ക്ക് വേണ്ട പഠനം ഇതിലൂടെ സാധ്യമാകുമെന്നും ജാമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+