ഭാഗ്യം വരുന്ന വഴി നോക്കണേ; പിറന്നാള്‍ സമ്മാനം കിട്ടിയ ലോട്ടറി അടിച്ചു, യുഎസ്സുകാരന്‍ ലക്ഷാധിപതി

വാഷിംഗ്ടണ്‍: ഭാഗ്യത്തിന്റെ പ്രതിരൂപമാണ് ഈ നോര്‍ത്ത് കരോലിനക്കാരന്‍ എന്ന് തോന്നുന്നു. ലോട്ടറി ടിക്കറ്റ് എടുക്കാതെ വന്‍ ഭാഗ്യം ഇയാള്‍ ജീവിതത്തില്‍ സ്വന്തമാക്കിയിരിക്കുകയാണ്. അങ്ങനെ ഒരാള്‍ പോലും ഉണ്ടാവില്ലെന്ന് തോന്നുന്നു. ഇത് ഭാഗ്യത്തിന്റെ ഏറ്റവും പുതിയ രൂപമാണെന്ന് തോന്നുന്നു. എന്തായാലും സ്വന്തം നേട്ടം കണ്ട് ഇയാളാകെ അമ്പരന്നിരിക്കുകയാണ്.

71ാം വയസ്സിലാണ് ഈ അമേരിക്കക്കാരെ തേടി ഭാഗ്യമെത്തിയിരിക്കുന്നത്. ലക്ഷങ്ങളാണ് ഈ വയോധികന് കൈയ്യില്‍ കിട്ടാന്‍ പോകുന്നത്. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അ്‌ദേഹം ഇപ്പോഴും തീരുമാനിച്ചിട്ടില്ല. പക്ഷേ ലോട്ടറി അടിച്ച വിധമാണ് ഇയാളെ അത്ഭുതപ്പെടുത്തുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള 71കാരനാണ് അത്ഭുതകരമായ രീതിയില്‍ സമ്മാനം അടിച്ചത്. ഭാര്യ തനിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയ ലോട്ടറി ടിക്കറ്റില്‍ നിന്നാണ് ഇയാള്‍ ലക്ഷപ്രഭുവായി മാറിയത്. ഒരു ലക്ഷം ഡോളറാണ് സമ്മാനമായി കിട്ടിയത്. 82 ലക്ഷം രൂപയില്‍ അധികം വരുമിത്. പക്ഷേ താന്‍ എടുക്കാത്ത ഒരു ലോട്ടറിയില്‍ നിന്ന് ഇത്രയും വലിയ തുക അടിച്ചതിന്റെ അത്ഭുതത്തിലാണ് ചാള്‍സ് കേഗിള്‍ എന്ന വയോധികന്‍. തന്റെ ഭാര്യ സ്‌നേഹപൂര്‍വം തന്ന ടിക്കറ്റിന് ഇത്ര വലിയ ഭാഗ്യം കിട്ടുമെന്ന് ചാള്‍സ് പ്രതീക്ഷിച്ചതേയില്ല.

2

നോര്‍ത്ത് കരോലിനയിലെ ആഷ്‌ബ്രോ സ്വദേശിയാണ് ചാള്‍സ്. നോര്‍ത്ത് കരോലിന ഏജുക്കേഷന്‍ ലോട്ടറി അദ്ദേഹത്തിന് കിട്ടിയ സമ്മാനം സ്ഥിരീകരിക്കുന്നു. ഇവര്‍ തന്നെയാണ് ഇയാള്‍ക്ക് ഭാഗ്യം കിട്ടിയ കാര്യം വെളിപ്പെടുത്തിയത്. പിറന്നാളിന് ഇത്തവണ നേരത്തെ ഭാര്യ സമ്മാനം നല്‍കിയിരുന്നു ചാള്‍സിന്. ആഷ്‌ബ്രോയിലെ സൗത്ത് ഫയെറ്റിവില്ല സ്ട്രീറ്റിലെ റെഡി മാര്‍ട്ടില്‍ നിന്നാണ് ഈ ടിക്കറ്റ് ചാള്‍സിന്റെ ഭാര്യ വാങ്ങിയത്. തുടര്‍ന്ന് സമ്മാനമായി അത് കൊടുക്കുകയായിരുന്നു. ചാള്‍സിന്റെ തലവര തന്നെ അതിലൂടെ മാറുകയായിരുന്നു.

3

എന്റെ 71ാം പിറന്നാളിന് ഒട്ടും പ്രതീക്ഷിക്കാത്തൊരു സമ്മാനമാണ് ഭാര്യ നല്‍കിയതെന്ന് ചാള്‍സ് പറഞ്ഞു. ഡിസംബര്‍ 29നായിരുന്നു ചാള്‍സിന്റെ പിറന്നാള്‍. ഭാര്യ ടിക്കറ്റെടുത്ത് നല്‍കിയതും, ഒപ്പം സമ്മാനം അടിച്ചതും ചേര്‍ത്ത് ഇരട്ടി മധുരമാണ് ചാള്‍സിന് ലഭിച്ചിരിക്കുന്നത്. സമ്മാനം അടിച്ചപ്പോള്‍ വലിയ ആഹ്ലാദം തോന്നി. പക്ഷേ ആദ്യം അറിയിച്ചത് ഭാര്യയെ തന്നെയാണ്. അവളാണ് അത് അര്‍ഹിക്കുന്നത്. തനിക്ക് ലക്ഷങ്ങള്‍ സമ്മാനം അടിച്ചതായി ഭാര്യ അറിയിച്ചു. ഇരുപത് ഡോളറിന്റെ മെഗാ സെവന്‍ ടിക്കറ്റാണ് അവള്‍ തന്നതെന്നും ചാള്‍സ് വ്യക്തമാക്കി.

4

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

ഭാര്യയെ വിളിച്ച് താന്‍ അവള്‍ തന്ന സമ്മാനത്തെ കുറിച്ചാണ് പറഞ്ഞത്. അവള്‍ ആ ടിക്കറ്റ് ഒന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞു. അത് കണ്ട ഭാര്യ ശരിക്കും അമ്പരന്ന് നോക്കി. ഒരു മിനുട്ടോളം ഞങ്ങള്‍ മിണ്ടാതെയിരിക്കുകയായിരുന്നു. അതിന് ശേഷം സമ്മാനമുണ്ടെന്ന് ഉറപ്പിച്ചു. ശരിക്കും സന്തോഷമായിരുന്നു. ഇങ്ങനെയുള്ള സൗഭാഗ്യം ജീവിതത്തിലെത്തിയത് ഇപ്പോഴും ചാള്‍സിന് വിശ്വസിക്കാനായിട്ടില്ല. ബാങ്കില്‍ പണമെത്തിയപ്പോഴാണ് ഞങ്ങള്‍ക്ക് വിശ്വാസമായതെന്ന് ചാള്‍സ് പറയുന്നു. ഈ പണം ഉപയോഗിച്ച് ബില്ലടയ്ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചാള്‍സ് പറഞ്ഞു.

5

നേരത്തെ മിഷിഗണ്‍ കൗണ്ടിയില്‍ നിന്ന് ഇതുപോലൊരു ഭാഗ്യം യുവാവിനെ തേടിയെത്തിയിരുന്നു. ഇയാള്‍ കടയില്‍ ചെന്നപ്പോള്‍ ബാക്കിയുള്ളത് രണ്ടേ രണ്ട് ടിക്കറ്റായിരുന്നു. അത് രണ്ടും വാങ്ങിയ യുവാവിന് മെഗാ ലോട്ടറിയാണ് അടിച്ചത്. 33 കോടി രൂപയാണ് മിഷിഗണിലെ മക്കോമ്പ് കൗണ്ടിയില്‍ നിന്നുള്ള യുവാവിന് അടിച്ചത്. ഡയമണ്ട് സെവന്‍സ് സ്‌ക്രാച്ച് ഓഫ് ടിക്കറ്റുകളാണ് താരം വാങ്ങിയത്. ഇതിന് നാല് മില്യണാണ് ഈ യുവാവിനെ തേടിയെത്തിയത്. മുമ്പ് ചെറിയ തുകകള്‍ ഇയാള്‍ക്ക് സമ്മാനം അടിച്ചിരുന്നു. അത് വാങ്ങാനെത്തിയപ്പോഴാണ് ഭാഗ്യം തെളിഞ്ഞത്.

6

20, 30 ഡോളറിന്റെ ഇന്‍സ്റ്റന്റ് ടിക്കറ്റുകളായിരുന്നു ഈ യുവാവ് സ്ഥിരം വാങ്ങാറുള്ളത്. എന്നാല്‍ ഡയമണ്ട്‌സ് സെവന്‍സ് ടിക്കറ്റ് വാങ്ങാന്‍ തീരുമാനിച്ചതോടെ യുവാവിന്റെ ഭാഗ്യമാണ് തെളിഞ്ഞത്. ആകെ രണ്ട് ടിക്കറ്റ് മാത്രമുള്ളത് കൊണ്ടാണ് അത് വാങ്ങിയത്. കൗണ്ടറില്‍ വെച്ച് തന്നെ ആ ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത് നോക്കി. കോടികളാണ് തന്റെ മുന്നിലുള്ളതെന്ന് കണ്ട് ആകെ അമ്പരന്ന് പോയതായി യുവാവ് പറയുന്നു. ടിക്കറ്റും കൊണ്ട് താന്‍ ഓടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പുതിയൊരു വീട് വാങ്ങാനാണ് യുവാവിന്റെ പ്ലാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q