ബിസ്‌കറ്റ് വാങ്ങാനിറങ്ങിയാന്‍ ഇങ്ങനെയും സംഭവിക്കുമോ; നോര്‍ത്ത് കരോലിനക്കാരി കോടീശ്വരി, സംഭവം ഇങ്ങനെ
വാഷിംഗ്ടണ്‍: ഒരു ബിസ്‌കറ്റ് വാങ്ങാനിറങ്ങിയതാണ് അമേരിക്കയിലെ നോര്‍ത്ത് കരോലിനക്കാരി ഡോണ ഡെന്റണ്‍. എന്നാല്‍ തന്റെ ജീവിതം തന്നെ വേറെ ലെവലിലാകുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ച് കാണില്ല. ഈ ഇടവേളയില്‍ അവര്‍ എടുത്ത ലോട്ടറി ടിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അവര്‍ക്ക് സമ്മാനിക്കുകയായിരുന്നു. ഇപ്പോഴവര്‍ കോടീശ്വരിയാണ്.

നടന്‍ സലീം കുമാര്‍ പപറയുന്നത് പോലെ സ്വന്തം കാശ് കണ്ട് സ്വന്തം കണ്ണ് തന്നെ തള്ളിപ്പോയ അവസ്ഥയായിരുന്നു ഇവര്‍ക്ക്. ഇങ്ങനെ ഭാഗ്യം വരാനുണ്ടായ കാരണം ഒരു ബിസ്‌കറ്റാണ്. സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്തൊരു തുകയാണ് ഡോണയെ തേടി എത്തിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

image credit: Donna Denton Facebook
ഡോണ ഡെന്റണ്‍ എന്ന നോര്‍ത്ത കരോലിനയിലെ വില്‍സന്‍ സ്വദേശിക്കാണ് വന്‍ തുക ലോട്ടറി അടിച്ചിരിക്കുന്നത്. ഇവര്‍ കുറച്ച് ബിസ്‌കറ്റുകള്‍ വാങ്ങാനായി ഒന്ന് പുറത്തേക്ക് ഇറങ്ങിയതാണ്. എന്നാല്‍ കൈയ്യിലെത്തിയത് കോടികളും. ഇക്കഴിഞ്ഞ വെളളിയാഴ്ച്ച അവര്‍ ഫ്രെമോണ്ട് ഫുഡ് മാര്‍ട്ടിലാണ് ബിസ്‌കറ്റുകള്‍ വാങ്ങാന്‍ എത്തിയത്. കുറച്ച് സമയത്തേക്ക് സ്‌നാക്‌സായി കഴിക്കാനായിരുന്നു ഈ ബിസ്‌കറ്റുകള്‍. ഈ സമയത്താണ് അവര്‍ ടിക്കറ്റെടുത്തത്. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി മാറിയിരിക്കുന്നത്.

ഫുഡ് മാര്‍ട്ടില്‍ ഡോണയെത്തിയപ്പോഴാണ് ലോട്ടറി കണ്ടത്. അപ്പോള്‍ തോന്നിയൊരു കൗതുമാണ് ഇവരെ ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിച്ചത്. പത്ത് ഡോളറിന് ട്രിപ്പിള്‍ 777 ലോട്ടറിയാണ് ഫുഡ് മാര്‍ട്ടില്‍ നിന്ന് വാങ്ങിയത്. ഈ തീരുമാനം അവരെ ചെന്നെത്തിച്ചത് അപ്രതീക്ഷിതമായ നേട്ടത്തിലാണ്. സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തുകയാണ് അവരെ തേടിയെത്തിയത്. ടിക്കറ്റ് കിട്ടിയ ഉടനെ അത് സ്‌ക്രാച്ച് ചെയ്ത് നോക്കാനാണ് ഡോണ ശ്രമിച്ചത്. മുന്നില്‍ കണ്ട സമ്മാനത്തുക കണ്ടപ്പോള്‍ അവര്‍ ആകെ ഞെട്ടിപ്പോയി.

ഡോണയ്ക്ക് അഞ്ച് കോടി 79 ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന തുകയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഏഴ് ലക്ഷത്തോളം ഡോളര്‍ വരുമിത്. ആകെ അന്ധാളിച്ച് പോയ ഡോണ നേരെ വീട്ടിലേക്കാണ് പോയത്. തുടര്‍ന്ന് ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞു. വേഗം ടിക്കറ്റ് ഒരുതവണ കൂടി പരിശോധിക്കാന്‍ അദ്ദേഹത്തോട് പറയുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവും പരിശോധിച്ചു. സമ്മാനം അടിച്ചെന്ന് അദ്ദേഹവും ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ ഡോണയ്ക്ക് അപ്പോഴും വിശ്വസിക്കാനായില്ല. ഭര്‍ത്താവിനും പിഴച്ചുവെന്നായിരുന്നു അവര്‍ കരുതിയത്.

ഭര്‍ത്താവ് ഉറപ്പിച്ച് പറഞ്ഞിട്ടും ഡോണ വിശ്വസിച്ചില്ല. തുടര്‍ന്ന് അവര്‍ ലോട്ടറി അധികൃതരെ ബന്ധപ്പെടുകയായിരുന്നു. അവരാണ് ഇത്രയും വലിയ തുക ഡോണയ്ക്ക് അടിച്ചതായി സ്ഥിരീകരിച്ചത്. അപ്പോഴാണ് ഇവര്‍ക്ക് വിശ്വാസമായത്. ഫ്രെമോണ്ട് ഫുഡ് മാര്‍ട്ട് ടിക്കറ്റ് ഡോണയ്ക്ക് വിറ്റിരുന്നതായി സ്ഥിരീകരിച്ചു. 4.97 ലക്ഷമാണ് നികുതി കഴിഞ്ഞ് അവര്‍ക്ക് ലഭിക്കുക. നാല് കോടി പതിനൊന്ന് ലക്ഷം രൂപയില്‍ അധികം വരുമിത്. തന്റെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങള്‍ക്കായി ഈ പണം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഡോണ പറഞ്ഞു.

ഈ ക്രിസ്മസ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും മികച്ചതാണ്. കൂടുതല്‍ സന്തോഷമാണ് ലഭിച്ചിരിക്കുന്നത്. നേരത്തെയുള്ള സന്തോഷത്തേക്കാള്‍ കൂടുതല്‍ സന്തോഷം ഇപ്പോള്‍ ലഭിച്ചെന്നും അവര്‍ പറഞ്ഞു. തന്റെ നാട്ടില്‍ തന്നെയുള്ള പള്ളിക്ക് കുറച്ച് പണം സംഭാവന ചെയ്യാനാണ് ഡോണയുടെ തീരുമാനം. ഈ മാസമാണ് ട്രിപ്പിള്‍ 777 ലോട്ടറി ആദ്യമായി പുറത്തിറക്കിയത്. നോര്‍ത്ത് കരോലിന ലോട്ടറിയാണ് ഇത് പുറത്തിറക്കിയത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ സ്ത്രീയാണ് ഇത്രയും വലിയ തുക സ്വന്തമാക്കുന്നത്. താര എന്ന യുവതിക്ക് ഓഗസ്റ്റിലായിരുന്നു ഇതിന് മുമ്പ് സമ്മാനം അടിച്ചത്.












Click it and Unblock the Notifications