• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യസാധനങ്ങള്‍ കിട്ടാക്കനിയാവും, കിമ്മിന്റെ മുന്നറിയിപ്പ്, ഉത്തര കൊറിയയില്‍ സംഭവിക്കുന്നത്

Google Oneindia Malayalam News

പ്യോങ് യാങ്: ഉത്തര കൊറിയന്‍ വന്‍ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. കടുത്ത ഭക്ഷ്യക്ഷാമമാണ് വരാന്‍ പോകുന്നതെന്ന് കിം ജോങ് ഉന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനാണ് കിം ഉത്തരവിട്ടിരിക്കുന്നത്. ഉത്തര കൊറിയയുടെ സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തര യോഗം ചേരുന്നുണ്ട് കിം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്താരാഷ്ട്ര സഹായം കിമ്മിന് ലഭിക്കുമോ എന്ന് വ്യക്തമല്ല. കൊവിഡ് പ്രതിസന്ധി വന്നതോടെ ഏറ്റവും മോശമായി ബാധിക്കപ്പെട്ട രാജ്യമായി മാറിയിരിക്കുകയാണ് ഉത്തര കൊറിയ.

നിരവധി ഉപരോധങ്ങള്‍ ഉത്തര കൊറിയ നേരിടുന്നുണ്ട്. ഇതുവരെ ആണവായുധ പരീക്ഷണങ്ങളില്‍ നിന്നോ മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നോ പിന്‍മാറാനും കിം തയ്യാറായിട്ടില്ല. സുഹൃദ രാഷ്ട്രങ്ങളുടെ നിര്‍ദേശങ്ങളും കിം അവഗണിച്ചിരിക്കുകയാണ്. ആണവായുധങ്ങള്‍ കുറയ്ക്കുന്നതിനോ അതിന്‍ മേലുള്ള ചര്‍ച്ചകളിലോ കിം ജോങ് ഉന്‍ താല്‍പര്യം കാണിച്ചിട്ടില്ല. നേരത്തെ ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് പിന്നോക്കം പോവുന്നതാണ് കണ്ടത്.

ആണവ നിരായുധീകരണത്തിന് കിമ്മിന് താല്‍പര്യമില്ലാത്തതിനാല്‍ യുഎസ്സിന്റെ സഹായവും കൊവിഡ് കാലത്ത് ഉത്തര കൊറിയക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതീവ ദുഷ്‌കരമാണ്. ചൈനയുമായുള്ള വ്യാപാര ബന്ധം നിലച്ചിരിക്കുകയാണ്. കൊവിഡ് കാരണമാണിത്. ഇത് ഉത്തര കൊറിയയെ സാരമായി ബാധിച്ചിരിക്കുകയാണ്. ചൈനയുമായിട്ടാണ് കിമ്മിന്റെ പ്രധാന വ്യാപാര ബന്ധങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം മഹാപ്രളയവും കൊടുങ്കാറ്റും നാശം വിതച്ചിരുന്നു ഉത്തര കൊറിയയില്‍. ഇത് കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ത്ത് കളഞ്ഞു.

അതേസമയം ഉത്തര കൊറിയയില്‍ ഇപ്പോള്‍ കാണുന്നതിനേക്കാള്‍ പ്രതിസന്ധിയാണ് വരാന്‍ പോകുന്നതെന്നാണ് സൂചന. കൊടും പട്ടിണി രാജ്യത്തുണ്ടാവും. ഭക്ഷ്യസാധനങ്ങള്‍ കിട്ടാക്കനിയാവും എന്നതാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ വലിയൊരു ആശങ്കയുണ്ട്. വിപണിയില്‍ സാധനങ്ങളൊന്നും ഇല്ലാത്ത അവസ്ഥ വര്‍ധിച്ച് വരികയാണ്. ഒരു മില്യണ്‍ ടണ്ണുകളുടെ ഭക്ഷ്യസാധന ദൗര്‍ലഭ്യമാണ് കഴിഞ്ഞ മാസം ഉത്തര കൊറിയ നേരിട്ടത്.

Recommended Video

cmsvideo
  Latest photos of Kim Jong Un trigger speculation over his health

  താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

  രാജ്യത്ത് കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് കിം നിര്‍ദേശിച്ചിരിക്കുന്നത്. കടുത്ത ക്ഷാമത്തിലാണ് രാജ്യമെന്ന് കിം കേന്ദ്ര കമ്മിറ്റിയെഅറിയിച്ചിട്ടുണ്ട്. രാജ്യത്ത് ലോക്ഡൗണ്‍ ശക്തമായി തുടരുമെന്നാണ് കിം അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രതിസന്ധി അവസാനിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഉത്തര കൊറിയയില്‍ കൊവിഡ് കേസുകളേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കിം അവകാശപ്പെടുന്നത്. എന്നാല്‍ മോശം ആരോഗ്യ മേഖലയും ചൈനയുമായുള്ള അതിര്‍ത്തിയുമെല്ലാം കൊവിഡ് കേസുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. വ്യാവസായിക ഉല്‍പ്പാദനം 25 ശതമാനം വര്‍ധിച്ചുവെന്ന് കിം അവകാശപ്പെടുന്നുണ്ട്.

  ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

  English summary
  north korea facing food shortage, kim jong un says lockdown will continue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X