ജപ്പാന്റെ തലക്കു മുകളിലൂടെ വീണ്ടും ഉത്തരകൊറിയന്‍ മിസൈല്‍, കൊറിയക്ക് വീണവായന, ജപ്പാന് പ്രാണവേദന

 • Posted By: നിള
Subscribe to Oneindia Malayalam
cmsvideo
  ഭീഷണിക്ക് പിന്നാലെ മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ | Oneindia Malayalam

  സിയൂള്‍: ആരൊക്കെ ഉപരോധിച്ചാലും എതിര്‍ത്താലും ഉത്തരകൊറിയ കളി നിര്‍ത്താന്‍ ഉദ്ദേശ്യമില്ല. ഹാസോങ്ങ്-12 ന്റെ വിക്ഷേപണത്തിനു ശേഷം ജപ്പാന്റെ തലക്കു മുകളിലൂടെ വീണ്ടും ഉത്തരകൊറിയന്‍ മിസൈല്‍ പറന്നു. വെള്ളിയാഴ്ചയാണി മിസൈല്‍ വിക്ഷേപണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  തുടര്‍ച്ചയായുള്ള മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ അടുത്ത മിസൈല്‍ പരീക്ഷണം. രണ്ടാഴ്ചക്കു മുന്‍പാണ് ഹാസ്വോങ്ങ്-12 ശ്രേണിയില്‍ പെട്ട മിസൈല്‍ ജപ്പാന്റെ തലക്കു മുകളിലൂടെ പറന്നത്.

  വെള്ളിയാഴ്ച

  വെള്ളിയാഴ്ച

  വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 7.6 ഓടു കൂടിയാണ് വിക്ഷേപണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ തലസ്ഥാനത്തു നിന്നായിരുന്നു വിക്ഷേപണം. ടോക്കിയോക്കും സിയൂളിനും മുകളിലൂടെ പറന്ന് 3,700 കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചത്.

   അമേരിക്കക്ക് ഭീഷണിയല്ല

  അമേരിക്കക്ക് ഭീഷണിയല്ല

  പുതിയതായി വിക്ഷേപിച്ച മിസൈല്‍ അമേരിക്കക്ക് ഭീഷണിയല്ലെന്നാണ് 'ദ നോര്‍ത്ത് അമേരിക്കന്‍ എയ്‌റോസ്‌കോപ്പ് ഡിഫന്‍സ് കമാന്‍ഡ്'(NORAD) പറഞ്ഞത്. അമേരിക്കന്‍ സൈനിക താവളമായ ഗുവിമാനെ ലക്ഷ്യമാക്കിയായിരുന്നു ഹാസ്വോങ്ങ് 12 വിക്ഷേപിച്ചത്.

   പരീക്ഷണങ്ങളെല്ലാം ജപ്പാന്‍ തീരത്ത്

  പരീക്ഷണങ്ങളെല്ലാം ജപ്പാന്‍ തീരത്ത്

  ഉത്തരകൊറിയയുടെ 14 മിസൈല്‍ പരീക്ഷണങ്ങളും ജപ്പാന്‍ തീരത്തേക്കാണ് നടത്തിയത്. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്.

   ജപ്പാന്‍കാര്‍ ഭീതിയില്‍

  ജപ്പാന്‍കാര്‍ ഭീതിയില്‍

  ഏഴു പതിറ്റാണ്ടുകള്‍ക്കു മുന്‍പുണ്ടായ ആണവാക്രമണത്തിന്റെ ഭീതി ഇന്നും ജപ്പാന്‍കാരെ വിട്ടുമാറിയിട്ടില്ല. ഇപ്പോഴും അതിന്റെ ബാക്കിപത്രമായി ജീവിക്കുന്നവരുണ്ട്. അതുകൊണ്ടു തന്നെ കിം ജോങ് ഉന്നും ഉത്തരകൊറിയയും ജപ്പാന്‍കാര്‍ക്ക് ഭീതിയുടെ ദിനങ്ങളാണ് സമ്മാനിക്കുന്നത്.

  പരിശീലനം

  പരിശീലനം

  ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് വടക്കന്‍ ജപ്പാനിലുള്ള ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്നത്. മിസൈല്‍ ആക്രമണമുണ്ടായാല്‍ അതില്‍ നിന്നും എങ്ങനെ രക്ഷപെടാമെന്നതു സംബന്ധിച്ച പ്രാക്ടിക്കല്‍ ക്ലാസുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളോട് എയര്‍ ഡ്രില്ലില്‍ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശീലനത്തിന്റെ വീഡിയോ ബിബിസി പുറത്തു വിട്ടിട്ടുണ്ട്.

  ഉപരോധം

  ഉപരോധം

  ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  North Korea fires missile over Japan, UNSC convenes emergency meeting

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്