Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി പോലും ഉണ്ടാക്കാം..!!; ആണവ ശേഷിയുള്ള അണ്ടര്‍വാട്ടര്‍ അറ്റാക്ക് ഡ്രോണ്‍ പരീക്ഷിച്ച് ഉത്തര കൊറിയ

KIM

സിയോള്‍: ആണവ ശേഷിയുള്ള അണ്ടര്‍വാട്ടര്‍ അറ്റാക്ക് ഡ്രോണ്‍ പരീക്ഷിച്ച് ഉത്തര കൊറിയ. ശത്രു ജലാശയങ്ങളില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്താന്‍ ഉദ്ദേശിച്ച് രൂപകല്‍പന ചെയ്തതാണ് അണ്ടര്‍വാട്ടര്‍ അറ്റാക്ക് ഡ്രോണ്‍. റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാന്‍ പോലും അണ്ടര്‍വാട്ടര്‍ അറ്റാക്ക് ഡ്രോണിന് സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ പരീക്ഷിച്ച കാര്യം സ്റ്റേറ്റ് മീഡിയ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യു എസും ദക്ഷിണ കൊറിയയും ആണ് കാരണം എന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി. അതേസമയം പരീക്ഷണ വേളയില്‍ 59 മണിക്കൂറില്‍ അധികം ഡ്രോണ്‍ 80 മുതല്‍ 150 മീറ്റര്‍ (260500 അടി) താഴ്ചയില്‍ വെള്ളത്തിനടിയിലൂടെ സഞ്ചരിച്ചത് എന്ന് സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ അറിയിച്ചു.

വെള്ളത്തിനടിയിലുള്ള സ്ഫോടനത്തിലൂടെ സൂപ്പര്‍ സ്‌കെയില്‍ റേഡിയോ ആക്ടീവ് തരംഗമുണ്ടാക്കി നേവല്‍ സ്ട്രൈക്കര്‍ ഗ്രൂപ്പുകളെയും പ്രധാന തുറമുഖങ്ങളെയും നശിപ്പിക്കാന്‍ കഴിയുന്നതാണ് അണ്ടര്‍വാട്ടര്‍ അറ്റാക്ക് ഡ്രോണ്‍. നേരത്തെ ദക്ഷിണ കൊറിയ, ഉത്തര കൊറിയ തന്ത്രപരമായ ആണവ ആക്രമണ ദൗത്യങ്ങള്‍ പരിശീലിച്ചതായി ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് ഉത്തര കൊറിയന്‍ സ്റ്റേറ്റ് മീഡിയ.

MISSILE

ഇക്കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ കൊറിയയും യു എസും യുഎസ് ആംഫിബിയസ് ആക്രമണ കപ്പല്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ലാന്‍ഡിംഗ് ഡ്രില്ലുകള്‍ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇടവേളക്ക് ശേഷം ആയുധ പരീക്ഷവുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. 10 എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളുമായി ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ തുറമുഖ നഗരമായ ബുസാനിലെ നാവിക താവളത്തില്‍ യു എസ് കപ്പല്‍ യു എസ് എസ് മക്കിന്‍ ഐലന്‍ഡ് എത്തിയിരുന്നു.

Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?

അതേസമയം അഭ്യാസങ്ങള്‍ തികച്ചും പ്രതിരോധാത്മകമാണ് എന്നാണ് ദക്ഷിണ കൊറിയയും യു എസും പറയുന്നത്. നേരത്തെ ജപ്പാന്‍ കടല്‍ ലക്ഷ്യമിട്ട് ഉത്തര കൊറിയ ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിട്ടെന്ന് ദക്ഷിണ കൊറിയന്‍ ഏജന്‍സിയായ യോങ് ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ദക്ഷിണ കൊറിയന്‍ സൈന്യം അതീവ ജാഗ്രതയിലാണ് എന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

തങ്ങള്‍ അമേരിക്കക്കൊപ്പം 'ഫ്രീഡം ഷീല്‍ഡ് 23' എന്ന് പേരില്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുന്നുണ്ട്. ഇത് ആരേയും ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല. മനപൂര്‍വം പ്രകോപനമുണ്ടാക്കാനാണ് ഉത്തര കൊറിയയുടെ ശ്രമം എന്നും തങ്ങള്‍ അതില്‍ വീഴില്ല എന്നും ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+