ഒരുങ്ങിയിരുന്നോ ഏത് നിമിഷവും അത് സംഭവിക്കും; ഉത്തര കൊറിയയോട് യുഎസ്
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജെയിംസ് മാറ്റിസ് സൈനിക നടപടിക്ക് മടിക്കില്ലെന്ന് തുറന്ന് പറഞ്ഞത്.
വാഷിങ്ടന്‍: യുഎസിനോ സഖ്യകക്ഷികള്‍ക്കോ ഉത്തരകൊറിയയുടെ ഭാഗത്തു നിന്ന് ചെറിയ ഭീഷണിയുണ്ടായാൽ വലിയ തോതിലുള്ള സൈനിക പ്രതികരണമുണ്ടാകുമെന്ന് അമേരിക്കൻ പെന്റഗണ്‍ മേധാവി ജയിംസ് മാറ്റിസ് അറിയിച്ചു. ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാറ്റിസിന്റെ പ്രതികരണം.

കൂടാതെ ആണവ പരീക്ഷണം നടത്തി രാാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഉത്തര കൊറിയയുമായി ബന്ധമുള്ള എല്ലാരാജ്യങ്ങള്‍ക്കുമെതിരെ ഉപരേധം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

ശക്തമായി നേരിടും
ഉത്തര കൊറിയയുടെ ഭീഷണിയെ ശക്തമായി തന്നെ നേരിടുമെന്ന് യുഎസ് സൈനിക വക്താവ് മാറ്റിസ് പറഞ്ഞു.പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാം ഉള്‍പ്പെടെ തങ്ങളേയോ സംഖ്യകക്ഷികളുടെയോ അധീനതയില്‍പ്പെടുന്നവയ്ക്കുമോലുള്ള ഭീഷണിയെ ശക്തമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു

വലിയ വിലകൊടുക്കേണ്ടി വരും
ഇടക്കിടെ ഉത്തര കൊരിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് രാജ്യം വലിയ വില കൊടുക്കേണടിവരും. എന്നാല്‍ തങ്ങളുടെ ഉദ്ദേശിക്കുന്നത് സര്‍വ നാശമല്ലെന്നു മാറ്റിസ് കൂട്ടിച്ചേര്‍ത്തു.

ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബേംബ്
ശത്രുപാളയത്തിന്റെ നെഞ്ചിടുപ്പ് കൂട്ടി ഉത്തര കൊറിയയുടെ പക്കല്‍ ഹൈഡ്രജന്‍ ബോംബ് ഉണ്ടെന്ന് വെളിപ്പെടുത്തി. ഉത്തര കൊറിയന്‍ വാര്‍ത്ത വിതരണ ഏജന്‍സിയാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്തു വിട്ടത്.

ഭൂകമ്പം
ആണവായുധം പരീക്ഷിച്ചതിനു ശേഷം ഉത്തര കൊറിയയിലെ കിംചെയ്ക്കിന് 75 കിലോമീറ്റര്‍ ദൂരം വരെ പ്രകമ്പനം അനുഭവപ്പെട്ടു. നേരത്തെ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയപ്പോഴും സമാനമായ കുലുക്കം ഇവിടെ അനുഭവപ്പെട്ടിരുന്നു.

ചൈനയും കുലുങ്ങി
ഉത്തര കൊറിയയുടെ പരീക്ഷണത്തില്‍ ചൈനയിലെ യാഞ്ചി നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ചൈനീസ് നഗരമാണ് യാഞ്ചി. പ്രകമ്പനം 10 മിനുറ്റ് നീണ്ടു നിന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അമേരിക്കക്കുള്ള മുന്നറിയിപ്പ്
ഉത്തര കൊറിയ നത്തുന്ന ഓരോ ആണാവായുധ പരീക്ഷണങ്ങളും അമേരിക്കക്കുള്ള മുന്നറിയിപ്പാണ്. കൊറിയ പരീക്ഷിക്കുന്ന മിസൈലുകളൊല്ലം തന്നെ അമേരിക്കയില്‍ പതിക്കുന്ന ദീര്‍ഘദൂര മിസൈലുകളാണ്. ഇത് അമേരിക്കയുടെ നെഞ്ചിടുപ്പ് കൂട്ടാന്‍ കാരണമായി












Click it and Unblock the Notifications