കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കാന്‍ വീണ്ടും ഉത്തര കൊറിയ, ബാലിസ്റ്റിക് മിസൈലുകള്‍ മിലിട്ടറി പരേഡില്‍ പുറത്തിറക്കി!!

Google Oneindia Malayalam News

പ്യോങ് യാങ്: അന്താരാഷ്ട്ര ഉപരോധങ്ങളും അമേരിക്കയുമായുള്ള ചര്‍ച്ചകളും കാര്യമാക്കാതെ ഉത്തര കൊറിയ പുതിയ ബാലിസ്റ്റിക് മിസൈല്‍, അവര്‍ സൈനിക പരേഡിനിടെ പുറത്തിറക്കി. ലോകത്തെ തന്നെ ഏറ്റവും വലിപ്പമേറിയ മിസൈലുകളില്‍ ഒന്നാണിത്. വലിയ ട്രക്കിന് മുകളില്‍ കയറ്റി വെച്ചാണ് ഇത് പ്രദര്‍ശിപ്പിച്ചത്. അതേസമയം ഈ മിസൈലിന്റെ പരീക്ഷണം കഴിഞ്ഞതാണോ എന്ന് വ്യക്തമല്ല. പക്ഷേ ആയുധ ശേഖരം ഉത്തര കെറായ വര്‍ധിപ്പിച്ചിരിക്കുന്നത് ശത്രു രാജ്യങ്ങളെ വെല്ലുവിളിക്കാന്‍ കൂടിയാണ്. എവിടെ വേണമെങ്കിലും ആക്രമണം നടത്താന്‍ ഈ മിസൈലിലൂടെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1

2017ല്‍ ഉത്തര കൊറിയ പരീക്ഷിച്ചതിനേക്കാള്‍ കരുത്തേറിയതാണ് ഈ മിസൈലാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉത്തര കൊറിയയുടെ കൈയ്യിലുള്ള ഏറ്റവും വലിപ്പമുള്ള ബാലിസ്റ്റിക് മിസൈലാണിത്. ഹവാസോങ് 15 എന്ന 2017ല്‍ പരീക്ഷിച്ച മിസൈല്‍ ആണവയുദ്ധത്തിന് ഉത്തര കൊറിയയെ സജ്ജമാക്കുമെന്ന് നേരത്തെ അവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം അതിനേക്കാള്‍ വലിയ ആണവായുധം വരുന്നതോടെ ഉത്തര കൊറിയക്ക് അമേരിക്കയിലെ എവിടെയും മിസൈല്‍ ആക്രമണം നടത്താന്‍ സാധിക്കും. നേരത്തെ തന്നെ മിലിട്ടറി പരേഡില്‍ ബാലിസ്റ്റിക് മിസൈല്‍ പുറത്തിറക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു.

സാധാരണ ലിക്വിഡ് ഫ്യൂല്‍ഡ് മിസൈലുകളേക്കാള്‍ എളുപ്പമാണ് സോളിഡ് ഫ്യൂല്‍ഡ് മിസൈലുകള്‍ കൈകാര്യം ചെയ്യുന്നത്. വേഗത്തില്‍ ലോഞ്ച് ചെയ്യാനും ചാര സാറ്റലൈറ്റുകളില്‍ നിന്ന് മറച്ചുപിടിക്കാനും സാധിക്കും. രാജ്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഈ മിസൈലിലൂടെ സാധിച്ചെന്ന് ഉത്തര കൊറിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഞങ്ങളുടെ സൈനിക മേഖലയുടെ ശക്തമാക്കല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ്.എന്നാല്‍ ഒരിക്കലും അത് ദുരുപയോഗം ചെയ്യില്ലെന്നും കിം ജോങ് ഉന്‍ പറഞ്ഞു. ഞങ്ങളുടെ ദേശസുരക്ഷയെയോ ഞങ്ങള്‍ക്കെതിരെ സൈനിക നീക്കമോ നടന്നാല്‍ അവര്‍ക്കെതിരെ എല്ലാ തിരിച്ചടിയും ഉണ്ടാവുമെന്ന് കിം മുന്നറിയിപ്പ് നല്‍കി.

അതേസമയം ഡ്രോണുകള്‍ മിലിട്ടറി പരേഡുകള്‍ ഒപ്പിയെടുത്ത ചടങ്ങായിരുന്നു നടന്നത്. എന്നാല്‍ ചടങ്ങില്‍ ഒരാള്‍ പോലും മാസ്‌കുകള്‍ ധരിച്ചിരുന്നില്ല. കോവിഡ് ഭീതിയെ ഉത്തര കൊറിയ മറികടന്നോ എന്നും വ്യക്തമല്ല. ചടങ്ങില്‍ കിം വികാരാധീനനായി. കോവിഡ്, വെള്ളപ്പൊക്ക ദുരന്തം എന്നിവയെ നേരിടാന്‍ ജനങ്ങളും സൈന്യവും മുന്നില്‍ നിന്നതിന് കിം നന്ദി പറഞ്ഞു. പ്രളയത്തിലും കോവിഡിലുമായി ഒരു മില്യണ്‍ ആളുകളില്‍ അധികം മരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. എന്നാല്‍ ഉത്തര കൊറിയ ഇതുവരെ ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. ജനങ്ങളുടെ വിശ്വാസത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കിം ഉറപ്പ് നല്‍കി.

English summary
north korea unveils new balistic missile, kim jong un thanked to military
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X