Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരകൊറിയയില്‍ മിസൈല്‍ നിര്‍മാണം സജീവം.... ട്രംപിന് കൊടുത്ത വാക്ക് തെറ്റി.... ദൃശ്യങ്ങള്‍ പുറത്ത്!

പ്യോങ് യാങ്: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അടുത്തിടെയാണ് പരിഹാരമായത്. വമ്പന്‍ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഒരു യുദ്ധം വരെയുണ്ടാവുമെന്ന് ലോകം മുഴുവന്‍ ഭയപ്പെട്ടിരുന്നു. മിസൈല്‍ മാന്‍ എന്ന പട്ടം വരെ കിം ജോങ് ഉന്നിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചാര്‍ത്തി കൊടുത്തു. ഇതിനെല്ലാം സിംഗപ്പൂരില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ പരിഹാരമായിരുന്നു. ആണവകേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടാമെന്ന് കിം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ മിസൈല്‍ പരീക്ഷിക്കാന്‍ കിം ജോങ് ഉന്‍ തയ്യാറെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം ഉപരോധം മാറ്റാനുള്ള നടപടികളെ കുറിച്ച് ട്രംപ് ആലോചിച്ച് തുടങ്ങവെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതോടെ ഉത്തര കൊറിയ വീണ്ടും യുദ്ധസമാനമായ അവസ്ഥയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയെ കൂടി ആശങ്കപ്പെടുത്തുന്ന കാര്യമാണിത്.

ബാലിസ്റ്റിക് മിസൈലുകള്‍

ബാലിസ്റ്റിക് മിസൈലുകള്‍

ഉത്തര കൊറിയയുടെ കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ പുതിയ ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നതായിട്ടാണ് യുഎസ് ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മിസൈല്‍ ഉടന്‍ തന്നെ ലോഞ്ച് ചെയ്യുമെന്നും എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം എത്തിയെന്ന് വ്യക്തമായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ആണവ നിരായുധീകരണം

ആണവ നിരായുധീകരണം

പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് ശേഷം ട്രംപും കിം ജോങ് ഉന്നും കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിലെ പ്രധാനകാര്യം ഉത്തരകൊറിയയുടെ ആണവ നിരായുധീകരണമായിരുന്നു. ഇത് കിം അംഗീകരിച്ചിരുന്നു. ഉത്തരകൊറിയ ഒരിക്കലും ആണവ ഭീഷണി ഉയര്‍ത്തുന്ന രാജ്യമായി തുടരില്ലെന്നായിരുന്നു കിമ്മിന്റെ ഉറപ്പ്. എന്നാല്‍ വാക്കാലുള്ള പറച്ചിലാണെന്നും പ്രത്യേക ധാരണയുണ്ടാക്കാന്‍ കിം തയ്യാറായില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

പ്രത്യേക ഫാക്ടറി

പ്രത്യേക ഫാക്ടറി

ആണവ മിസൈലുകള്‍ നിര്‍മിക്കുന്ന പ്രത്യേക ഫാക്ടറിയിലാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്. യുഎസിലെത്താന്‍ ശേഷിയുള്ള ആദ്യ മിസൈല്‍ ഉത്തരകൊറിയ നിര്‍മിച്ചത് ഈ ഫാക്ടറിയില്‍ നിന്നാണ്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഒന്നിലധികം മിസൈലുകള്‍ നിര്‍മിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ലിക്വിഡ് ഫ്യൂള്‍ഡ് മിസൈലുകളാണ് ഉത്തരകൊറിയ നിര്‍മിക്കുന്നത്. എന്നാല്‍ ഇത് അമേരിക്കയ്ക്ക് അത്ര ഭീഷണി ഉയര്‍ത്തുന്നതല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

സാനുംഡോങ് ആണവ കേന്ദ്രം

സാനുംഡോങ് ആണവ കേന്ദ്രം

കിം സ്വന്തം താല്‍പര്യ പ്രകാരം അടച്ചുപൂട്ടിയ സാനും ഡോങ് എന്ന ആണവ കേന്ദ്രമാണ് ഇതിന് പിന്നിലുള്ളത്. ഈ കേന്ദ്രം അടച്ച് പൂട്ടിയില്ലെന്നും ഇപ്പോഴും സജീമായി തന്നെ നിര്‍മാണത്തില്‍ ഉണ്ടെന്നും സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ കേന്ദ്രത്തില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ പുറത്തേക്കും അകത്തേക്കും വരുന്നുണ്ട്. ഇത് നിര്‍മാണ് സാമഗ്രികള്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ്. അതേസമയം യുഎസിന്റെ കണ്ടെത്തലുകളെ ഉത്തരകൊറിയ തള്ളിയിട്ടില്ല. രഹസ്യമായി നടത്തുന്ന ഇത്തരം കാര്യങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+