Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു; കാരണം ഇറാൻ യുദ്ധത്തിലെ വെടിനിർത്തൽ, ഇനിയെന്ത്?

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമേലുള്ള ആക്രമണങ്ങൾക്ക് രണ്ടാഴ്‌ചത്തെ താൽക്കാലിക വിരാമം പ്രഖ്യാപിച്ചതിന് പിന്നാലെ എണ്ണവിലയിൽ ഇടിവ്. വെടിനിർത്തൽ വാർത്തകൾക്ക് പിന്നാലെയാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത്. ഒരു ബാരലിന് 109.77 ഡോളറിൽ നിന്ന് ഇത് 95.068 ഡോളറിലെത്തിയിരിക്കുകയാണ്.

ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നതുമായി ബന്ധപ്പെട്ടാണ് വെടിനിർത്തൽ പ്രഖ്യാപനം. മിനിറ്റുകൾക്കകം വിപണികൾ പ്രതികരിച്ചു: എണ്ണ വില ഇടിയുകയും ബോണ്ടുകൾ ഉയർന്നു നിൽക്കുകയും ചെയ്യുകയായിരുന്നു. യുഎസ് സ്‌റ്റോക്കുകൾ കുതിച്ചുയർന്നു. നിക്ഷേപകർ ഇത് സ്ഥിരമായ എണ്ണ വിതരണത്തിന്റെ ശുഭസൂചനയായി കണ്ടു.

oil price

ഫെബ്രുവരി 28 മുതലുള്ള യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ടെഹ്‌റാനെ പ്രേരിപ്പിക്കുകയായിരുന്നു. ഇതോടെ ടാങ്കറുകൾ വഴിമാറി സഞ്ചരിക്കുകയും ഇൻഷുറൻസ് ചെലവുകൾ വർധിക്കുകയും ചെയ്‌തിരുന്നു. വിതരണ ആശങ്കകൾ മാർച്ചിൽ എണ്ണവില 50 ശതമാനത്തിലധികം വർധിപ്പിക്കുകയും ചെയ്‌തിരുന്നു. ഇത് റെക്കോർഡ് പ്രതിമാസ വർധനവുകളിൽ ഒന്നായിരുന്നു.

മാത്രമല്ല ഉയർന്ന എണ്ണവില ലോകമെങ്ങും പണപ്പെരുപ്പഭീതി പരത്തി; ഊർജ്ജ പ്രതിസന്ധി സർക്കാരുകളെയും കമ്പനികളെയും വലയ്ക്കുകയും ചെയ്‌തിരുന്നു. അതിനിടയിലാണ് ഇറാനുമായി ദീർഘകാല സമാധാന കരാർ പുരോഗമിക്കുകയാണെന്നും, അവരുടെ 10-ഇന നിർദേശം പ്രായോഗികമാണെന്നും ബുധനാഴ്‌ച ട്രംപ് അറിയിച്ചത്. ആക്രമണങ്ങൾ നിർത്തിയാൽ രണ്ടാഴ്‌ചത്തേക്ക് കടലിടുക്കിൽ സുരക്ഷിത യാത്ര ഉറപ്പാക്കാമെന്ന് ഇറാനും വ്യക്തമാക്കിയതോടെയാണ് ശുഭവാർത്ത വന്നത്.

സൗദി, യുഎഇ, കുവൈറ്റ്, ഇറാഖ്, ഇറാൻ എന്നീ രാജ്യങ്ങളിലെ എണ്ണയുടെ പ്രധാന പുറംവാതിലാണ് ഹോർമുസ് കടലിടുക്ക്. ഇവിടെയുണ്ടാകുന്ന തടസങ്ങൾ ആഗോള എണ്ണവിലയെ ഉടൻ തന്നെ ബാധിക്കും. അടച്ചിടുമെന്ന ഭീഷണി പോലും വിപണികളെ ഇളക്കിമറിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. കടലിടുക്ക് തുറന്നതോടെ ടാങ്കറുകൾ യാത്ര പുനരാരംഭിക്കുമെന്നും, നിലവിലെ വിതരണ ഭീഷണി കുറയ്ക്കുമെന്നും വ്യാപാരികൾ പ്രതീക്ഷിക്കുന്നു.

ഭാവിയെ കുറിച്ച് ആശങ്ക

എന്നാൽ ഇതിൽ ആശങ്ക ഉണർത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വെടിനിർത്തൽ കേവലം രണ്ടാഴ്‌ചത്തേക്ക് മാത്രമാണ്; ഇറാനിയൻ സായുധ സേനയുമായുള്ള ഏകോപനത്തെ ഇത് ആശ്രയിച്ചിരിക്കും. ഒരു ദീർഘകാല കരാർ ഇപ്പോഴും ചർച്ചയിലാണ്. അതിനാൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

വിജയം അവകാശപ്പെട്ട് ഇരുകൂട്ടരും

അമേരിക്കയ്ക്കും ഇസ്രായേലിനും മേൽ തങ്ങൾ വിജയകരമായി ഒരു ചരിത്രപരമായ വിജയം നേടിയിരിക്കുന്നതായാണ് ഇറാൻ അധികൃതർ അവകാശപ്പെടുന്നത്. ടെഹ്‌റാൻ തങ്ങളുടെ ഭാഗത്തുനിന്ന് സമഗ്രവും ദൂരവ്യാപകവുമായ ഒരു 10-ഇന നിർദ്ദേശ രേഖ മുന്നോട്ട് വെക്കുകയും ചെയ്‌തിട്ടുണ്ട്‌. മറുവശത്ത് യുഎസും സമാനമായി വെടിനിർത്തൽ കരാർ തങ്ങളുടെ വിജയമാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+