ഒമാനിൽ നിന്ന് പാകിസ്താനിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവെച്ചു; എയർ കാനഡ ഇന്ത്യൻ സർവ്വീസും നിർത്തി
Recommended Video

മസ്ക്കറ്റ്: പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് ഒമാനിൽ നിന്ന് പാകിസ്താനിലേക്ക് സർവ്വീസ് നടത്തുന്ന നാല് വിമാനങ്ങൾ താൽക്കാലികമായി സർവ്വീസ് നിർത്തിവെച്ചു. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നും ഒമാന്‍ എയര്‍, സലാം എയര്‍ അധികൃതര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വ്യോമസേനയക്ക് സല്യൂട്ട് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍, സൈനികരുടെ ത്യാഗത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് ബിജെപിക്ക് രൂക്ഷ വിമര്‍ശനം
ഇതോടെ ഒമാന്‍ എയറിന്റെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും സലാം എയറിന്റെ കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍ കോട്ട് സര്‍വീസുകളും അവസാനിപ്പിച്ചു. തങ്ങളുടെ വ്യോമമേഖലയിലൂടെ സർവ്വീസ് നടത്തുന്നത് പാകിസ്താൻ താത്കാലികമായി തടഞ്ഞതിനെ തുടർന്ന് എയർ കാനഡ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു.

എത്തിഹാദ്, ഫ്ളൈ ദുബായ്, ഗൾഫ് എയർ, ശ്രീലങ്കൻ എയർവേഴ്സ് തുടങ്ങിയ കമ്പനികളും പാകിസ്ഥാനിലേക്കുള്ള തങ്ങളുടെ സർവ്വീസ് നിർത്തിവച്ചു. കിസ്ഥാന്‍റെ ആകാശപാത ഒഴിവാക്കി മറ്റു പാതകളിലൂടെയാണ് വിമാനങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്നത്.












Click it and Unblock the Notifications