കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമസേനയക്ക് സല്യൂട്ട് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍, സൈനികരുടെ ത്യാഗത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് ബിജെപിക്ക് രൂക്ഷ വിമര്‍ശനം

  • By Desk
Google Oneindia Malayalam News

ദില്ലി: പാകിസ്താനിലെ ജെയ്ഷ് ഇ മുഹമ്മദ് ക്യാംപ് ആക്രമിച്ചതിന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനമറിയിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷം സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് പുല്‍വാമയ്ക്ക് പകരം ചോദിച്ച വ്യോമസേനയെ പ്രകീര്‍ത്തിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്.

<strong><br>പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഒരു ഇന്ത്യൻ പൈലറ്റ്; സ്ഥിരീകരമവുമായി പാക് സൈനീക വക്താവ്!!</strong>
പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഒരു ഇന്ത്യൻ പൈലറ്റ്; സ്ഥിരീകരമവുമായി പാക് സൈനീക വക്താവ്!!

എന്നാല്‍ അതെ സമയം സൈനികരുടെ ത്യാഗത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ദേശീയ സുരക്ഷ രാഷ്ട്രീയ വിജയത്തിന് വിനിയോഗിക്കരുചെന്നും പ്രതിപക്ഷം പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം പ്രമേയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

Opposition

രാജ്യത്ത് അതിര്‍ത്തിയില്‍ നടക്കുന്ന യുദ്ധ സമാനമാസാഹചര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തണമെന്ന് പ്രതിപക്ഷം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് ചെര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യാക്രമണത്തിന് ശേഷം ഉണ്ടായ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് പറയുന്നു.

ഇന്ത്യന്‍ പൈലറ്റ് കാണാതായതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് പാക് സൈന്യത്തിന്റെ പിടിയിലായതും അതിന്റെ വീഡിയോയും പാക് പുറത്ത് വിട്ടിരുന്നു. ഇത് സാഹചര്യത്തെ വഷളാക്കുന്നതായി യോഗം വിലയിരുത്തി.അടിയന്തിര സാഹചര്യത്തില്‍ രാജ്യത്തെ അഖണ്ഡതയ്ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും സ്ഥിതിഗതികള്‍ എന്താണ് എന്ന് അറിയാന്‍ പ്രധാനമന്ത്രി സര്‍വ്വ കക്ഷി യോഗം വിളിക്കാത്തതെന്തെന്നും ഇവര്‍ ചോദിക്കുന്നു.

English summary
Opposition parties applause Indian Air force for Balekot attack slam BJp for politicizing the sacrifice of soldiers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X