• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

52 രാജ്യങ്ങളിലേക്ക് പടര്‍ന്ന് ഒമൈക്രോണ്‍, ബ്രിട്ടനില്‍ മാത്രം 246 കേസുകള്‍, ഇന്ത്യക്കും ഭീഷണി

Google Oneindia Malayalam News

ലണ്ടന്‍: ഒമൈക്രോണ്‍ കേസുകള്‍ ലോകമാകെ വന്‍ തോതില്‍ വര്‍ധിക്കുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയാവുന്നു. ഡെല്‍റ്റ വേരിയന്റ് കേസുകള്‍ കുറയുകയും അതോടൊപ്പം ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും ചെയ്യുന്നതാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് അടക്കം ഭീഷണിയാവുന്നത്. ബ്രിട്ടനില്‍ വന്‍ വര്‍ധനവാണ് ഒമൈക്രോണ്‍ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. 246 കേസുകളാണ് ഇതുവരെ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള ആദ്യ ഇരുപത് രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. ഒമൈക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ 228 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി

ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്. എന്നാല്‍ നൂറില്‍ താഴെ കേസുകളാണ് മൂന്നാം സ്ഥാനത്തുള്ള രാജ്യം തൊട്ടുള്ളത്. അമേരിക്കയില്‍ നാല്‍പ്പത് കേസുകളും ഇന്ത്യയില്‍ 21 കേസുകളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല രാജ്യങ്ങളും അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും അതിര്‍ത്തി അടച്ചിട്ട അവസ്ഥയിലാണ് എന്ന് പറയാം. ചില രാജ്യങ്ങള്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച ശേഷമാണ് അന്താരാഷ്ട്ര യാത്രകള്‍ റദ്ദാക്കിയത്. അമേരിക്ക, റഷ്യ, യുക്രൈന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവര്‍ ബോത്സ്വാന, എസ്വാതിനി, നമീബിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഏഴ് ആഴ്ച്ചകളായി ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. ഒക്ടോബര്‍ 17ന് റെക്കോര്‍ഡ് ചെയ്ത കണക്കുപ്രകാരം നിത്യേന 4.09 ലക്ഷം കേസുകള്‍ എന്നതായിരുന്നു. ഡിസംബര്‍ അഞ്ചിന് ഇത് ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് വര്‍ധിച്ചത്. 6.21 ലക്ഷമായിട്ടാണ് നിത്യേനയുള്ള കേസുകള്‍ വര്‍ധിച്ചത്. ഒമൈക്രോണ്‍ കേസുകള്‍ 52 രാജ്യങ്ങളിലായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മൊത്തം 982 കേസുകളാണ് ഈ രാജ്യങ്ങളിലെല്ലാം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് ഇരുപത് കേസിന് മുകളിലേക്ക് ഇന്ത്യയിലും ഒമൈക്രോണ്‍ എത്തിയത്.

ഒമൈക്രോണ്‍ ഇതുവരെ അപകടകാരിയാണെന്ന് ഒരു വിദഗ്ധരും പറഞ്ഞിട്ടില്ല. എന്നാല്‍ അതിവേഗത്തില്‍ വ്യാപിക്കാന്‍ ഈ വകഭേദത്തിന് സാധിക്കും. അതാണ് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നതും. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ എയര്‍ലൈന്‍സിനെ വിവരമറിയിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ ഇന്ത്യയിലെത്തുമ്പോള്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റീനില്‍ ഇരിക്കണം. ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ പോസിറ്റീവായാല്‍ കൃത്യമായി പാലിക്കണം. ഇപ്പോഴുള്ള പ്രതിരോധ നടപടികള്‍ തന്നെ ഒമൈക്രോണിന്റെ കാര്യത്തിലും മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നത് കൂടുതല്‍ ഗുണം ചെയ്‌തേക്കും.

അതേസമയം എല്ലാ രാജ്യങ്ങളിലും ആരോഗ്യ മേഖലയോട് സജ്ജമായിരിക്കാനാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ലോകരാജ്യങ്ങളിലെ 21 ശതമാനത്തോളം അതിര്‍ത്തികള്‍ ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ്. ഇത് അന്താരാഷ്ട്ര ടൂറിസത്തെയും ബാധിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തോളമായി ഇതില്‍ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുകയാണ്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അത്തരം കേന്ദ്രങ്ങളില്‍ നാലിലൊന്ന് ഭാഗവും അടഞ്ഞ് കിടക്കുകയാണ്. ഡൊമിനിക്കല്‍ റിപബ്ലിക്ക്, കൊളംബിയ, കോസ്റ്ററിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമേ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുള്ളൂ.

ഒമൈക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്കായി ആരും ധൃതി കാണിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യാ പ്രതിനിധി ഡോ റോഡെറിക്കോ ഓഫ്രിന്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്. ബൂസ്റ്റര്‍ ഷോട്ടുകള്‍ അതിന് ശേഷം മാത്രം പരിഗണിക്കേണ്ടവയാണെന്ന് ഓഫ്രിന്‍ പറയുന്നു. രോഗവ്യാപനം കുറയ്ക്കാനായി ജനസംഖ്യയെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം വളരെ നല്ല നടപടിയാണ്. ഒമൈക്രോണിനെ തടയാനാവുമോ വാക്‌സിന്‍ എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യത വന്നിട്ടില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാതെ ഒരു രാജ്യം ബൂസ്റ്റര്‍ ഷോട്ടുകളുമായി മുന്നോട്ട് പോകുന്നത് ഒരിക്കലും നിര്‍ദേശിക്കാവുന്ന കാര്യമല്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

തിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മിതിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി

Recommended Video

cmsvideo
  ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam
  English summary
  omicron found in 52 countries, britain have 246 cases, total 982 confirmed cases
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X