• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദി വീണ്ടും കടുപ്പിക്കുന്നു; തീയറ്ററുകളിൽ അമ്പത് ശതമാനം സീറ്റുകളിൽ പ്രവേശനം; നിർദ്ദേശങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

സൗദി: സൗദിയിലെ സിനിമാ തീയറ്ററുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. അമ്പത് ശതമാനം സീറ്റുകളിൾ മാത്രം ആയിരിക്കും ഇനി മുതൽ പ്രവേശനം. ഒമൈക്രോൺ വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം.

രോഗ വ്യാപനം കണക്കിലെടുത്ത് തിയറ്ററുകളിലെ ആകെ സീറ്റുകളിൽ, പകുതി പേരെ മാത്രമാണ് പ്രവേശിപ്പിക്കാൻ സാധിക്കുക. ഒരു കുടുംബം തിയറ്ററിൽ ഒന്നിച്ച് കയറിയാൽ അഞ്ചു പേർക്ക് ഒന്നിച്ചിരിക്കാം. തുടർന്നുളള രണ്ട് സീറ്റുകൾ ഒഴിച്ചിടണം എന്നാണ് നിർദ്ദേശം.

അതേസമയം, രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. ഇന്ന് മുതൽ സൗദിയിൽ എല്ലായിടത്തും പൂർണ്ണമായും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി.

1

മൂക്കും വായയും അടക്കം മറയുന്ന തരത്തിൽ മാസ്ക് ധരിക്കാൻ. നിർദ്ദേശം പാലിക്കാത്തവർക്ക് ആയിരം റിയാൽ പിഴ നൽകേണ്ടി വരും. കച്ചവട സ്ഥലങ്ങളിലും ജോലി സ്ഥലത്തും മാളുകളിലും പൊതു സ്ഥലത്തും മാസ്ക് നിർബന്ധമാണ്. അതിനൊപ്പം കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

എന്തുകൊണ്ട് മോഹൻലാൽ? എന്തുകൊണ്ട് മമ്മൂട്ടി 'അമ്മ'യുടെ പ്രസിഡണ്ടായില്ല? നടൻ നാസർ ലത്തീഫ് പറയുന്നുഎന്തുകൊണ്ട് മോഹൻലാൽ? എന്തുകൊണ്ട് മമ്മൂട്ടി 'അമ്മ'യുടെ പ്രസിഡണ്ടായില്ല? നടൻ നാസർ ലത്തീഫ് പറയുന്നു

2

സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍ ഉയരുകയാണ്. 24 മണിക്കൂറിനിടയില്‍ 744 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തിയും ഉയരുന്നുണ്ട്. നിലവിലെ രോഗികളില്‍ 233 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

3

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 554,665 ആയി. ആകെ രോഗമുക്തി കേസുകള്‍ 541,388 ആണ്. ആകെ മരണ സംഖ്യ ഇവിടെ 8,874 ആയി. ഇന്ന് രാജ്യത്ത് ആകെ 33,049,929 കോവിഡ് പി.സി.ആര്‍ പരിശോധന നടത്തി. കൊവിഡ് രോഗ മുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

ഒമൈക്രോണ്‍ കേസുകളില്‍ വര്‍ദ്ധന; എട്ട് സംസ്ഥാനങ്ങള്‍ക്ക് കത്ത് എഴുതി കേന്ദ്രം, നിയന്ത്രണങ്ങള്‍ കടുപ്പിക്കുംഒമൈക്രോണ്‍ കേസുകളില്‍ വര്‍ദ്ധന; എട്ട് സംസ്ഥാനങ്ങള്‍ക്ക് കത്ത് എഴുതി കേന്ദ്രം, നിയന്ത്രണങ്ങള്‍ കടുപ്പിക്കും

2

എന്നാൽ, അസുഖ ബാധിതരായി ആകെയുള്ള 4,403 പേരില്‍ 43 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സതേടുന്നു. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. എന്നാൽ, ആകെ സൗദിയില്‍ ഇതുവരെ 50,396,543 ഡോസ് വാക്‌സിന്‍ കുത്തി വെച്ചു. ഇതില്‍ 24,995,660 എണ്ണം ആദ്യ ഡോസ് ആണ്. 23,140,516 എണ്ണം സെക്കന്‍ഡ് ഡോസും. 1,734,380 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,260,367 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി.

2

അതേസമയം, സൗദിയിലെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം ഇങ്ങനെയാണ്. റിയാദ് 187, മക്ക 155, ജിദ്ദ 149, ഹുഫൂഫ് 32, മദീന 22, മുബറസ് 22, ഖോബാര്‍ 18, അറാര്‍ 16, ദമ്മാം 14, ദഹ്‌റാന്‍ 9, യാംബു 8, തായിഫ് 6, തുറൈഫ് 6, ജുബൈല്‍ 6, തബൂക്ക് 5, റാബിഖ് 5, ലൈത് 5, ബുറൈദ 4, ഖുലൈസ് 3, ജീസാന്‍ 3, മജ്മഅ 3, ഉനൈസ 3, അല്‍റസ് 3, അല്‍കാമില്‍ 3, ഖഫ്ജി 3, മറ്റ് അഞ്ചിടങ്ങളില്‍ ആറ് സ്ഥലങ്ങളില്‍ രണ്ടും 32 സ്ഥലങ്ങളില്‍ ഓരോന്നും വീതവുമാണ് രോഗികള്‍.

3

ആരോഗ്യ - പ്രതിരോധ മന്ത്രാലയം കണക്ക് പ്രകാരം യു എഇ യില്‍ ഇന്ന് 2,366 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 840 പേരാണ് രോഗമുക്തരായത് .രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  Omicron spread in Saudi; only Fifty percent seats have allow in cinema theaters; The new instructions are here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X