സണ്‍ഷൈന്‍ കോസ്റ്റ് കേരളയുടെ ഓണാഘോഷം ശ്രദ്ധേയമായി
ബ്രിസ്ബെയ്ന്‍: സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്റെ അഞ്ചാമത് ഓണാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിച്ചു.കൊളാണ്ട്ര സി.സി.എസ്.എ.ഹാളില്‍ നടന്ന ആഘോഷം സണ്‍ഷൈന്‍ കോസ്റ്റ് കൗണ്‍സില്‍ ഉദ്ദ്യോഗസ്ഥനും പ്രസിഡന്റുമായ തോംസണ്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. നടനും നര്‍ത്തകനുമായ ജോബിഷ്, ജോസി മൈക്കിള്‍, ബിനു ജോര്‍ജ്ജ് ,സാജന് മോന്, മോന്‍സി മാത്യു, എസ്.സി.കെ.എ. പി.ആര്.ഒ വിനു ജോസ് എന്നിവര്‍ സംസാരിച്ചു.
ഷൈനി ആല്‍ഡ്രിനും ലിനിയും ടീമും അവതരിപ്പിച്ച തിരുവാതിരകളി, ആഗ്നസ് തോമസ്, അന്ന റോണി, നീന സണ്ണിഎന്നിവര് അവതരിപ്പിച്ച നൃത്തവും ജോബിഷും ടീമും അവതരിപ്പിച്ച സംഘ നൃത്തവും ആഘോഷങ്ങള്‍ക്ക് മാറ്റേകി. ഫെബിന് മനോജും ടീമും അവതരിപ്പിച്ച വയലിന് ഫ്യൂഷനും ക്ലാസിക്കല്‍ ഡാന്‍സും ആല്‍ബി തോമസും ടീമും അവതരിപ്പിച്ച സ്കിറ്റും പ്രത്യേക സമ്മാനത്തിനര്‍ഹരായി.

ഷൈനി ആല്ഡ്രിന്, ലക്സി മോന്‍സി, എലിസബത്ത് തോംസണ്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പാവ നൃത്തം കാണികളില്‍ കൗതുകമുണര്‍ത്തി. വനിതകളുടെ വടംവലി മത്സരത്തില്‍ പ്രൈസി സണ്ണിയുടെ നേതൃത്വത്തിലുള്ള ടീമും പുരുഷ വടം വലിയില്‍ സണ്ണി ജോര്‍ജിന്റെ ടീമും ഒന്നാം സമ്മാനത്തിനര്‍ഹരായി. നിസ്സാന്‍ തോമസ്, എബി ജോസഫ് , ശ്രീനി ശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നാടന്‍ തട്ടുകട ഓണാഘോഷത്തെ ശ്രദ്ധേയമാക്കി. വര്‍ഗീസ് വടക്കന്റെ നേതൃത്വത്തില്‍ 20 ലധികം കലാകാരന്മാരെ അണി നിരത്തി അവതരിപ്പിച്ച ചെണ്ട മേളം അരങ്ങ് കൊഴുപ്പിച്ചു. പഞ്ചഗുസ്തി മത്സരത്തില്‍ സണ്ണി ജോര്‍ജ് കിരീടം നേടി.

ഓണസദ്യക്ക് അജക്സ് ഡാനിയല്‍ മാത്യു നേതൃത്വം നല്കി. രണ്ട് ദിവസം നീണ്ട ഓണാഘോഷത്തില്‍ ബോബി കോര നേതൃത്വം നല്കിയ പുലികളി അടക്കം 38 കലാ മത്സരങ്ങളും വള്ളം കളി ഉള്‍പ്പെടെ 28 കായിക മത്സരങ്ങളും അരങ്ങേറി. ജോബി.വി.ജോണ്‍, സ്പൈസ് ലാന്‍ഡ് ലിജോ, റോണ്‍ ആട്ടോ റോണി ആന്റണി, ടേസ്റ്റ് ബഡ്സ് സിജി എന്നിവര്‍ കായിക മത്സരത്തിലെ വിജയികള്‍ക്കും പി.എഫ്.ജി. മോര്‍ട്ട്ഗേജ് എം.ഡി. ജോസി മൈക്കിള്‍, ഫ്ളൈ വേള്‍ഡ് എം.ഡി. റോണി ജോസഫ് എന്നിവര്‍ കലാ മത്സര വിജയികള്‍ക്കും സമ്മാനം വിതരണം ചെയ്തു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications