ഓസ്‌കർ 2026; മികച്ച ചിത്രമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ', മികച്ച നടനായി മൈക്കിൾ ജോർദാൻ
ന്യൂയോർക്ക്: 98ആമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ അവതാരകൻ കോനൻ ഓബ്രിയൻ ആതിഥേയത്വം വഹിക്കുന്ന പുരസ്‌കാര നിശയിൽ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളെയും താരങ്ങളുടെ മികച്ച പ്രകടനങ്ങളെയും ആദരിക്കുകയാണ് ചെയ്‌തത്. ഇത്തവണ മികച്ചു നിന്നത് പോൾ തോമസ് ആൻഡേഴ്‌സന്റെ വൺ ബാറ്റിൽ ആഫ്റ്റർ അനദറാണ്. മികച്ച ചിത്രവും സംവിധായകനും ഉൾപ്പെടെ അഞ്ചോളം പുരസ്‌കാരങ്ങളാണ് ചിത്രം ഇത്തവണ നേടിയെടുത്തത്.
സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി ജോർദാൻ ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‍കാരം സ്വന്തമാക്കി. ജെസി ബക്ലിയാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്, ചിത്രം ഹാംനെറ്റ്. സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്‌കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ മാറി. അക്കാദമിയുടെ ചരിത്രത്തിൽ തന്നെ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിത കൂടിയായി ഓട്ടം.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിലൂടെ സിന്നേഴ്‌സ് തിളങ്ങി. മികച്ച നടൻ, ക്യാമറ, മ്യൂസിക് സ്കോർ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങൾ ഉൾപ്പെടെ നാലെണ്ണമാണ് ചിത്രം സ്വന്തമാക്കിയത്. മാത്രമല്ല മികച്ച അവലംബിത തിരക്കഥയ്ക്കുളള പുരസ്‌കാരം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' സ്വന്തമാക്കിയെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഓസ്‌കറിലെ മികച്ച നടൻ വിഭാഗം കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. മാർട്ടി സുപ്രീം എന്ന ചിത്രത്തിലെ അഭിനയത്തിന് തിമോത്തി ഷലാമെറ്റ് അവാർഡ് നേടുമെന്നാണ് പലരും പ്രതീക്ഷിച്ചത്. ഈതൻ ഹോക്ക് (ബ്ലൂ മൂൺ), വാഗ്നർ മൗറ (ദി സീക്രട്ട് ഏജന്റ്), ലിയോനാർഡോ ഡികാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ) എന്നിവരായിരുന്നു മറ്റ് നോമിനികൾ.
ഇത്രയും ശക്തരായ എതിരാളികൾക്കിടയിലും, സിന്നേഴ്‌സിലെ ഇരട്ട കഥാപാത്രങ്ങളിലൂടെ മൈക്കിൾ ബി ജോർദാൻ പുരസ്‌കാരം നേടിയെന്നതാണ് പ്രത്യേകത. അദ്ദേഹത്തിന്റെ ആദ്യ അക്കാദമി അവാർഡ് നോമിനേഷനും നേട്ടവുമാണ് ഇത്. ആക്ഷൻ-നാടകീയ വേഷങ്ങളിലൂടെ ഹോളിവുഡിൽ സ്ഥാനം ഉറപ്പിച്ച ജോർദാൻ, ഈ ഓസ്‌കർ നേട്ടത്തോടെ മികച്ച നടന്മാരുടെ നിരയിലേക്കുയർന്നു.
ഓസ്‌കർ 2026: പ്രധാന അവാർഡുകൾ
മികച്ച സഹനടിക്കുള്ള പുരസ്‌കാരം 'വെപ്പൺസ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആമി മാഡിഗൻ നേടി. മികച്ച അനിമേറ്റഡ് ഫീച്ചർ ചിത്രം 'കെ-പോപ്പ് ഡെമോൺ ഹണ്ടർ' ആയി തിരഞ്ഞെടുക്കപ്പെട്ടു. 'ദി ഗേൾ ഹു ക്രൈഡ് പേൾസ്' മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, 'ഫ്രാങ്കൻസ്‌റ്റീൻ' എന്ന ചിത്രത്തിന് കേറ്റ് ഹാലിക്ക് മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള പുരസ്‌കാരം ലഭിച്ചു.
'ഫ്രാങ്കൻസ്‌റ്റീനി'ലെ മേക്കപ്പ് ആൻഡ് ഹെയർ സ്‌റ്റൈലിംഗിന് മൈക്ക് ഹിൽ, ജോർദാൻ സാമുവൽ, ക്ലിയോണ ഫ്യൂറി എന്നിവർ വിജയികളായി. 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രത്തിന് കാസൻഡ്ര കുലകുൻഡിസ് മികച്ച കാസ്റ്റിംഗ് ഡയറക്‌ടറായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ 'ദി സിംഗേഴ്‌സ്', 'ടൂ പീപ്പിൾ എക്സ്ചേഞ്ചിംഗ് സലൈവ' എന്നീ ചിത്രങ്ങൾ സംയുക്തമായി പുരസ്‌കാരം പങ്കിട്ടു.
മികച്ച സഹനടനായി ഷോൺ പെൻ ('വൺ ബാറ്റിൽ ആഫ്റ്റർ അനദർ') തിരഞ്ഞെടുക്കപ്പെട്ടു. റയാൻ കൂഗ്ലറുടെ 'സിന്നേഴ്‌സ്' മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. പോൾ തോമസ് ആൻഡേഴ്‌സന്റെ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ഫ്രാങ്കൻസ്‌റ്റീൻ' മികച്ച പ്രൊഡക്ഷൻ ഡിസൈനിനും, 'അവതാർ: ഫയർ ആൻഡ് ആഷ്' മികച്ച വിഷ്വൽ എഫക്റ്റ്സിനുമുള്ള പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications