ഹോളിവുഡിലെ പീഡന കഥകള്‍ അവസാനിക്കുന്നില്ല, ഓസ്കര് അക്കാദമി ചീഫ് ജോണ്‍ ബെയ്ലിയും കുരുക്കില്‍!
ഹോളിവുഡിലെ പ്രമുഖ ക്യാമറാമാന് കൂടിയാണ് ബെയ്ലി
ലോസ് ആഞ്ചല്‍സ്: ഹോളിവുഡില്‍ വമ്പന്മാര്ക്കെതിരെയുള്ള പീഡന കഥകള്‍ നിത്യേന പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ പ്രമുഖ നടിമാര്‍ അടക്കമുള്ളവര്‍ പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതൊന്നും നിഷേധിക്കാനും അദ്ദേഹം നിന്നിരുന്നില്ല. പിന്നീട് പല നടന്മാര്ക്കെതിരെയും നിര്മാതാക്കാള്ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ വിശ്വവിഖ്യാത ഓസ്കര് അക്കാദമിയുടെ ചെയര്മാന് ജോണ്‍ ബെയ്ലി തന്നെ ലൈംഗിക പീഡന കുരുക്കില്‍പ്പെട്ടിരിക്കുകയാണ്.

മൂന്നു പേരാണ് അദ്ദേഹം പീഡിപ്പിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഓസ്കര് അക്കാദമി പീഡന പരമ്പരകള്‍ നിരന്തരം പുറത്തുവരുന്ന പശ്ചാത്തലത്തില്‍ നേരത്തെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. അതിന് ശേഷം വരുന്ന ആദ്യ പരാതിയാണിത്. ഹോളിവുഡിലെ പ്രമുഖ ക്യാമറാമാന് കൂടിയാണ് ബെയ്ലി. എന്നാല്‍ വിഷയത്തോട് ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. അതേസമയം പരാതികളെല്ലാം അക്കാദമി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നാണ് അക്കാദമി നല്കുന്ന സൂചന.

അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്സിന്റെ ആജീവനാന്ത പുരസ്കാരം ലഭിച്ച ക്യാമറാമാനാണ് ബെയ്ലി. അമേരിക്കന്‍ ഗിഗോലോ, ദ ബിഗ് ചില്, ഗ്രൗണ്ട്ഹോഗ് ഡേ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. ഇപ്പോള്‍ കിട്ടിയ പരാതി ബെയ്ലിക്കെതിരെയാണെന്ന് സ്ഥിരീകരിക്കാന്‍ ഓസ്കര് അക്കാദമി തയ്യാറായിട്ടില്ല. എന്നാല്‍ ആരോപണങ്ങളെ തുടര്‍ന്ന് ബെയ്ലി രാജിവെക്കുകയാണെങ്കില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ലൂയിസ് ബര്‍വെല്‍ ഓസ്കര് അക്കാദമി പ്രസിഡന്റാവും. നിലവില്‍ ബര്വെല്ലാണ് വൈസ് പ്രസിഡന്റ്.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications