Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റ് സോഷ്യല്‍ മീഡിയയുമായി ബന്ധിപ്പിക്കാനാവില്ല; ട്വിറ്റര്‍ സൗജന്യ പ്രമോഷനുള്ള സ്ഥലമല്ലെന്ന് മസ്‌ക്

വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായുള്ള പോരാട്ടം ശക്തമാക്കി ഇലോണ്‍ മസ്‌ക്. മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുമായി ട്വിറ്റര്‍ യൂസര്‍മാരെ ബന്ധിപ്പിക്കുന്നത് പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ് മസ്‌ക്. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ളവര്‍ക്ക് ലഭിക്കുന്നത് സൗജന്യം പ്രമോഷനാണെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു.

തന്റെ എതിരാളികളോടുള്ള മത്സരം മസ്‌ക് കടുപ്പിച്ചിരിക്കുകയാണ്. ഇതോടെ ട്വിറ്റര്‍ യൂസര്‍മാര്‍ക്ക് ഇനി ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാനാവില്ല. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള മസ്‌കിന്റെ നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

1

നേരത്തെ മസ്‌കിന്റെ പ്രൈവറ്റ് ജെറ്റുകളുടെ സഞ്ചാരത്തെ ട്രാക്ക് ചെയ്ത് അക്കൗണ്ടിനെ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്കും, മാധ്യമങ്ങള്‍ക്കും വരെ മസ്‌ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്വിറ്റര്‍ യൂസര്‍മാര്‍ ആക്ടീവാണെന്ന് ഞങ്ങള്‍ക്ക് അറിയാം.

എന്നാല്‍ ഇനി അങ്ങനെ മുമ്പോട്ട് പോകാനാവില്ല. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പ്രമോഷന്‍ ഇനി ട്വിറ്ററില്‍ നടക്കില്ല. അത് അനുവദിക്കില്ലെന്നും കമ്പനി അറിയിച്ചു. മസ്റ്റോഡോണ്‍, ട്രൈബല്‍, നോസ്റ്റര്‍, പോസ്റ്റ്, ഡൊണാള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ എന്നിവയാണ് ട്വിറ്ററില്‍ ബാന്‍ ചെയ്തിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

അതേസമയം ട്വിറ്റര്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ എന്തിന് വിലക്കി എന്നതിനെ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. ഈ ഏഴ് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയതിന് മസ്‌കും വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം പാര്‍ലര്‍, ടിക് ടോക്ക്, ലിങ്ക്ഡിന്‍ മുതലായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കാണെങ്കില്‍ വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല.

എന്താണ് ഇക്കാര്യത്തില്‍ ട്വിറ്ററിന്റെ നയമെന്ന് വ്യക്തമല്ല. തേര്‍ഡ് പാര്‍ട്ടി സോഷ്യല്‍ മീഡിയ ലിങ്ക് അഗ്രഗേറ്റര്‍ ലിങ്ക് ട്രീയുടെ പ്രമോഷനും ട്വിറ്റര്‍ വിലക്കിയിരിക്കുകയാണ്. ഇത് ഉപയോഗിച്ച് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ അക്കൗണ്ട് കണ്ടെത്താനാവും. എന്നാല്‍ ഇതിന് ട്വിറ്റര്‍ സൗകര്യം ചെയ്ത് കൊടുക്കേണ്ടെന്നാണ് മസ്‌കിന്റെ നിലപാട്.

മസ്റ്റോഡോണിനെതിരെ നേരത്തെ തന്നെ ട്വിറ്റര്‍ നടപടിയെടുത്തിരുന്നു. ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഇലോണ്‍ ജെറ്റിനെ കുറിച്ച് ട്വീറ്റുണ്ടായിരുന്നു. അതേസമയം മസ്‌റ്റോഡോണ്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വലിയ വളര്‍ച്ചയാണ് നേടുന്നത്. ട്വിറ്ററിന് ബദലായിട്ടാണ് പലരും ഇതിനെ കാണുന്നത്. ട്വിറ്ററില്‍ മസ്‌ക് നടത്തുന്ന മാറ്റങ്ങളില്‍ അതൃപ്തരായവരാണ് മറ്റിടങ്ങളിലേക്ക് മാറുന്നത്.

നേരത്തെ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ മസ്റ്റഡോണ്‍ അക്കൗണ്ടിന്റെ വിവരങ്ങള്‍ ചേര്‍ത്ത് അവിടെയും ഫോളോ ചെയ്യാന്‍ ആരാധകരോട് ആവശ്യപ്പെട്ടവരുണ്ടായിരുന്നു. എന്നാല്‍ ഇതും ട്വിറ്ററില്‍ വിലക്കിയിരിക്കുകയാണ്. ഡയറക്ട് വെബ്‌സൈറ്റ് ലിങ്ക് ഇനി ട്വിറ്ററില്‍ അനുവദനീയമല്ല. അതേസമയം ഇതിനോട് ഈ കമ്പനികളൊന്നും പ്രതികരിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+