മൂന്നു മാസത്തിനിടയില്‍ സൗദിയില്‍ പിടിയിലായത് 6.7ലക്ഷം അനധികൃത താമസക്കാര്‍!
റിയാദ്: കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ സൗദി ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പരിശോധനയില്‍ ഇതുവരെ പിടിയിലായത് 6.71 ലക്ഷം അനധികൃത താമസക്കാര്‍. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ കഴിയുന്നവരാണ് പിടിയിലായത്. നിയമവിരുദ്ധ താമസക്കാര്‍ക്ക് രാജ്യം വിടാന്‍ നല്കിയ പൊതുമാപ്പ് കാലാവധിയായ 2017 നവംബര്‍ 15 മുതലാണ് അതിനു ശേഷവും രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്ന വിദേശികള്‍ക്കായുള്ള പരിശോധന ശക്തമാക്കിയത്. നിയമവിരുദ്ധ താമസക്കാരില്ലാത്ത രാഷ്ട്രം എന്ന പേരില്‍ നടത്തുന്ന പരിശോധനാ കാംപയിനില്‍ സൗദിയിലെ 19 മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.
ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം മെയ് 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങും
ഇതിനകം പിടിയിലായവരില്‍ 4.69 ലക്ഷത്തിലേറെ പേര് ഇഖാമ നിയമലംഘനങ്ങള്‍ക്കാണ് പിടിയിലായത്. ബാക്കി വരുന്ന ഒന്നര ലക്ഷത്തോളം പേര് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരാണ്. നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് പിടിയിലായവര്‍ 60,000ത്തോളം വരും. രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാനുള്ള ശ്രമത്തില്‍ 9465 പേരാണ് സുരക്ഷാസേനയുടെ പിടിയിലായത്. ഇവരില്‍ 65 ശതമാനത്തോളം പേര് യമനികളാണ്. 32 ശതമാനം പേര് എത്യോപ്യക്കാരും ബാക്കിയുള്ളവര്‍ വിവിധ രാജ്യക്കാരുമാാണ്. അതേസമയം, രാജ്യത്തിനു പുറത്തേക്ക് നിയമവിരുദ്ധമായി അതിര്‍ത്തിവഴി പുറത്തുകടക്കാന്‍ ശ്രമിച്ച 529 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയുണ്ടായി.

നിയമവിരുദ്ധ താമസക്കാര്‍ക്ക് യാത്രാ-പാര്‍പ്പിട സൗകര്യം ഒരുക്കിയതിന് 1300 പേര് അറസ്റ്റിലായി. ഇവരില്‍ 198 പേര് സൗദികളാണ്. ഇവരില്‍ 180 പേരെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിട്ടയച്ചതായും സൗദി അധികൃതര്‍ അറിയിച്ചു. മൂന്ന് മാസത്തിനിടയില്‍ രാജ്യത്ത് പിടിയിലായ 6.7 ലക്ഷം പേരില്‍ 1.61 ലക്ഷത്തിലേറെപ്പേരെ ഇതിനകം നാടുകടത്തി. ബാക്കി വരുന്ന രണ്ട് ലക്ഷം പേര് നാട്ടിലേക്ക് തിരികെ പോകുന്നതിനുള്ള രേഖകള്‍ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് നിയമലംഘനത്തിനുള്ള ശിക്ഷ നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications