കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ പൊതുഗതാഗതത്തിന് പ്രിയമേറുന്നു; ദിവസവും യാത്ര ചെയ്യുന്നത് 15 ലക്ഷം പേര്‍

  • By Desk
Google Oneindia Malayalam News

ദുബൈ: ദുബായില്‍ പൊതുഗതാഗത സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരികയാണെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍. മെട്രോ, ട്രാം, ബസ്, ജലഗതാഗതം, ടാക്‌സി എന്നിവയിലൂടെ ഒരു ദിവസം യാത്ര ചെയ്യുന്നത് 15.1 ലക്ഷം പേരാണ്. കഴിഞ്ഞവര്‍ഷം ആകെ 55.17 കോടി യാത്രക്കാര്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി. 2016ല്‍ 54.36 കോടി യാത്രക്കാരായിരുന്നു.

മെട്രോ തന്നെ മുന്നില്‍

മെട്രോ തന്നെ മുന്നില്‍

പൊതുഗതാഗത സേവനങ്ങളുടെ കൂട്ത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ചത് ദുബൈ മെട്രോ തന്നെ. 55.17 കോടി യാത്രക്കാരില്‍ 36 ശതമാനം പേരും സഞ്ചരിച്ചത് മെട്രോ വഴിയായിരുന്നു. 32 ശതമാനം യാത്രക്കാരുമായി ടാക്‌സി സേവനമാണ് രണ്ടാം സ്ഥാനത്ത്. പൊതു ബസ്സുകളില്‍ യാത്ര ചെയ്തത് 28 ശതമാനം. ദുബൈ മെട്രോയുടെ ജനസമ്മിതി ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2017ല്‍ 87 ലക്ഷം പേര്‍ കൂടി

2017ല്‍ 87 ലക്ഷം പേര്‍ കൂടി

മെട്രോ റെഡ്, ഗ്രീന്‍ പാതകളിലായി കഴിഞ്ഞവര്‍ഷം 87 ലക്ഷം പേര്‍ കൂടുതല്‍ സഞ്ചരിച്ചതായി അദ്ദേഹം പറഞ്ഞു. അതായത് 20 കോടിയിലേറെ പേര്‍. 2016ല്‍ ഇത് 19.13 കോടിയായിരുന്നു. റെഡ് ലെയ്‌നില്‍ 2016ല്‍ യാത്ര ചെയ്തത് 12.16 കോടി പേരായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 12.8 കോടിയായി ഉയര്‍ന്നു. ഗ്രീന്‍ ലെയ്‌നിലും സമാനമായ വര്‍ധനവുണ്ടായി. 2016ല്‍ 6.97 കോടിയാളുകള്‍ ഉപയോഗിച്ച സ്ഥാനത്ത് 2017ല്‍ 7.2 കോടിയിലേറെ ആളുകള്‍ യാത്ര ചെയ്തു.

താരങ്ങളായി ബുര്‍ജുമാനും യൂണിയനും

താരങ്ങളായി ബുര്‍ജുമാനും യൂണിയനും

ഗ്രീന്‍-റെഡ് ലൈനുകള്‍ സംഗമിക്കുന്ന ബുര്‍ജുമാന്‍, യൂണിയന്‍ സ്റ്റേഷനുകളിലാണ് സ്വാഭാവികമായും ഏറ്റവും തിരക്ക്. ബുര്‍ജുമാന്‍ സ്റ്റേഷനില്‍ 1.24 കോടിയും യൂണിയനില്‍ 1.09 കോടിയും യാത്രക്കാര്‍ കഴിഞ്ഞ വര്‍ഷമെത്തി. അല്‍ റഖ സ്‌റ്റേഷനാണ് റെഡ് ലെയ്‌നിലെ താരം. ഇവിടെ 93.35 ലക്ഷം യാത്രക്കാരെത്തി. ദേറ സിറ്റി സെന്ററില്‍ 77.09 ലക്ഷവും ബുര്‍ജ് ഖലീഫ സ്റ്റേഷനില്‍ 75.96 ലക്ഷവും യാത്രക്കാരെത്തി. ഗ്രീന്‍ ലെയ്‌നില്‍ അല്‍ ഫഹീദി സ്റ്റേഷനാണ് മുന്നില്‍. 81.37 ലക്ഷം പേര്‍ ഇതുവഴി യാത്ര ചെയ്തു. ബനീയാസില്‍ 66.47 ലക്ഷവും സ്റ്റേഡിയം സ്‌റ്റേഷനില്‍ 57.57 ലക്ഷവും യാത്രക്കാരെത്തി.

ട്രാമിനും ജലഗതാഗതത്തിനും പ്രിയം

ട്രാമിനും ജലഗതാഗതത്തിനും പ്രിയം

2017ല്‍ 60.23 ലക്ഷം യാത്രക്കാര്‍ ദുബായ് ട്രാമില്‍ യാത്ര ചെയ്തു. 2016ല്‍ 54 ലക്ഷം പേരായിരുന്നു. ബസ് യാത്രക്കാരുടെ എണ്ണവും കൂടി. 15.5 കോടി പേരാണ് കഴിഞ്ഞ വര്‍ഷം ബസ് ഉപയോഗിച്ചത്. 2016ല്‍ ഇത് 15.11 കോടിയായിരുന്നു. ജലഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. 2017ല്‍ 1.3 കോടിയിലേറെ യാത്രക്കാര്‍ ജലഗതാഗതം ഉപയോഗിച്ചു. 2016ലും ഇത്രയും പേര്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നതായി ആര്‍.ടി.എ. അറിയിച്ചു.

മാര്‍ച്ചില്‍ റെക്കോഡ് നേട്ടം

മാര്‍ച്ചില്‍ റെക്കോഡ് നേട്ടം

മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയതെന്നും ആര്‍.ടി.എ. അറിയിച്ചു. 4.9 കോടി ആളുകളാണ് ഈ മാസം ഇവയിലൂടെ യാത്ര ചെയ്തത്. തൊട്ടുപിറകില്‍ 4.885 കോടി യാത്രക്കാരുമായി ഡിസംബറുണ്ട്. 2006ല്‍ പൊതുഗതാഗത സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ആറു ശതമാനമായിരുന്നു. 2017ല്‍ ഇതു 17 ശതമാനത്തിലെത്തിക്കാന്‍ ആര്‍.ടി.എക്ക് സാധിച്ചു. 2020ഓടെ ഇത് 20 ശതമാനവും 2030ഓടെ 30 ശതമാനവുമാക്കുകയാണ് ലക്ഷ്യമെന്നും ആര്‍.ടി.എ അറിയിച്ചു.

മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ.. രക്തസമ്മർദം കുറഞ്ഞതും നിർജലീകരണവും കാരണംമനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ.. രക്തസമ്മർദം കുറഞ്ഞതും നിർജലീകരണവും കാരണം

ഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽ

English summary
Popularity of public transport continues to increase in Dubai with the average daily ridership reaching 1.51 million last year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X