• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാഞ്ച്ഷീറിന്റെ പടിവാതില്‍ക്കലെന്ന് താലിബാന്‍, 700 പേരെ തീര്‍ത്തെന്ന് സഖ്യം, അടിമുടി യുദ്ധസമാനം.....

Google Oneindia Malayalam News

കാബൂള്‍: പാഞ്ച്ഷീറിന് വേണ്ടിയുള്ള പോരാട്ടം കടുപ്പിച്ച് താലിബാനും പ്രതിരോധ സഖ്യവും. കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാഞ്ച്ഷീറില്‍ സമ്പൂര്‍ണ ആധിപത്യം നേടിയെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ തിരിച്ചടിച്ച് താലിബാനെ ഓടിച്ചെന്ന് വടക്കന്‍ സഖ്യം പറയുന്നു. താലിബാന്‍ പാഞ്ച്ഷീര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ ബസാറക്കില്‍ കടന്നുവെന്നാണ് അവകാശപ്പെടുന്നത്. ഗവര്‍ണറുടെ ഓഫീസ് പിടിച്ചെടുത്തുവെന്നും അവര്‍ പറയുന്നു. എന്നാല്‍ ഒരടി പോലും അവര്‍ മുന്നോട്ട് വന്നില്ലെന്നും, ആക്രമണത്തില്‍ അവര്‍ പിന്നോട്ട് പോയെന്നുമാണ് പ്രതിരോധ സഖ്യം പറയുന്നത്.

പാഞ്ച്ഷീറിലേക്ക് തന്നെ കപിസ മേഖലയിലെ അതിര്‍ത്തിയിലേക്ക് തുരത്തിയോടിച്ചെന്നാണ് വടക്കന്‍ സഖ്യം അവകാശപ്പെടുന്നത്. പാഞ്ച്ഷീറിലെ ഷുട്ടൂല്‍ ജില്ല പിടിച്ചെടുത്ത് ശേഷം അനാബ ജില്ലയും പിടിച്ചെടുത്തെന്ന് താലിബാനും പറയുന്നു. ഖിന്‍ജ്, ഉനാബ തുടങ്ങിയ ജില്ലകള്‍ താലിബാന്‍ പിടിച്ചെടുത്തെന്ന് വക്താവ് ബിലാല്‍ കരീമി പറഞ്ഞു. പാഞ്ച്ഷീര്‍ പ്രവിശ്യയിലെ ഏഴോളം ജില്ലകളില്‍ താലിബാന് പൂര്‍ണ നിയന്ത്രണം ഉണ്ടെന്ന് കരീമി പറഞ്ഞു. പാഞ്ച്ഷീര്‍ പ്രവിശ്യയുടെ പ്രധാന മേഖലയിലേക്ക് താലിബാന്‍ സൈന്യം എത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഒരു ജില്ലയും കീഴടങ്ങിയിട്ടില്ലെന്ന സൂചനയാണ് പ്രതിരോധ സഖ്യം നല്‍കുന്നത്.

അതേസമയം പാഞ്ച്ഷീറില്‍ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് താലിബാന്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ അധികം മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പ്രധാന കാരണം ഇവിടേക്കുള്ള വഴിയിലെല്ലാം കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയായ ബസറാക്കിലേക്കുള്ള റോഡിലും പ്രവിശ്യാ ഗവര്‍ണറുടെ വീടിന്റെ മതില്‍ കെട്ടിനുള്ളിലുമാണ് കുഴിബോംബുകള്‍ ഉള്ളത്. എന്നാല്‍ താലിബാന്റെ ആയിരക്കണക്കിന് തീവ്രവാദികളെ തങ്ങള്‍ വളഞ്ഞിരിക്കുകയാണെന്ന് ദേശീയ പ്രതിരോധ സഖ്യം പറയുന്നു. ക്വാവക് ചുരത്തില്‍ താലിബാന്‍ തങ്ങളെ ഭയന്ന് വാഹനങ്ങളും ആയുധങ്ങളും ഉപേക്ഷിച്ച് ഓടിക്കളഞ്ഞുവെന്നും ഇവര്‍ വെളിപ്പെടുത്തി.

ഏഴുന്നൂറോളം താലിബാന്‍ സൈനികരെയാണ് വധിച്ചതെന്ന് പ്രതിരോധ സഖ്യം അവകാശപ്പെടുന്നു. 600ഓളം പേരെ പിടികൂടി തടങ്കലിലാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പല വീഡിയോകളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ചില വീഡിയോയില്‍ ആളുകള്‍ വിളിച്ച് പറയുന്നുണ്ട് താലിബാന്‍ പാഞ്ച്ഷീര്‍ പിടിച്ചെന്ന്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. പര്‍യാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയും ശക്തമായ പോരാട്ടം നടന്നതായി വടക്കന്‍ സഖ്യം പറഞ്ഞിരുന്നു. ഇന്ന് രാവിലെയും ആ പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. ഇതും കൂടി പിടിച്ചാല്‍ അഫ്ഗാനില്‍ സമ്പൂര്‍ണ അധികാരം നേടിയതായി താലിബാന് പ്രഖ്യാപിക്കാം.

ഇതിനിടെ മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ആംറുള്ള സലേ യുഎന്നിന് കത്തെഴുതിയിരിക്കുകയാണ്. മാനുഷിക പ്രശ്‌നങ്ങളാണ് പാഞ്ച്ഷീറില്‍ ഉള്ളതെന്ന് അദ്ദേഹം പറയുന്നു. താലിബാന്റെ ക്രൂരതയാണ് അരങ്ങേറുന്നത്. അഫ്ഗാന്‍ ജനതയുടെ ഉന്മൂലനത്തിലാണ് ഇത് അവസാനിക്കുകയെന്നും സലേ പറഞ്ഞു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര ഏജന്‍സികളും പാഞ്ച്ഷീറിനെ പിന്തുണയ്ക്കാന്‍ തയ്യാറാവണം. ഞങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കണം. അവരുടെ എല്ലാ സേവനങ്ങളും ഉപയോഗിച്ച് ഇവിടെയുള്ള മാനുഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും സലേ അഭ്യര്‍ത്ഥിച്ചു. നേരത്തെ താലിബാനോട് പോരാടാന്‍ യുഎസ്സിന്റെ സഹായം വരെ ആവശ്യപ്പെട്ടിരുന്നു അഹമ്മദ് മസൂദ്.

പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

രണ്ടരലക്ഷത്തോളം ആളുകള്‍, അതില്‍ സ്ത്രീകളും കുട്ടികളും വരെയുണ്ട്. കാബൂള്‍ താലിബാന്‍ പിടിച്ചതോടെ പാഞ്ച്ഷീറില്‍ എത്തിയവരാണ് ഇവര്‍. താലിബാന്റെ തടസപ്പെടുത്തല്‍ കാരണം ഇവിടെയുള്ളവര്‍ വലിയ പ്രതിസന്ധിയിലാണ്. ഇവിടേക്കുള്ള ഭക്ഷണസാധനങ്ങള്‍ അടക്കം അവര്‍ തടഞ്ഞിരിക്കുകയാണ്. വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ നടക്കുന്നത്. പലര്‍ക്കും ഭക്ഷണം കിട്ടാനില്ല. പട്ടിണി കിടന്ന് മരിക്കുന്നതിന്റെ വക്കിലാണ് അവര്‍. കൂട്ടക്കൊലകളാണ് താലിബാന്‍ നടത്തുന്നത്. ഉന്മൂലത്തിന് നേതൃത്വം നല്‍കുന്നത് താലിബാനാണെന്നും സലേ ആരോപിച്ചു. അതേസമയം പാഞ്ച്ഷീറിലെ വിഭവങ്ങളെല്ലാം തീര്‍ന്നിരിക്കുകയാണെന്നും, താലിബാന്‍ എല്ലാം തടസ്സപ്പെടുത്തിയെന്നുമാണ് വ്യക്തമാകുന്നത്.

cmsvideo
  താലിബാന്‍ മന്ത്രിസഭ അധികാരമേറ്റു | Oneindia Malayalam
  English summary
  over 700 taliban militants killed in counter attack says resistance force rejects claims
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X