Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം വെറും നമ്പര്‍; എഴുപതുകാരനെ വിവാഹം ചെയ്ത് പത്തൊന്‍പതുകാരി, വീട്ടുകാര്‍ സമ്മതിച്ചത് ഇങ്ങനെ

ഇസ്ലാമാബാദ്: തീവ്രമായ പ്രണയത്തിന് രാജ്യമോ, മതമോ, ഭാഷയോ ഒന്നും പ്രശ്‌നമല്ല. അതില്‍ വരുന്നതാണ് പ്രായവും. പരസ്പരം ഇഷ്ടപ്പെടുന്നുവെങ്കില്‍ പ്രായവും ഒരു തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് പാകിസ്താനില്‍ നിന്ന് ദമ്പതിമാരും. ഇവരുടെ പ്രായം കേട്ടാല്‍ ഏതൊരാളും നെറ്റി ചുളിക്കും. കാരണം വ്യത്യാസം അത്രയ്ക്കധികമാണ്.

യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയിച്ചത്. ബാസിത് ഇത്തരം വിവാഹങ്ങള്‍ കണ്ടുപിടിച്ച് അതിനെ കുറിച്ച് തന്റെ യുട്യൂബ് ചാനലിലൂടെ ലോകം മുഴുവന്‍ അറിയിക്കാറുണ്ട്. അതില്‍ വന്നൊരു തീവ്ര പ്രണയകഥയാണ്. ഈ വിവാഹം എങ്ങനെയാണ് നടന്നതെന്ന് ഒന്ന് പരിശോധിക്കാം.

1

image credit: Syed Basit Ali YouTube

ഇവിടെ ഒരു എഴുപതുകാരനെ പത്തൊന്‍പതുകാരി വിവാഹം ചെയ്തിരിക്കുകയാണ്. തന്റെ മുത്തശ്ശന്റെ പ്രായമുണ്ടെന്നതൊന്നും ആ പെണ്‍കുട്ടിയുടെ പ്രണയത്തിന് തടസ്സമായില്ല. ഇവര്‍ എങ്ങനെയാണ് പ്രണയത്തിയതെന്നും രസകരമാണ്. പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ലഹോറില്‍ വെച്ചാണ് ലിയാഖത്ത് അലി എന്ന എഴുപതുകാരനും, ഷുമൈല എന്ന പത്തൊന്‍പതുകാരിയും പരസ്പരം കണ്ടുമുട്ടുന്നത്. ഒരു ഗാനമാണ് എല്ലാം മാറ്റിമറിച്ചത്.

2

image credit: Syed Basit Ali YouTube

ഷുമൈലയ്ക്ക് പിന്നാലെ പ്രഭാത സവാരി നടത്തുന്നതിനിടെ ലിയാഖത്ത് ഒരു പാട്ടുമൂളിയിരുന്നു. ഇതാണ് ഷുമൈലയെ പ്രണയത്തിലേക്ക് അടുപ്പിച്ചത്. പ്രണയത്തില്‍ ആരും പ്രായം കാണാന്‍ പാടില്ലെന്ന് ഷുമൈല പറയുന്നു. അത് അങ്ങനെ സംഭവിക്കുന്നതാണ്. തന്റെ മാതാപിതാക്കള്‍ക്ക് ഈ വിവാഹത്തോടും ബന്ധത്തോടും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലത്തേക്കായിരുന്നു. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചുവെന്നും ഷുമൈല പറഞ്ഞു.

3

വ്യക്തികള്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിനെ കുറിച്ചോ, ആര് ആരെ വിവാഹം ചെയ്യണമെന്നോ ആളുകള്‍ ഒരിക്കലും കമന്റ് ചെയ്യാന്‍ പാടില്ല. ഒരുപാട് പ്രായവ്യത്യാസമുള്ള ഒരാളെ വിവാഹം കഴിക്കുന്നതില്‍ എന്തിനാണ് അവര്‍ പ്രതികരിക്കുന്നത്. അത് ദമ്പതികളുടെ തീരുമാനത്തിന് വിടണം. അവരുടെ തീരുമാനത്തെ ബഹുമാനിക്കുകയാണ് വേണ്ടത്. അതവരുടെ ജീവിതമാണ്. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അത് ജീവിച്ച് തീര്‍ക്കുമെന്നും ഷുമൈല പറഞ്ഞു.

4

image credit: Syed Basit Ali YouTube

താന്‍ മനസ്സ് കൊണ്ട് ഇപ്പോഴും ചെറുപ്പമാണ്. പ്രായം എഴുപത് എത്തിയത് നോക്കുകയേ വേണ്ട. പ്രണയത്തിന് പ്രായമൊന്നും ഒരു ഘടകമേയല്ലെന്ന് ലിയാഖത്ത് പറയുന്നു. താന്‍ ഇപ്പോള്‍ വലിയ സന്തോഷവാനാണ്. ഇത്രയും കാലം ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഭാര്യ വന്നതോടെ, അവള്‍ നല്ല ഭക്ഷണം എനിക്ക് ഉണ്ടാക്കി തരും. അത് സന്തോഷമുള്ള കാര്യമാണ്. ഒരാള്‍ പ്രായമുള്ളതോ ചെറുപ്പമോ എന്നതല്ല കാര്യം. നിയമപരമായി വിവാഹം കഴിക്കാന്‍ സാധിക്കുന്നവരെല്ലാം വിവാഹം കഴിക്കാമന്നും ലിയാഖത്ത് പറഞ്ഞു.

5

image credit: Syed Basit Ali YouTube

അഭിമാനവും, വ്യക്തിപരമായ ഔന്നത്യവുമാണ് വിവാഹം കഴിക്കും മുമ്പ് നോക്കേണ്ടത്. ഒരു മോശം ബന്ധത്തിലേക്ക് പോകുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഒരു നല്ല വ്യക്തിയെ വിവാഹം ചെയ്യുന്നത്. ഇതില്‍ പ്രായ വ്യത്യാസമൊന്നും കാണേണ്ടതില്ല. ആ വ്യക്തി അഭിമാനമുള്ളവനാണോ, ഇയാള്‍ക്ക് വ്യക്തിപരമായ സ്വഭാവ ഔന്നത്യമുണ്ടോ ഇതെല്ലാം നമുക്ക് നോക്കാമെന്നും ഷുമൈല വ്യക്തമാക്കി.

6

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

നേരത്തെ സയ്യിദ് ബാസിത് അലി തന്നെ പ്രായമേറിയ മറ്റൊരു വിവാഹത്തിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു. 55കാരനെ പതിനെട്ടുകാരി വിവാഹം ചെയ്ത സംഭവമായിരുന്നു ഇത്. ബോളിവുഡ് നടന്‍ ബോബി ഡിയോളിന്റെ ചിത്രത്തിലെ ഒരു ഗാനമാണ് ഇവരെ ഒന്നിപ്പിച്ചത്. മസ്‌കാന്‍ എന്ന പതിനെട്ടുകാരിയും ഫാറൂഖ് അഹമ്മദ് എന്ന 55കാരിയും തമ്മിലായിരുന്നു പ്രണയം. ഇരുവരും തമ്മില്‍ ഇഷ്ടമുള്ള ഗാനങ്ങളെ കുറിച്ചുള്ള സംസാരങ്ങളും നടത്താറുണ്ട്. ഇവരുടെ വിവാഹം സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+