കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡല്‍ ബലോചിന്റെ കൊലപാതകം; പ്രതിക്ക് കുടുംബം മാപ്പു നല്‍കുന്നത് ഒഴിവാക്കാന്‍ പോലീസ്

  • By Anwar Sadath
Google Oneindia Malayalam News

കറാച്ചി: പാക്കിസ്ഥാനിലെ വിവാദ മോഡല്‍ ക്വാന്‍ഡീല്‍ ബലോചിന്റെ കൊലപാതകത്തില്‍ പോലീസ് നടപടി ശക്തമാക്കുന്നു. പ്രതിക്ക് മാപ്പു നല്‍കാനുള്ള ഇസ്ലാമിക് നിയമം ഉപയോഗിക്കാതിരിക്കാന്‍ പുതിയൊരു വകുപ്പുകൂടി പ്രതിക്കുമേല്‍ പോലീസ് ചുമത്തി. സെക്ഷന്‍ 311 വകുപ്പാണ് പ്രതി ബലോചിന്റെ സഹോദരനായ വസീമിന് ചുമത്തിയിരിക്കുന്നത്.

ഇതോടെ പ്രതിക്ക് മാപ്പു നല്‍കി രക്ഷപ്പെടുത്താന്‍ കുടുംബത്തിന് കഴിയില്ല. കേസ് വിചാരണ ചെയ്യപ്പെട്ട് ജഡ്ജിയുടെ തീരുമാനപ്രകാരം മാത്രമേ അന്തിമവിധി ഉണ്ടാവുകയുള്ളൂ. ദുരഭിമാനക്കൊലയെന്ന പേരില്‍ പ്രതിക്ക് കുടുംബം മാപ്പു നല്‍കിയേക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസില്‍ ശക്തമായി ഇടപെടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

qandeel-baloch

ബലോചിന്റെ പിതാവ് മൂന്നുതവണ തന്റെ മൊഴി തിരുത്തിയത് സംശയാസ്പദമാണെന്ന് പോലീസ് വിലയിരുത്തുന്നു. ബലോച് കൊല്ലപ്പെട്ടത് രാത്രി 9നും 10നും ഇടയിലായിരിക്കുമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, കുടുംബം പോലീസിനെ വിവരം അറിയിച്ചത് പിറ്റേദിവസം രാവിലെ 11 മണിയോടെയാണ്.

രാത്രി ഏവരും ഉണര്‍ന്നിരിക്കുമ്പോള്‍ ചെയ്ത കുറ്റകൃത്യം രാവിലെവരെ മറച്ചുവെച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. തന്റെ കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് ബലോചിനെ കൊലപ്പെടുത്തിയതെന്ന് പ്രതി വസീം പോലീസിന് മൊഴി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങളുടെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

English summary
Pakistan bars family from ‘forgiving’ son for honour killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X