'ചൈനീസ് ആയുധങ്ങൾ മികച്ച പ്രകടനം നടത്തി, ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടു'; വീണ്ടും പാക് അവകാശവാദം
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നാല് ദിവസത്തെ യുദ്ധത്തിൽ ചൈനീസ് നിർമ്മിത ആയുധങ്ങൾ അസാധാരണമാംവിധം മികച്ച പ്രകടനം കാഴ്‌ചവച്ചുവെന്ന അവകാശവാദവുമായി പാകിസ്ഥാൻ. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ഐഎസ്‌പിആർ ഡയറക്‌ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയാണ് ഏറ്റവും പുതിയ അവകാശവാദം ഉന്നയിച്ചത്. പാക് കേന്ദ്രങ്ങളിൽ നിന്ന് വന്ന സമാനമായ ചില പ്രസ്‌താവനകളുടെ തുടർച്ചയാണിത്.
നേരത്തെ ചൈനീസ് ആയുധങ്ങൾ ഉൾപ്പെടെ തകർത്തിന്റെ തെളിവുകൾ ഇന്ത്യ പുറത്തുവിട്ടിട്ടും അത് സമ്മതിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ ആക്രമണം നടത്തിയപ്പോൾ ചൈനയുടെ ഏസ് പിഎൽ-15 മിസൈൽ തകർന്നുവെന്നതിന് തെളിവുകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഈ വേളയിലാണ് ജനറൽ ഷെരീഫ് ചൗധരിയുടെ അവകാശവാദങ്ങൾ വരുന്നത്.

ഞങ്ങൾ എല്ലാത്തരം സാങ്കേതികവിദ്യകൾക്കും വാതിൽ തുറന്നിട്ടുണ്ട്. തീർച്ചയായും സമീപകാലത്ത്, ചില ചൈനീസ് ആയുധങ്ങൾ അവ അസാധാരണമായി മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്; മെയ് മാസത്തിലെ യുദ്ധത്തെ പരാമർശിച്ചുകൊണ്ട് ഷെരീഫ് ചൗധരി പറഞ്ഞതായി ബ്ലൂംബെർഗ് ഉദ്ധരിച്ചു. വെടിനിർത്തലിനായി യാചിക്കുകയും തങ്ങളുടെ നിർണായക പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് കണ്ടുനിൽക്കുകയും ചെയ്‌തിട്ടും പാകിസ്ഥാൻ വിജയം തങ്ങൾക്കാണെന്ന് പലകുറി അവകാശവാദം ഉന്നയിച്ചിരുന്നു.
ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ, പാകിസ്ഥാൻ ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി അവകാശപ്പെട്ടു. ഇത് നേരത്തെ അവരുടെ തന്നെ പല കേന്ദ്രങ്ങളും പറഞ്ഞ കണക്കുകൾ വച്ച് നോക്കുമ്പോൾ അധികമാണ്. അതേസമയം പാകിസ്ഥാൻ ജെറ്റുകളൊന്നും ഇന്ത്യ വെടിവച്ചിട്ടില്ലെന്നും ചൗധരി പറഞ്ഞു.
എന്നാൽ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന്റെ നഷ്‌ടങ്ങളെക്കുറിച്ച് ആദ്യമായി വ്യക്തമായ ചിത്രം നൽകിക്കൊണ്ട്, മെയ് മാസത്തിലെ പോരാട്ടത്തിൽ യുഎസ് നിർമ്മിത എഫ് -16 വിമാനങ്ങളും ചൈനീസ് ജെഎഫ് -17 വിമാനങ്ങളും ഉൾപ്പെടെ 8-10 പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ഇന്ത്യ നശിപ്പിച്ചതായി ഐഎഎഫ് മേധാവി എപി സിംഗ് വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാൻറെ നിരവധി വ്യോമതാവളങ്ങളെ ഇന്ത്യ പൂർണമായും തകർക്കുകയും കൃത്യമായ ആക്രമണങ്ങളിലൂടെ വിള്ളലുകൾ വീഴ്ത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് ഈ അവകാശവാദങ്ങൾ ഉയർന്നുവരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പാകിസ്ഥാന്റെ ആണവ ഭീഷണിയെ ഇന്ത്യ വിമർശിക്കുകയും അതിനെ തടയാനുള്ള ശേഷി ഓപ്പറേഷൻ സിന്ദൂർ സമയത്ത് തന്നെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
എന്നിട്ടും തങ്ങളുടെ തോൽവി അംഗീകരിക്കാൻ അവർ കൂട്ടാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മെയ് മാസത്തിൽ നടന്ന നാല് ദിവസത്തെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ, പിഎൽ-15 മിസൈലുകളും എച്ച്ക്യൂ-9പി ഗ്രൗണ്ട്-ടു-എയർ മിസൈലുകളും ജെഎഫ്-17, ജെ-10 യുദ്ധവിമാനങ്ങളും ഉൾപ്പെടെയുള്ള ആധുനിക ചൈനീസ് നിർമ്മിത ആയുധങ്ങളുടെയും ഉപയോഗം നടന്നിരുന്നു.
എന്നാൽ ഇന്ത്യയുടെ വ്യോമ പ്രതിരോധം ഇവയെ തകർത്തിരുന്നു. അതിൽ തദ്ദേശീയ ആയുധങ്ങളുടെ ഒരു പ്രധാന പങ്ക് തന്നെ ഉണ്ടായിരുന്നു. ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലായാലും ആകാശ്തീർ വ്യോമ പ്രതിരോധ സംവിധാനമായാലും, തദ്ദേശീയ ആയുധങ്ങളുടെ ഫലപ്രാപ്‍തി ഓപ്പറേഷൻ സിന്ദൂറിന്റെ ശ്രദ്ധേയമായ ഒരു സവിശേഷതയായിരുന്നു. അതിനിടയിലാണ് പൊള്ളയായ അവകാശവാദങ്ങൾ പാകിസ്ഥാൻ ആവർത്തിക്കുന്നത്.
ചൈനയുടെ ഒരു സാമന്ത രാജ്യമായാണ് പാകിസ്ഥാനെ കണക്കാക്കുന്നത്. അവരുടെ ബോർഡേഴ്‌സ് ആൻഡ് റോഡ്‌സ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി കടക്കെണിയിലായ പാകിസ്ഥാനിലേക്ക് കോടിക്കണക്കിന് ഡോളർ ഒഴുക്കിയാണ് ചൈന അവരെ കൈയിലെടുത്തത്. സെപ്റ്റംബറിൽ, പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി തന്റെ 10 ദിവസത്തെ ചൈനാ യാത്ര ആരംഭിച്ചത് ജെ-10 യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ചെങ്ഡുവിലായിരുന്നു എന്നതും ശ്രദ്ധേയമായാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications