ഈദിന് ശേഷം വന്‍ ഡീല്‍..; സൗദി തുണക്കുമെന്ന പ്രതീക്ഷയില്‍ പാകിസ്ഥാന്‍
ഇസ്ലാമാബാദ്: സൗദി അറേബ്യയില്‍ നിന്ന് അധിക നിക്ഷേപം പ്രതീക്ഷിച്ച് പാകിസ്ഥാന്‍. പെരുന്നാളിന് ശേഷം സൗദിയില്‍ നിന്ന് 2 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപത്തിനായി ഇസ്ലാമാബാദ് കരാര്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശനാണ്യ ശേഖരം കുറയുന്ന സാഹചര്യത്തില്‍ ഇത് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ബാഹ്യ ധനസഹായം തേടുന്നുണ്ട്.
അതിനാല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഈ നിക്ഷേപങ്ങള്‍ ആവശ്യമാണ് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 14 വരെ പാകിസ്ഥാന്റെ ഫോറെക്‌സ് കരുതല്‍ ശേഖരം വെറും 4.3 ബില്യണ്‍ ഡോളറാണ്. ഈദ് ആഘോഷങ്ങള്‍ക്ക് ശേഷം 2 ബില്യണ്‍ ഡോളര്‍ അധിക നിക്ഷേപത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ സൗദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റുമായി കരാര്‍ ഒപ്പിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

പാകിസ്ഥാന് അന്താരാഷ്ട്ര നാണയ നിധയുടെ സഹായം ലഭിക്കുന്നതിനായി ഉഭയകക്ഷി പിന്തുണ സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടുണ്ട് എന്നും ഐഎംഎഫ് സ്റ്റാഫും ഇത് അംഗീകരിച്ചിട്ടുണ്ട് എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 1 ബില്യണ്‍ ഡോളറിന്റെയും 2 ബില്യണ്‍ ഡോളറിന്റെയും അധിക സാമ്പത്തിക സഹായം നേടുന്നതിന്റെ തുടര്‍നടപടിയാണ് ഈ കരാര്‍.
പാകിസ്ഥാന് ഒരു വര്‍ഷത്തേക്ക് സൗദി അറേബ്യ 3 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കാലത്ത് 2021 നവംബറില്‍ മാറ്റിവച്ച പേയ്മെന്റിന് 1.2 ബില്യണ്‍ ഡോളറിന്റെ എണ്ണ സൗകര്യവും സൗദി അറേബ്യ നല്‍കിയിട്ടുണ്ട്. 2022 ല്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപവും ഒരു വര്‍ഷത്തേക്ക് 1.2 ബില്യണ്‍ ഡോളറിന്റെ എണ്ണ സൗകര്യവും അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
ചൈനയും -അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം ഐ എം എഫുമായുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ നിരവധി പ്രയാസം അഭിമുഖീകരിച്ചിരുന്നു. ഈ ആ സാഹചര്യത്തിലാണ് ഐ എം എഫുമായുള്ള ഇടപാടിന് സൗദിയുടെ സഹായം പാകിസ്ഥാന്‍ തേടിയത്. 2023 ജൂണ്‍ അവസാനത്തോടെ പാകിസ്ഥാന്‍ തങ്ങളുടെ വിദേശനാണ്യ കരുതല്‍ ശേഖരം 10 ബില്യണ്‍ ഡോളറായി ഉയര്‍ത്തും എന്ന് അറിയിച്ചിരുന്നു.
Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും












Click it and Unblock the Notifications