Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശുമായി നിർണായക കരാർ ഉണ്ടാക്കാൻ ശ്രമം തുടങ്ങി പാക്കിസ്ഥാൻ; സൗദിയുമായി ഉണ്ടാക്കിയതിന് സമാനം?

ധാക്ക: ഇന്ത്യയുമായി ഇടഞ്ഞു നിൽക്കുന്ന ബംഗ്ലാദേശിനെ ഒപ്പം നിർത്താൻ തീവ്ര ശ്രമവുമായി പാകിസ്ഥാൻ. കഴിഞ്ഞ മാസങ്ങൾക്കിടെ പാകിസ്ഥാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ, ജോയിന്റ് ചീഫ്‌സ് ഓഫ് സ്‌റ്റാഫ് ചെയർപേഴ്‌സൺ, നേവി മേധാവി, ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ ആസിം മാലിക് എന്നിവരടക്കം ബംഗ്ലാദേശ് സന്ദർശിച്ചതോടെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉരുത്തിരിയുന്ന പുതിയ ബന്ധത്തെ കുറിച്ച് പലവിധ അഭ്യൂഹങ്ങൾ ഉയരുന്നത്.

മുഹമ്മദ് യൂനുസ് ബംഗ്ലാദേശിനെ ഡൽഹിയിൽനിന്ന് ഇസ്ലാമാബാദിലേക്ക് അടുപ്പിക്കുമ്പോൾ, ഇന്ത്യയുമായുള്ള വർധിച്ച സംഘർഷങ്ങൾക്കിടെ പാകിസ്ഥാനും ബംഗ്ലാദേശും ഒരു പ്രതിരോധ കരാറിന് ശ്രമിക്കുകയാണ് എന്നാണ് ലഭ്യമായ വിവരം. മേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥ മുതലെടുക്കാനാണ് പാക് ശ്രമം.

pakbangladeshdeal

പാകിസ്ഥാൻ കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യയുമായി ഒപ്പിട്ട തന്ത്രപരമായ പ്രതിരോധ കരാറാണ് ഇതിന് മാതൃക. 'ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരെയായി കണക്കാക്കും' എന്ന വ്യവസ്ഥ ഉൾപ്പെടെ ഇതിലുണ്ടായിരുന്നു. പാകിസ്ഥാൻ ആവട്ടെ ഇതിനെ, മെയ് മാസത്തിലെ ഓപ്പറേഷൻ സിന്ദൂരിൽ നേരിട്ട ഭീഷണിക്കുശേഷം ഇന്ത്യക്കെതിരായ തന്ത്രപരമായ പ്രതിരോധമായാണ് കാണുന്നത്.

ഈ കരാർ ബംഗ്ലാദേശുമായി സമാനമായ നാറ്റോ ശൈലിയിലുള്ള ഒരു പ്രതിരോധ ഉടമ്പടിയാകുമെന്നാണ് സൂചന. 1971-ലെ ബംഗ്ലാദേശ് വിമോചനത്തിന് ശേഷമുള്ള ആദ്യത്തെ ഇത്തരത്തിലുള്ള കരാറായിരിക്കും ഇത്. ലക്ഷക്കണക്കിന് ബംഗ്ലാദേശികളെ കൂട്ടക്കൊല ചെയ്‌ത അതേ പാകിസ്ഥാൻ സൈന്യം ഈ നീക്കത്തിന് ശ്രമിക്കുന്നത് വിരോധാഭാസമാണ് എന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.

ബംഗ്ലാദേശിലെ അടുത്ത രണ്ട് മാസത്തിനുള്ളിൽ എത്തുന്ന തിരഞ്ഞെടുപ്പിന് മുൻപ് കരാർ വേഗത്തിലാക്കാൻ പാകിസ്ഥാൻ താൽപ്പര്യം കാണിക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കരട് തയ്യാറാക്കാൻ സംയുക്ത സംവിധാനം ഒരുക്കിയിട്ടുണ്ട്. കരാർ ഒപ്പുവെക്കുകയാണെങ്കിൽ, രഹസ്യാന്വേഷണ പങ്കിടൽ, സംയുക്ത സൈനികാഭ്യാസം, ആയുധ കരാറുകൾ എന്നിവക്ക് വഴിതുറക്കും.

ഇന്ത്യയ്ക്ക് ആശങ്ക വേണോ?

കരാറിൽ ആണവ സഹകരണം ഉൾപ്പെടുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അത് ഇന്ത്യക്ക് വലിയ ആശങ്ക സൃഷ്‌ടിക്കും. സൗദി അറേബ്യയുമായുള്ള കരാറിൽ റിയാദിന്റെ അവ്യക്തതയ്ക്കിടയിലും പാകിസ്ഥാൻ തങ്ങളുടെ ആണവ ശേഷി ലഭ്യമാക്കുമെന്ന് അവകാശപ്പെട്ടിരുന്നു.

തീവ്രവാദ നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ഇന്ത്യ വിരുദ്ധ വികാരം ശക്തമായ ബംഗ്ലാദേശിലെ അസ്വസ്ഥതകൾ ഈ പ്രതിരോധ കരാർ മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്ഥാന് നല്ല ഇടം നൽകുന്നു. നിലവിൽ ബംഗ്ലാദേശിൽ പലയിടത്തും ഇന്ത്യ വിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോൾ അത് മുതലെടുക്കുകയാണ് പാക്കിസ്ഥാൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതിനിടെ പാക് ഭരണകക്ഷിയുമായുള്ള നേതാക്കൾ ഉൾപ്പെടെ ബംഗ്ലാദേശിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. 'ഇന്ത്യ ബംഗ്ലാദേശിനെ ആക്രമിച്ചാൽ, പാകിസ്താൻ എല്ലാ ശക്തിയോടെയും ധാക്കക്കൊപ്പം നിൽക്കും... തുറമുഖങ്ങളെയും കടലുകളെയും നിയന്ത്രിക്കുന്നവരാണ് ലോകം ഭരിക്കുന്നത്' പ്രാദേശിക ശക്തി സമവാക്യങ്ങളെ സൈനിക പങ്കാളിത്തം ഗണ്യമായി മാറ്റുമെന്നും അദ്ദേഹം വാദിച്ചുകൊണ്ട് പാകിസ്ഥാൻ മുസ്ലിം ലീഗ് നേതാവ് കാമ്രാൻ സയീദ് ഉസ്‌മാനി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+