കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പാകിസ്താന്‍ ക്ഷണിച്ചു, ചൈനയ്‌ക്കൊപ്പം, തിരക്കിട്ട ചര്‍ച്ച

Google Oneindia Malayalam News

റിയാദ്/ഇസ്ലാമാബാദ്: ഇന്ത്യയും സൗദി അറേബ്യയും നല്ല ബന്ധമാണ്. സൗദിയുടെ എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുപോലെ തന്നെയാണ് സൗദിയും ചൈനയും. എന്നാല്‍ ഇന്ത്യയും പാകിസ്താനും അത്ര നല്ല ബന്ധത്തിലല്ല. പാകിസ്താനും സൗദിയുമാകട്ടെ നല്ല ബന്ധത്തിലുമാണ്. പാകിസ്താനും ചൈനയും ഒറ്റക്കെട്ടാണ്. കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന സൗഹൃദങ്ങള്‍...

പാകിസ്താനും ചൈനയ്ക്കുമൊപ്പം സൗദിയും ചേര്‍ന്നാലോ? ഈ സാഹചര്യമാണ് വരാന്‍ പോകുന്നത്. സൗദി അറേബ്യന്‍ നേതാക്കളുമായി പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ ചര്‍ച്ചയുടെ ഫലം ഇതാണ്. ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്ന നീക്കങ്ങള്‍ ഇനി അതിര്‍ത്തിയില്‍ നടക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....

 സംഘര്‍ഷ കലുഷിതം

സംഘര്‍ഷ കലുഷിതം

ഇന്ത്യന്‍ അതിര്‍ത്തികള്‍ സംഘര്‍ഷ കലുഷിതമാണ്. ഒരു ഭാഗത്ത് പാകിസ്താന്‍, മറുഭാഗത്ത് ചൈന, മറ്റൊരു ഭാഗത്ത് ശ്രീലങ്ക.. ഏതാനും ചില മേഖലകളില്‍ മാത്രമാണ് സമാധാന അന്തരീക്ഷം. ഇന്ത്യന്‍ അതിര്‍ത്തിയിലൂടെയാണ് ചൈനയും പാകിസ്താനും സംയുക്തമായി പാകിസ്താനില്‍ നടപ്പാക്കുന്ന കോടികളുടെ സാമ്പത്തിക ഇടനാഴി വരുന്നത്. ചൈനയാണ് മുതല്‍ മുടക്കുന്നത്. ഇതിലേക്ക് സൗദിയുമെത്തുന്നുവെന്നാണ് വാര്‍ത്ത.

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച്

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച്

ചൈനയില്‍ നിന്ന് തുടങ്ങി പാകിസ്താനിലൂടെ കര, കടല്‍ മാര്‍ഗം ഉപയോഗിച്ച് പുതിയ വിപണി കണ്ടെത്തുകയാണ് ചൈനയുടെ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പല നിര്‍മാണങ്ങള്‍ക്കും ഇന്ത്യ എതിരാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൈയ്യേറ്റം നടക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ചൈനയും പാകിസ്താനും പദ്ധതിയുമായി മുന്നോട്ട് പോകുന്നു.

സൗദി അറേബ്യയെ ക്ഷണിച്ചു

സൗദി അറേബ്യയെ ക്ഷണിച്ചു

ചൈനയും പാകിസ്താനും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ഭാഗമാകാന്‍ സൗദി അറേബ്യയെ ക്ഷണിച്ചിരിക്കുകയാണ് പാകിസ്താന്‍. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം സൗദി സന്ദര്‍ശിച്ചിരുന്നു. സൗദി നേതൃത്വങ്ങളുമായി നടത്തിയ ചര്‍ച്ചക്കിടെയാണ് പാകിസ്താനിലെ ബൃഹദ് പദ്ധതിയില്‍ അംഗമാകാന്‍ ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചത്. സൗദി ഉദ്യോഗസ്ഥര്‍ ഉടന്‍ പാസിസ്താനിലെത്തും.

പാകിസ്താന്റെ ലക്ഷ്യം

പാകിസ്താന്റെ ലക്ഷ്യം

പാകിസ്താന്‍ വാര്‍ത്താ വിതരണ മന്ത്രിയാണ് സൗദിയെ ക്ഷണിച്ച കാര്യം പരസ്യപ്പെടുത്തിയത്. പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്ക സഹായം നിര്‍ത്തിയത് വന്‍ തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ സഹായം അഭ്യര്‍ഥിച്ചാണ് ഇമ്രാന്‍ ഖാന്‍ സൗദിയില്‍ എത്തിയത്.

1000 കോടി ഡോളര്‍

1000 കോടി ഡോളര്‍

പാകിസ്താന് കോടികളുടെ സഹായം സൗദി വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1000 കോടി ഡോളര്‍ പ്രഖ്യാപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ നേതൃത്വങ്ങള്‍ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. എന്നാല്‍ സൗദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പാകിസ്താന്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ മുമ്പും സൗദി സഹായിച്ചിട്ടുണ്ട്.

 മൂന്നാം രാജ്യം ആദ്യം

മൂന്നാം രാജ്യം ആദ്യം

സൗദി വന്‍ തോതില്‍ പാകിസ്താനില്‍ നിക്ഷേപമിറക്കാന്‍ പോകുകയാണ്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) എന്ന പദ്ധതി വഴിയാകും നിക്ഷേപം. ഈ പദ്ധതിയില്‍ ഭാഗമാകാന്‍ മൂന്നാമതൊരു രാജ്യത്തിന് ആദ്യമായിട്ടാണ് ക്ഷണം ലഭിക്കുന്നത്. സൗദിക്ക് വന്‍ ലാഭമുണ്ടാക്കുന്നതാകും പദ്ധതി. മാത്രമല്ല, ചൈനയ്ക്ക് വ്യാപാര ലക്ഷ്യവും നേടാന്‍ സാധിക്കും. പാകിസ്താനില്‍ അടിസ്ഥാന സൗകര്യ വികസനവും നടക്കും.

പ്രാദേശിക വെല്ലുവിളി

പ്രാദേശിക വെല്ലുവിളി

പാകിസ്താന്‍ ഭരണകൂടം ഒട്ടേറെ നേട്ടങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും പ്രാദേശികമായി കടുത്ത വിമര്‍ശനം നേരിടുന്ന പദ്ധതിയാണ് സിപിഇസി. നേട്ടം ചൈനയ്ക്ക് മാത്രമാണെന്നും ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയില്ലെന്നുമെല്ലാം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പാകിസ്താന്‍ ചൈനയുടെ കോളനിയാകുമെന്നും ആരോപണമുണ്ട്. വിമര്‍ശകരെ അടിച്ചമര്‍ത്തുകയാണ് പാകിസ്താന്‍.

 ചൈനയുടെ 6000 കോടി

ചൈനയുടെ 6000 കോടി

ഈ വിവാദങ്ങള്‍ക്കിടെയാണ് പാകിസ്താന്‍ മുന്‍കൈയ്യെടുത്ത് സൗദിയെ ക്ഷണിച്ചിരിക്കുന്നത്. പദ്ധതിയില്‍ ചൈന 6000 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. വൈദ്യുത നിലയങ്ങള്‍, ഹൈവേകള്‍, റെയില്‍വെ പാളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയവയെല്ലാം നിര്‍മിക്കുന്നുണ്ട്. ഇനി സൗദി കൂടി വരുന്നതോടെ കൂടുതല്‍ നേട്ടം കൊയ്യാമെന്നതാണ് പാകിസ്താന്റെ കണക്കുകൂട്ടല്‍.

 അടുത്ത മാസം ആദ്യവാരം

അടുത്ത മാസം ആദ്യവാരം

അടുത്ത മാസം ആദ്യവാരം സൗദി പ്രതിനിധികള്‍ പാകിസ്താനിലെത്തും. സൗദി ധന, ഊര്‍ജ മന്ത്രിമാരും സംഘത്തിലുണ്ടാകും. ഇരുരാജ്യങ്ങളും ഈ സന്ദര്‍ശനത്തിനിടെ അന്തിമ കരാറുണ്ടാക്കുമെന്നാണ് വിവരം. നിലവില്‍ സൗദിയുടെ വരവ് ചൈനയ്ക്കും ഭീഷണിയാണ്. ചൈനയുടെ മേല്‍ക്കോയ്മ നഷ്ടമാകും. എന്നാല്‍ പാകിസ്താന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സൗദി എത്തുന്നത്.

ഉസ്മാന്‍ ദര്‍ പറയുന്നത്

ഉസ്മാന്‍ ദര്‍ പറയുന്നത്

സൗദിയുമായി 1000 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചുവെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്കെ ഇന്‍സാഫ് നേതാവ് ഉസ്മാന്‍ ദര്‍ പറഞ്ഞു. പാകിസ്താന്‍ സാമ്പത്തിക പ്രതിസന്ധി ഉടന്‍ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയ ശേഷം ആദ്യ വിദേശ യാത്ര നടത്തിയതും സൗദിയിലേക്കാണെന്നതും എടുത്തുപറയേണ്ടതാണ്.

ഇന്ത്യയ്ക്ക് ആശങ്ക

ഇന്ത്യയ്ക്ക് ആശങ്ക

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്ക നിറഞ്ഞ പദ്ധതിയാണ് സിപിഇസി. ചൈനയുടെയും പാകിസ്താന്റെയും അതിര്‍ത്തിയിലെ ഒരുമിച്ചുള്ള നീക്കം ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ചൈനയ്ക്ക് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും പുതിയ വിപണി സാധ്യതകള്‍ തുറക്കുന്നതാണ് പദ്ധതി. അതിര്‍ത്തി കൈയ്യേറിയുള്ള നിര്‍മാണം ഒഴിവാക്കണമെന്ന് ഇന്ത്യ ചൈനയോടും പാകിസ്താനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മമതയെ വീഴ്ത്താന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രം; തടസങ്ങള്‍ നീക്കി, മായാവതിയില്ലെങ്കിലും ജയിക്കണംമമതയെ വീഴ്ത്താന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രം; തടസങ്ങള്‍ നീക്കി, മായാവതിയില്ലെങ്കിലും ജയിക്കണം

English summary
Pakistan invites Saudi Arabia to join China's Belt and Road corridor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X