കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പള്ളിയില്‍ സ്ഫോടനം: മരണസംഖ്യ 83 ആയി, ഉത്തരവാദിത്തത്തില്‍ മലക്കം മറിഞ്ഞ് താലിബാന്‍

ആക്രമണത്തിന്റെ ഉത്തരാവാദിത്തം താലിബാന്‍ നിഷേധിച്ചെങ്കിലും സംശയം അവരിലേക്ക് തന്നെയാണ് നീളുന്നത്

Google Oneindia Malayalam News
 pakisthans

ലാഹോർ: പാകിസ്താനിലെ പെഷവാറിലെ പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരസിച്ച് താലിബാന്‍. തിങ്കളാഴ്ച ഉച്ചപ്രാർത്ഥനയ്ക്കിടെ പള്ളിക്കുള്ളിൽ നടന്ന ചാവേർ ആക്രമണത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 83 ആയി. 150 ലധികം പേർക്ക് പരിക്കേറ്റതായും ഇവരില്‍ പലരുടേയും നില ഗുരുതരമായി തുടരുന്നതായും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം പാക്കിസ്ഥാൻ മാധ്യമങ്ങൾ മരണസംഖ്യ 72 ആണെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്. . പെഷവാർ പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ പറയുന്നതനുസരിച്ച്, വിവിധ ഓഫീസുകളിൽ നിന്ന് 300 മുതൽ 400 വരെ ആളുകൾ ദിവസവും പള്ളിയിൽ പ്രാർത്ഥനയ്ക്കായി ഒത്തുകൂടാറുണ്ടായിരുന്നു.

bomb-

സ്ഫോടനം നടക്കുമ്പോൾ 300-ലധികം വിശ്വാസികൾ പള്ളിയിൽ പ്രാർത്ഥിക്കുകയായിരുന്നു. "ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുണ്ടോയെന്ന് സംശയമുണ്ട്. പരിശോധനകള്‍ തുടരുകയാണ്" പോലീസ് കൂട്ടിച്ചേർത്തു. മാരകമായ ആക്രമണം കണക്കിലെടുത്ത് ഖൈബർ പഖ്തൂൺഖ്വ കാവൽ മുഖ്യമന്ത്രി മുഹമ്മദ് അസം ഖാൻ ചൊവ്വാഴ്ച പ്രവിശ്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവിശ്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയില്‍ കോണ്‍ഗ്രസിന് 150 സീറ്റോ: സർവേകള്‍ പറയുന്നത്, വന്‍ ആത്മവിശ്വാസത്തില്‍ നേതൃത്വംകർണാടകയില്‍ കോണ്‍ഗ്രസിന് 150 സീറ്റോ: സർവേകള്‍ പറയുന്നത്, വന്‍ ആത്മവിശ്വാസത്തില്‍ നേതൃത്വം

ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീക്-ഇ-താലിബാൻ ആദ്യം ഏറ്റെടുത്തെങ്കിലും മണിക്കൂറുകൾക്ക് ശേഷം, ടിടിപി വക്താവ് മുഹമ്മദ് ഖുറാസാനി ഇത് നിഷേധിച്ചു, "പള്ളികൾ, സെമിനാരികൾ, മതപരമായ സ്ഥലങ്ങൾ എന്നിവ ലക്ഷ്യമിടുന്നത് ഞങ്ങളുടെ നയത്തിൽ ഉൾപ്പെടുന്നില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. "തിങ്കളാഴ്‌ച പാക്കിസ്ഥാനിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. ആരാധനാലയത്തിന് നേരെ ആക്രമണം ഉണ്ടായത് അപലപനീയമാണ്. സമാധാന സുരക്ഷയിൽ ആരാധിക്കാനുള്ള കഴിവ് ഉൾപ്പെടെയുള്ള മതത്തിന്റെയോ വിശ്വാസത്തിന്റെയോ സ്വാതന്ത്ര്യം സാർവത്രിക മനുഷ്യാവകാശമാണ്, "അദ്ദേഹം ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ലേഡി റീഡിംഗ് ഹോസ്പിറ്റലിൽ എത്തി പരിക്കേറ്റവരെ സന്ദശിച്ചു. മനുഷ്യ ദുരന്തത്തിന്റെ വ്യാപ്തി സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇത് പാക്കിസ്ഥാനെതിരായ ആക്രമണം തന്നെയാണ്. രാഷ്ട്രം അഗാധമായ ദു:ഖത്താൽ വലയുകയാണ്. തീവ്രവാദമാണ് നമ്മുടെ പ്രധാന ദേശീയ സുരക്ഷാ വെല്ലുവിളിയെന്നതിൽ എനിക്ക് സംശയമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാണാനാകില്ല എന്നതാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Pakistan mosque blast: Death toll rises to 83, Taliban denies responsibility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X