കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന് കഷ്ടകാലം; പാക് ഉന്നത അന്വേഷണ ഏജന്‍സി ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കും

Google Oneindia Malayalam News

കറാച്ചി: നിരോധിത ധനസഹായ കേസില്‍ ഹാജരാകാത്തതിനും നോട്ടീസ് അസാധുവാക്കിയതിനും മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്‌തേക്കും. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ് ഐ എ) വെള്ളിയാഴ്ച ഖാന് രണ്ടാം നോട്ടീസ് അയച്ചതായി ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാന് കഴിഞ്ഞ ബുധനാഴ്ച ആദ്യ നോട്ടീസ് ലഭിച്ചെങ്കിലും എഫ് ഐ എ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Viral Video- കനത്ത മഴയില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണ് റെയില്‍വേ പാലം, നടുക്കുന്ന ദൃശ്യങ്ങള്‍Viral Video- കനത്ത മഴയില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണ് റെയില്‍വേ പാലം, നടുക്കുന്ന ദൃശ്യങ്ങള്‍

മൂന്ന് നോട്ടീസുകള്‍ നല്‍കിയതിന് ശേഷം ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള അന്തിമ തീരുമാനം എടുക്കാമെന്ന് എഫ് ഐ എയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. യു എസ് എ, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അഞ്ച് കമ്പനികളെ എഫ് ഐ എ കണ്ടെത്തിയിട്ടുണ്ടെന്നും പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനു ( ഇ സി പി) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ പരാമര്‍ശിച്ചിട്ടില്ലെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

india

അതേസമയം, നിരോധിത ഫണ്ടിംഗ് കേസില്‍ തനിക്ക് അയച്ച നോട്ടീസ് രണ്ട് ദിവസത്തിനകം തിരിച്ചെടുക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഖാന്‍ ബുധനാഴ്ച എഫ്‌ഐഎയോട് ആവശ്യപ്പെട്ടു. നിങ്ങളോട് ഉത്തരം പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല, നിങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് ഞാന്‍ ബാധ്യസ്ഥനുമല്ല. രണ്ട് ദിവസത്തിനകം നോട്ടീസ് തിരിച്ചെടുത്തില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും,'' അദ്ദേഹം ഉന്നത അന്വേഷണ ഏജന്‍സിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

അമൃത എന്തൊരു ക്യൂട്ടാണിത്; പൊളിച്ച ലുക്ക്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

എന്നാല്‍ ിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വസ്തുത മറച്ചുവെച്ചതിന് ഇമ്രാന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ എഫ് ഐ എ കമ്മിറ്റി മതിയായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു, മൂന്നാമത്തേതും അവസാനത്തേതുമായ നോട്ടീസ് അടുത്ത ആഴ്ച പുറപ്പെടുവിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം ആദ്യം, ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് ( പി ടി ഐ) പാര്‍ട്ടി ഇന്ത്യന്‍ വംശജയായ ഒരു വ്യവസായി ഉള്‍പ്പെടെ 34 വിദേശ പൗരന്മാരില്‍ നിന്ന് നിയമങ്ങള്‍ക്ക് വിരുദ്ധമായി ഫണ്ട് സ്വീകരിച്ചത് ഇമ്രാന്‍ കാന് കനത്ത തിരിച്ചടിയായെന്ന് പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.

English summary
Pakistan's top investigation agency may arrest ex-PM Imran Khan at any moment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X