ഇന്ത്യയുടെ വഴിക്ക് വന്ന് പാകിസ്ഥാൻ; ആണവായുധം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉള്ളതെന്ന് നിലപാട് മാറ്റം
ഇസ്ലാമാബാദ്: ഇന്ത്യ-പാക് സഘർഷ സമയത്തെ നിലപാടുകളിൽ നിന്ന് പൂർണമായി പിന്മാറി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാകിസ്ഥാൻ നേതാക്കൾ ഇന്ത്യയ്ക്ക് എതിരെ ആണവ ആക്രമണ ഭീഷണി മുഴക്കി മാസങ്ങൾക്ക് ശേഷം, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അത് പൂർണ്ണമായും സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കുള്ളതാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. അവരുടെ മുൻനിലപാടുകളിൽ നിന്നുള്ള കാര്യമായ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തിനിടെ ഒരു ആണവ കൈമാറ്റത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞ ഷഹബാസ് ഷെരീഫ് മുഴുവൻ ആണവ പദ്ധതിയും സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കും സ്വയം പ്രതിരോധത്തിനും വേണ്ടി മാത്രമുള്ളതാണെന്ന് ഊന്നിപ്പറഞ്ഞു. ആണവായുധ ഭീഷണി മുഴക്കിയ അവകാശവാദങ്ങളോട് ഇന്ത്യ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു.

പാകിസ്ഥാനിൽ നിന്നുള്ള നിരവധി ആണവാക്രമ ഭീഷണികൾ ഉണ്ടായതിന് മാസങ്ങൾക്ക് അപ്പുറമാണ് പ്രധാനമന്ത്രി തന്നെ അവയെ തള്ളി രംഗത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നാലെ അത്തരം ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്നും പാകിസ്ഥാനുമായി ഉഭയകക്ഷിപരമായി ഇടപെടുമെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കും ദേശീയ പ്രതിരോധത്തിനും വേണ്ടിയുള്ളതാണ്, ആക്രമണത്തിനു വേണ്ടിയല്ല; എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഏപ്രിൽ 22-ന് പഹൽഗാം ആക്രമണത്തിൽ 26 നിരപരാധികളായ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി മരവിപ്പിച്ചിരുന്നു.
എന്നാൽ പാകിസ്ഥാൻ ഇതിനെ യുദ്ധപ്രവൃത്തി എന്നാണ് വിശേഷിപ്പിച്ചത്. ദേശീയ ശക്തിയുടെ മുഴുവൻ ആവൃത്തിയിലും പൂർണ ശക്തിയോടെ വെള്ളം തിരിച്ചുവിടാനുള്ള ഏതൊരു ശ്രമത്തിനും മറുപടി നൽകുമെന്ന് അവർ പറഞ്ഞിരുന്നു. ഇതോടെയാണ് ആണവായുധ പ്രയോഗം ഉൾപ്പെടെയുള്ള ആശങ്കകൾ ചിലർ പങ്കുവച്ചത്. എങ്കിലും ഇപ്പോഴിതാ വിഷയത്തിൽ നിർണായ പ്രതികരണമാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് നടത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെയും 9 പ്രധാന ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ ദൗത്യം ആരംഭിച്ചിരുന്നു. ഈ സമയത്ത് ആണവായുധ പ്രയോഗ ഭീഷണി ശക്തമായിരുന്നു. പ്രത്യേകിച്ച് ഇരു രാജ്യങ്ങളും ഇക്കാര്യത്തിൽ പ്രാപ്‌തി നേടിയതിനാൽ.
അതിനിടെ ഇന്ത്യയിൽ ഒന്നിലധികം ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഎം) ഉൾപ്പെടെയുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾ പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയെ ലക്ഷ്യമിടാനുള്ള ഒരു ഗതാഗത മാർഗമായി നേപ്പാളിനെ ഉപയോഗപ്പെടുത്താമെന്നും നേപ്പാൾ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചിരുന്നു.
അതിനിടയിലാണ് പാകിസ്ഥാന്റെ പിൻവലിയലും നിലപാട് മാറ്റവും. നിലവിൽ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ സന്ധിയിലാണ്. എങ്കിലും ഇന്ത്യ-പാക് നയതന്ത്ര ബന്ധം പൂവ സ്ഥിതിയിലായിട്ടില്ല. അതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നുണ്ടെന്നതാണ് യാഥാർഥ്യം.
അസിം മുനീർ പ്രസിഡന്റാവുമോ?
പാകിസ്ഥാന്റെ രാഷ്ട്രീയ രംഗത്ത് അസിം മുനീർ ശക്തമായ സ്വാധീനമുള്ള വ്യക്തിത്വമായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ ഉന്നത നേതൃത്വത്തിൽ മാറ്റം വരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെ, പ്രസിഡന്റ് ആസിഫ് അലി സർദാരി രാജിവയ്ക്കാൻ ഒരുങ്ങുകയാണെന്നും കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഈ സ്ഥാനത്തേക്ക് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഷഹബാസ് ഷെരീഫ് ഈ വാർത്ത നിഷേധിച്ചു.












Click it and Unblock the Notifications