ഹമാസുമായുള്ള ബന്ധം തുറന്ന് സമ്മതിച്ച് പാക് ഭീകര സംഘടന ലഷ്‌കറിന്റെ കമാൻഡർ; ഇന്ത്യയ്ക്ക് ആശങ്ക
ന്യൂഡൽഹി: ആഗോള ഭീകരസംഘടനകൾ തമ്മിലുള്ള ആഴത്തിലുള്ള സഹകരണം വെളിവാക്കിക്കൊണ്ട്, പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-ത്വയ്ബയുടെ ഒരു മുതിർന്ന കമാൻഡർ ഹമാസുമായി ബന്ധമുണ്ടെന്നും അവരുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെന്നും പരസ്യമായി സമ്മതിച്ച് രംഗത്ത്. അമേരിക്ക ഭീകരസംഘടനകളായി പ്രഖ്യാപിച്ച ഈ തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലെ സഹകരണം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭീഷണിയും ആശങ്കയുമാണ്.
ലഷ്‌കറിന്റെ രാഷ്ട്രീയ വിഭാഗമായി കരുതുന്ന പാകിസ്ഥാൻ മർക്കസി മുസ്ലീം ലീഗിന്റെ കമാൻഡർ ഫൈസൽ നദീം, 2024-ൽ ഖത്തറിലെ ദോഹയിൽ വെച്ച് മുതിർന്ന ഹമാസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതായാണ് സമ്മതിച്ചത്. ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണക്കേസിലെ സൂത്രധാരനെന്ന് കരുതുന്ന സൈഫുള്ള കസൂരിയും തന്നോടൊപ്പം ഉണ്ടായിരുന്നതായി പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന നദീം വെളിപ്പെടുത്തിയിട്ടുണ്ട്.

AI Image
ഖത്തർ സന്ദർശനത്തിനിടെ ഹമാസ് നേതാവ് ഖാലിദ് മെഷലിനെ കണ്ടെന്നും നദീം വ്യക്തമാക്കി. ദക്ഷിണേഷ്യ-പശ്ചിമേഷ്യൻ ഭീകര ശൃംഖലകളുടെ ഏകോപനത്തിന് ഇത് നേരിട്ടുള്ള തെളിവാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ലോജിസ്‌റ്റിക്‌സ്, പ്രചാരണ തന്ത്രങ്ങൾ, പ്രവർത്തന പരിചയം എന്നിവ പങ്കുവെക്കാനായി ഉടലെടുക്കുന്ന സഖ്യത്തിലേക്കാണ് ഈ വെളിപ്പെടുത്തൽ വിരൽചൂണ്ടുന്നതെന്ന് വിശകലന വിദഗ്‌ധർ വിശ്വസിക്കുന്നു.
നേരത്തെ ഈ വെളിപ്പെടുത്തലിന് രണ്ടാഴ്‌ച മുൻപ്, ഹമാസ് കമാൻഡർ നാജി സഹീറും ലഷ്‌കർ കമാൻഡർ റാഷിദ് അലി സന്ധുവും പാകിസ്ഥാനിലെ ഗുജ്രൻവാലയിൽ കൂടിക്കാഴ്‌ച നടത്തിയെന്ന വിവരങ്ങൾ ചില ദേശീയ മാധ്യമങ്ങൾ പുറത്തുവയറ്റിരുന്നു. പാകിസ്ഥാൻ മർക്കസ് മുസ്ലീം ലീഗിന്റെ പൊതുപരിപാടിയിൽ നടന്ന ഈ കൂടിക്കാഴ്‌ച, ഇരുവരും വേദി പങ്കിടുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പുറം ലോകം അറിഞ്ഞത്.
എന്നാൽ ഫൈസൽ നദീമിന്റെ പുതിയ വെളിപ്പെടുത്തൽ ലഷ്‌കറിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾക്കുള്ള സ്ഥിരീകരണമായാണ് കണക്കാക്കുന്നത്. ഹമാസിനെയും ലഷ്‌കർ-ഇ-ത്വയ്ബയെയും അമേരിക്കയും മറ്റ് പല രാജ്യങ്ങളും ഭീകരസംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, ഇവ തമ്മിലുള്ള ഏകോപനം പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതാണ് പ്രധാന കാര്യം.
അതേസമയം, ഹമാസ്-ലഷ്‌കർ സഖ്യത്തെ ഇന്ത്യൻ രഹസ്യാന്വേഷണ സംവിധാനം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തിൽ പ്രാദേശികമായും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പോലുള്ള അന്താരാഷ്ട്ര വേദികളിലും കൂടുതൽ നിയമനടപടികൾക്ക് ഈ സഹകാരം വഴിവെച്ചേക്കാമെന്നാണ് വിലയിരുത്തൽ.
തീവ്രവാദത്തിനായി പരിശീലനം, ഫണ്ട് ശേഖരണം, പ്രചാരണം എന്നിവയിൽ സഹകരിച്ച് വിശാലമായ പ്രത്യയശാസ്ത്രപരവും പ്രവർത്തനപരവുമായ സഖ്യം കെട്ടിപ്പടുക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഈ ചർച്ചകൾ സൂചിപ്പിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷയിൽ ഇതിനുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ രാജ്യത്ത് വിവിധ ഏജൻസികൾ കൃത്യമായി വിലയിരുത്തുന്നുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications