ഹാഫിസ് സയ്യിദിനെതിരെ ചെറുവിരല്‍ പോലും അനക്കിയില്ല...പാകിസ്താനെതിരെ ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ്
ഇസ്ലാമാബാദ്: ഭീകരവാദ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന് വീണ്ടും തിരിച്ചടി. ഹാഫിസ് സയ്യിദ് പോലുള്ള കൊടുഭീകരനെതിരെ യാതൊരു നടപടിയും പാകിസ്താന് എടുത്തിട്ടില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് വെളിപ്പെടുത്തി. അന്താരാഷ്ട്ര തലത്തില്‍ വായ്പ അടക്കമുള്ള കാര്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ ക്ലീന്‍ ചിറ്റ് അത്യാവശ്യമാണ്. എന്നാല്‍ ഈ പരാമര്‍ശം, ഇമ്രാന് ഖാനും, അദ്ദേഹത്തിന്റെ സര്‍ക്കാരിനും വന്‍ തിരിച്ചടിയാണ്.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയ്യിദ് പാകിസ്താനില്‍ ഇപ്പോഴും വിലസി നടക്കുകയാണെന്നും, യാതൊരു നടപടിയും പാകിസ്താന് എടുത്തിട്ടില്ലെന്നും ടാസ്ക് ഫോഴ്സ് കുറ്റപ്പെടുത്തി. ലഷ്കര്‍ ഇ തൊയ്ബ, ജമാഅത്ത് ഉദ്ധവ എന്നിവര്‍ ഹാഫിസ് സയ്യിദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, പൂര്‍ണ തോതിലുള്ള നടപടികള്‍ പാകിസ്താനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.
ഭീകരസംഘടനകള്‍ക്കും, അന്താരാഷ്ട്ര പട്ടികയിലുള്ള ഭീകരര്‍ക്കും പാകിസ്താന് സര്‍ക്കാരില്‍ നിന്ന് പണം പോകുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് പറയുന്നു. പാകിസ്താനെ േ്രഗ ലിസറ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ടാസ്ക് ഫോഴ്സ് മുന്നോട്ട് വെച്ച 40 നിര്‍ദേശങ്ങളില്‍ 36 എണ്ണം ഭാഗികമായി പാകിസ്താന് നടപ്പാക്കിയെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ പൂര്‍ണ തോതില്‍ അല്ലാത്തത് കൊണ്ട് ഇത് ഫലം കണ്ടിട്ടില്ലെന്നും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് ഏഷ്യന്‍ ഘടകം ഏഷ്യ പസഫിക് ഗ്രൂപ്പ് പറഞ്ഞു.
അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ പതറി നില്ക്കുന്ന പാകിസ്താന്, വലിയ തിരിച്ചടിയാണ് ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ റിപ്പോര്‍ട്ട്. നേരത്തെ പാകിസ്താന് നടപ്പാക്കിയ തീവ്രവാദ വിരുദ്ധ ഓര്‍ഡിനന്‍സും, യുഎന്‍ തീരുമാനം അനുസരിച്ച നടപടിയുമെല്ലാം വീര്യം കുറഞ്ഞതാണെന്ന് ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് കുറ്റപ്പെടുത്തുന്നുണ്ട്. ഇതോടെ ടാസ്ക് ഫോഴ്സിന്റെ പ്ലീനറി സെഷന് നിര്‍ണായമായിരിക്കുകയാണ്. അടുത്ത ആഴ്ച്ച നടക്കുന്ന സെഷനില്‍ ഇന്ത്യയുടെ വാദങ്ങള്‍ ഇതോടെ ശക്തി ലഭിക്കും.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications