Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷൂട്ടിംഗിനിടെ ലൈംഗികമായി പീഡിപ്പിച്ചു', ഇന്ത്യൻ നിർമ്മാതാവിനെതിരെ ആരോപണവുമായി പാക് നടി

ദില്ലി: ഇന്ത്യന്‍ നിര്‍മ്മാതാവിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പാകിസ്താനി നടിയായ മെഹ്രീന്‍ ഷാ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മെഹ്രീന്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മാതാവായ രാജ് ഗുപ്തയും പാകിസ്താനി സംവിധായകനായ സയിദ് എഹ്‌സാന്‍ അലി സൈദിയും തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ ആരോപണം.

അസൈര്‍ബൈജാനിലെ ബാകുവില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദുരനുഭവം എന്ന് നടി പറയുന്നു. തങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് സംവിധായകനും നിര്‍മ്മാതാവും ലൈംഗിക തൊഴിലാളികളെ കൊണ്ടുവന്നിരുന്നു. അവര്‍ പറയുന്നത് ചെയ്യാന്‍ വിസമ്മതിച്ചതോടെ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് നടി കരഞ്ഞ് കൊണ്ട് വീഡിയോയില്‍ പറയുന്നു.

pak actress

താന്‍ ഇക്കാര്യങ്ങളെല്ലാം മറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സിനിമയിലെ മറ്റ് നടിമാര്‍ക്ക് മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇപ്പോഴിത് തുറന്ന് പറയാന്‍ നിര്‍ബന്ധിതയായത്, മെഹ്രീന്‍ പറയുന്നു. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ ഷൂട്ടിംഗിന് വേണ്ടി താന്‍ എത്തിയത് നിര്‍മ്മാതാവ് രാജ് ഗുപ്തയ്ക്കും സംവിധായകന്‍ എഹ്‌സാന്‍ അലി സൈദിക്കും ഒപ്പമായിരുന്നു. അവിടെ എത്തിയതിന് പിന്നാലെ പൊടുന്നനെ ഇവരുടെ സ്വഭാവം മാറി. അവരുടെ ആവശ്യങ്ങളോട് താന്‍ സഹകരിക്കാതിരുന്നതോടെ അവര്‍ തന്നോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി.

രാജ് ഗുപ്തയ്ക്കും അലി സൈദിക്കുമൊപ്പം ജോലി ചെയ്യുന്നത് തന്നെ സംബന്ധിച്ച് ഒരു ദുസ്വപ്‌നം പോലെ ആയിരുന്നു. അവര്‍ ജോലി ചെയ്യുന്നതിന് വേണ്ടി തന്നെ വന്നതായിരുന്നോ അതോ മറ്റ് ഉദ്ദേശങ്ങളോട് കൂടി മാത്രം വന്നതായിരുന്നോ എന്ന് പോലും തനിക്ക് അറിയില്ല. നിര്‍മ്മാതാവ് തന്നോട് അടുത്ത് ഇടപഴകാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ അതിന് അനുവദിച്ചില്ല. അതോടെ അയാളുടെ രീതി മാറി. അവര്‍ തനിക്ക് ഭക്ഷണം പോലും നല്‍കിയില്ല. ഷൂട്ടിംഗ് സമയത്ത് തന്റെ ആരോഗ്യം തകര്‍ന്നു, നടി പറഞ്ഞു.

നിലവില്‍ അസൈര്‍ബൈജാനിലുളള തനിക്ക് തിരിച്ച് പാകിസ്താനിലേക്ക് പോകാനുളള വിമാന ടിക്കറ്റ് പോലും ഇവര്‍ എടുത്ത് തന്നില്ലെന്നും നടി ആരോപിക്കുന്നു. ഈ സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും പാകിസ്താനിലേക്ക് തിരിച്ച് പോകാനുളള യാത്രയ്ക്കുളള കാര്യങ്ങള്‍ സ്വന്തമായി തന്നെ ചെയ്യണമെന്നും നടി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ മെഹ്രീന്‍ പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.

skin care-മുഖം വല്ലാതെ വരണ്ട് പോകുന്നുണ്ടോ? പരിഹാരം തേൻ തന്നെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+