തളർന്നു കിടന്നത് മാസങ്ങളോളം; സംസാരിക്കാൻ പറ്റിയപ്പോൾ ഈ ജര്‍മ്മൻകാരൻ ചോദിച്ചത് കേട്ടോ
മദ്യാപാനികള്‍ക്ക് എന്നും പ്രിയപ്പെട്ട ഒന്നാണ് നല്ല തണുത്ത ബിയര്‍. ആഘോഷങ്ങള്‍ക്കും മറ്റുമൊക്കെയായി പലരും ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്നത് ബിയറാണെന്ന് വേണമെങ്കില്‍ പറയാം. നല്ല തണുത്ത ബിയറുകള്‍ക്കായി പലരും ആശ്രയിക്കുന്ന ബാറുകളെയാണ്. നല്ല അടിപൊളി അന്തരീക്ഷത്തില്‍ ഒരു ചില്‍ഡ് ബിയര്‍ കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും.
എന്നാല്‍ നിങ്ങള്‍ പാനീയത്തിന്റെ ഏറ്റവും വലിയ ആരാധകനാണെന്ന് കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി. കാരണം ഒരു 36കാരനായ ജര്‍മ്മന്‍ പൗരനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് മൂലം തളര്‍ന്നുപോയ ഈ 36 കാരനായ ജര്‍മ്മന്‍കാരന്റെ തലച്ചോറില്‍ ഒരു മൈന്‍ഡ് റീഡിംഗ് ചിപ്പ് ഘടിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് ആദ്യമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞത്. ആ സമയത്ത് അദ്ദേഹം ആദ്യമായി ചോദിച്ചത് ഒരു കുപ്പി തണുത്ത ബിയറിനായിരുന്നു.

2019 ഫെബ്രുവരി മുതല്‍ അദ്ദേഹം തളര്‍ന്ന അവസ്ഥയിലാണ്. ചലനങ്ങള്‍ക്ക് കാരണമായ മനുഷ്യ മസ്തിഷ്‌കത്തിന്റെ ഭാഗത്ത് ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ മോട്ടോര്‍ കോര്‍ട്ടക്‌സില്‍ രണ്ട് ചെറിയ ഇലക്ട്രോഡുകള്‍ ഘടിപ്പിക്കുകയായിരുന്നു. മാസങ്ങളോളം അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി, ശരീരഭാഗങ്ങള്‍ ചലിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പറയുകയും 'അതെ' അല്ലെങ്കില്‍ 'ഇല്ല' എന്ന ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അവനെ പരിശീലിപ്പിക്കുകയും ചെയ്തു.
Recommended Video
പിന്നീട് സ്‌പെല്ലിംഗ് പറയുന്ന രീതിയിലേക്ക് ആ സിസ്റ്റത്തെ പ്രയോഗിച്ചു, ഒടുവില്‍ വാക്കുകളും ആശയങ്ങളും ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതിന് ശേഷം ആദ്ദേഹം ആദ്യം ചോദിച്ചത് ഒരു ബിയര്‍ കിട്ടുമോ എന്നായിരുന്നു.












Click it and Unblock the Notifications