Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക സംശയങ്ങള്‍ തീരുന്നില്ല, പിള്ളേരെ പഠിപ്പിക്കാന്‍ അധ്യാപകര്‍ വേണം, ദമ്പതിമാരുടെ ഗംഭീരന്‍ പരസ്യം

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് നന്നായിട്ടുണ്ടെന്ന് കുട്ടികളുടെ അമ്മ പറയുന്നു

ലണ്ടന്‍: ലൈംഗിക സംശയങ്ങള്‍ ദുരീകരിക്കാന്‍ ഡോക്ടറുടെ സഹായം ദമ്പതിമാര്‍ തേടുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ മക്കളുടെ സംശയങ്ങള്‍ തീര്‍ക്കാനോ. കേടിട്ട് ആരും ചൂടാകണ്ട. അങ്ങനെയൊരു സംഭവം നടന്നു കഴിഞ്ഞിരിക്കുകയാണ്.

മക്കളുടെ ലൈംഗിക സംശയങ്ങള്‍ തീര്‍ക്കാനായി മാതാവ് അധ്യാപകരുടെ സേവനം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതൊക്കെ പോരാത്തതിന് പത്രത്തിലും പരസ്യവും നല്‍കി കളഞ്ഞു അവര്‍. എന്തൊക്കെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന പട്ടികയും ഇവര്‍ പരസ്യത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

പരസ്യം ഇങ്ങനെ....

പരസ്യം ഇങ്ങനെ....

ഇത് ഇക്കാര്യം ചോദിക്കാന്‍ പറ്റിയ ഇടമാണോ എന്നറിയില്ല. എന്നാലും ചോദിക്കുകയാണ്. ഞാനും എന്റെ ഭര്‍ത്താവും എട്ടുവയസുള്ള മകള്‍ക്കും ഏഴ് വയസുള്ള മകനുമായി ഒരു അധ്യാപകനെ തേടിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണ്. അതിനാണ് അധ്യാപകരെ വേണ്ടതെന്നും പരസ്യത്തില്‍ പറയുന്നു.

കുട്ടികളുടെ സംശയം

കുട്ടികളുടെ സംശയം

ലൈംഗികതയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് കുട്ടികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ പല ഘട്ടങ്ങളിലും മറുപടി പറയാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ല. അവര്‍ക്ക് ഏത് തരത്തിലുള്ള മറുപടിയാണ് നല്‍കേണ്ടതെന്ന ധാരണ തങ്ങള്‍ക്കില്ല. ഇത് വലിയ പ്രശ്‌നത്തിന് ഇടയാക്കാതിരിക്കാന്‍ അധ്യാപകരുടെ സേവനം ആവശ്യപ്പെടുന്നതെന്നും അവര്‍ പറയുന്നു.

വിദ്യാഭ്യാസ നിലവാരം

വിദ്യാഭ്യാസ നിലവാരം

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് നന്നായിട്ടുണ്ടെന്ന് കുട്ടികളുടെ അമ്മ പറയുന്നു. എതിര്‍ ലിംഗങ്ങള്‍, ഒരേ ലിംഗങ്ങള്‍ എന്നിവ ഇടപഴകേണ്ട ആവശ്യകതയെ കുറിച്ച് സ്‌കൂളുകള്‍ക്ക് ഒന്നുമറിയില്ലെന്ന് ഇവര്‍ പറയുന്നു. മാതാപിതാക്കള്‍ എന്ന രീതിയില്‍ തങ്ങള്‍ നല്‍കുന്ന മറുപടി പോലും കുട്ടികളെ തൃപ്തിപ്പെടുത്തുന്നില്ലെന്നും ഇവര്‍ പറയുന്നു.

വമ്പന്‍ തുക

വമ്പന്‍ തുക

ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന അധ്യാപകര്‍ക്ക് മികച്ച തുകയാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2500 പൗണ്ടാണ് ശമ്പളം. ഇന്ത്യന്‍ രൂപയില്‍ ഇത് രണ്ട് ലക്ഷത്തിന് മുകളില്‍ വരും. അതേസമയം ദമ്പതിമാര്‍ തങ്ങളുടെ പേര് വെളിപ്പെടുത്താതെയാണ് പരസ്യം നല്‍കിയത്. 10 ആവശ്യങ്ങളും ഇവര്‍ ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ലൈംഗിക ബന്ധം

ലൈംഗിക ബന്ധം

പ്രണയിക്കുന്ന രണ്ടുപേര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെയായിരിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. മാറിയ കാലഘട്ടത്തില്‍ ദാമ്പത്യത്തിന് ശേഷം മാത്രമല്ല ലൈംഗിക ബന്ധം നടക്കുന്നതെന്നും അതിനാല്‍ അത്തരം കാര്യങ്ങളില്‍ നിര്‍ബന്ധമില്ലെന്നും മാതാവ് പറഞ്ഞു.

ബലാത്സംഗ സംസ്‌കാരം

ബലാത്സംഗ സംസ്‌കാരം

ബലാത്സംഗ സംസ്‌കാരം സമൂഹത്തിനും ഒരു വ്യക്തിയെന്ന നിലയിലും എത്ര അപകടം പിടിച്ചതാണെന്ന് കുട്ടികളെ മനസിലാക്കണം. പരസ്പര സമ്മതോടെയുള്ള ലൈംഗിക ബന്ധം കുട്ടികളില്‍ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യമുണ്ട്.

സ്വവര്‍ഗരതി

സ്വവര്‍ഗരതി

എതിര്‍ ലിംഗവുമായുള്ള സെക്‌സ് മാത്രമല്ല ഒരേ ലിംഗവുമായുള്ള അതായത് സ്വവര്‍ഗ രതിയെ കുറിച്ചും കുട്ടികള്‍ക്ക് കൃത്യമായി മനസിലാക്കി നല്‍കണം. ഒരിക്കലും സ്വവര്‍ഗരതിയെ അവര്‍ പരിഹസിക്കാന്‍ ഇടവരരുതെന്നും ആവശ്യമുണ്ട്.

പീരിയഡുകള്‍

പീരിയഡുകള്‍

ആര്‍ത്തവ കാലത്തെ കുറിച്ച് മകളെ മാത്രമല്ല മകനെയും പഠിപ്പിക്കണം. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന് അവന് മനസിലാവണം. വിവാഹം കഴിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അവനെ അലട്ടാന്‍ പാടില്ലെന്നും പറയുന്നു.

ലൈംഗിക രോഗങ്ങള്‍

ലൈംഗിക രോഗങ്ങള്‍

ലൈംഗികതയിലേക്ക് കടക്കും മുന്‍പ് ഏതൊക്കെ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും അതിന് കാരണങ്ങള്‍ എ്‌ന്തെന്നും അതിനെ തടയാന്‍ എന്ത് ചെയ്യുമെന്നും വിശദീകരിച്ച് നല്‍കണം. ഇതിന് പുറമേ സ്വയംഭോഗത്തെ കുറിച്ച് വിശദീകരിച്ച് നല്‍കണമെന്നും പരസ്യത്തില്‍ പറയുന്നു.

സുരക്ഷ

സുരക്ഷ

ലൈംഗിക സുരക്ഷ പ്രധാനമാണ്. ഗര്‍ഭനിരോധന ഗുളിക, കോണ്ടം, എന്നിവയെ കുറിച്ച് കൃത്യമായി മനസിലാക്കി കൊടുക്കണം. ഒരിക്കലും ഇതിനെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാവാന്‍ ഇടവരരുത്.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

സ്ത്രീ-പുരുഷ ശരീര ഘടനയെ കുറിച്ചും ഗര്‍ഭധാരണം എങ്ങനെയാണ് നടക്കുന്നതെന്നും മനസിലാക്കി കൊടുക്കണം. ്അതോടൊപ്പം മറ്റ് ലിംഗങ്ങളെ കുറിച്ച് അതായത് ട്രാന്‍സ്‌ജെന്‍ഡറുകളെ പറ്റി മനസിലാക്കി കൊടുക്കണമെന്നും ഇവര്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+