ചന്ദ്രനില്‍ ഇറങ്ങാന്‍ നോക്കി പരാജയപ്പെട്ടു, യുഎസ്സ് ലാന്‍ഡര്‍ ഭൂമിയില്‍ തകര്‍ന്ന് വീഴും; ഭയക്കണോ?

അമേരിക്കയുടെ ചന്ദ്ര പേടകം ദൗത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. ഇവ ഭൂമിക്ക് ഭീഷണിയാവുമോ എന്ന ഭയം ശാസ്ത്രജ്ഞര്‍ക്കിടയിലുണ്ട്. പെറഗ്രീന്‍ ലൂണാര്‍ ലാന്‍ഡര്‍ ജനുവരി എട്ടിനാണ് ലോഞ്ച് ചെയ്തത്. ഏറെ പ്രതീക്ഷയോടെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ വേണ്ടിയാണ് ഇവയെ വിക്ഷേപിച്ചത്.

എന്നാല്‍ യുഎസ്സിന്റെ ഈ ദൗത്യം പരാജയമാവുകയായിരുന്നു. ഇവ ഇപ്പോള്‍ നിയന്ത്രണം വിട്ടാണ് ഭൂമിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നത്. ആസ്‌ട്രോബോട്ടിക്കാണ് ഈ ബഹിരാകാശ പേടകം നിര്‍മിച്ചത്. യുനൈറ്റഡ് ലോഞ്ച് അലയന്‍സ് വള്‍ഗന്‍ സെന്റോര്‍ റോക്കറ്റാണ് വിക്ഷേപിച്ചത്. എന്നാല്‍ ഇന്ധന ചോര്‍ച്ചയാണ് ഈ ദൗത്യത്തിന് വില്ലനായത്.

us-lunar-lander

ബൂസ്റ്റര്‍ സ്റ്റേഷനില്‍ നിന്ന് വേര്‍പ്പെട്ട സമയത്താണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. ഈ തകരാര്‍ സംഭവിച്ചതോടെ മിഷന്‍ പാളുകയായിരുന്നു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ലാന്‍ഡറിന് ഇതോടെ സാധിക്കാതെ വരികയായിരുന്നു. മിഷന്‍ പൂര്‍ണമായും പരാജയപ്പെടുകയും ചെയ്തു. യുഎസ്സിന്റെ സ്വകാര്യ ചന്ദ്രപര്യവേഷണം ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

സ്വകാര്യ പര്യവേഷണ മേഖലയ്ക്ക് ഈ ദൗത്യം വിജയിച്ചിരുന്നെങ്കില്‍ വലിയ ബൂസ്റ്റിംഗ് ലഭിക്കുമായിരുന്നു. ആസ്‌ട്രോബോട്ടിക്കിന്റെ ഈ ചന്ദ്രദൗത്യം വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം പെറിഗ്രിന്‍ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും ശക്തമാണ്.

ആസ്‌ട്രോബോട്ടിക്കിലെ എഞ്ചിനീയര്‍മാര്‍ ഈ സാഹചര്യം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാനായി പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവ വിജയിച്ചിട്ടില്ല. പെറിഗ്രീന്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തന്നെ പതിക്കുമെന്നാണ് കമ്പനിയുടെ പുതിയ വിവരത്തില്‍ പറയുന്നത്. ഇവ തിരിച്ചെത്തുന്ന സമയത്ത് തന്നെ വേര്‍പ്പെട്ട്‌പോകും.

കത്തിപ്പോകാനും സാധ്യതയുണ്ട്. ഈ പേടകത്തിലെ ഇന്ധന ചോര്‍ച്ച കാരണം ഇവയെ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കുന്നില്ലെന്ന് ആസ്‌ട്രോബോട്ട് പറയുന്നു.അതുകൊണ്ട് ഇതിന്റെ സഞ്ചാര പാത കൃത്യമായി പ്രവചിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി.

തീര്‍ത്തും അപ്രതീക്ഷിതമായ സങ്കീര്‍ണതകളാണ് ഈ പേടകം കൊണ്ട് ഉണ്ടായിരിക്കുന്നത്. ലാന്‍ഡറിന്റെ ബഹിരാകാശത്തെ പ്രവര്‍ത്തനം കൂടുതല്‍ നേരത്തേക്ക് നീട്ടാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയത്. എന്നാല്‍ പെറിഗ്രിന്റെ ദിവസങ്ങള്‍ വളരെ കുറവാണ്. എന്നായിരിക്കും ഇവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും എത്തുകയെന്ന് പറയാനാവില്ല. ദിവസമോ സ്ഥലമോ പറയുന്നത് സാധ്യമല്ലാതായിരിക്കുകയാണ്.

കൃത്യമായ വിവരങ്ങള്‍ ആസ്‌ട്രോബോട്ടിക്കിനും അറിയില്ല. ചാന്ദ്ര പര്യവേഷണ ദൗത്യങ്ങള്‍ക്ക് വാണിജ്യ പങ്കാളികളെ സഹകരിപ്പിക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് കൂടിയാണ് പെറിഗ്രിന്റെ പരാജയത്തിലൂടെ തിരിച്ചടി നേരിട്ടത്. ലാന്‍ഡറില്‍ പേലോഡുകള്‍ക്ക് പുറമേ നാസയുടെ അഞ്ച് ശാസ്‌ത്രോപകരണങ്ങളുമായിരുന്നു. എല്ലാം ദൗത്യം പാളിയതോടെ നഷ്ടപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q