കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊണ്ണത്തടി കുറയ്ക്കാന്‍ സോഡാ ടാക്‌സ്?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ശീതളപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ അമേരിക്കന്‍ നഗരമെന്ന അപൂര്‍വ്വ ബഹുമതി ഫിലാഡല്‍ഫിയക്ക് സ്വന്തം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങുളുണ്ടാക്കുന്ന ശീതളപാനീയ വ്യവസായത്തിന് വിലങ്ങിടുന്നതിനായി വ്യാഴാഴ്ചയാണ് മള്‍ട്ടി മില്യണയര്‍ ക്യാമ്പയിനുമായി ഫിലാഡല്‍ഫിയ രംഗത്തെത്തിയത്. ഓരോ ഔണ്‍സ് ശീതളപാനീയത്തിനും 100 രൂപ നികുതിയിനത്തില്‍ ഈടാക്കാന്‍ സിറ്റി കൗണ്‍സിലാണ് അനുമതി നല്‍കിയത്.

നിലവില്‍ ബെര്‍ക്കലെ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് സമാന നിയമം നിലവിലുള്ളത്. മറ്റ് 30 നഗരങ്ങളില്‍ സോഡാ ടാക്‌സ് നടപ്പിലാക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും പിന്നീട് പരാജയപ്പെടുകയായിരുന്നു. ശീതളപാനീയങ്ങള്‍ അധികമായി ഉപയോഗിക്കുന്ന പാവപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എന്നാണ് ഇതിനെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. വിലക്ക് ലംഘിച്ച് ശീതളപാനീയങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്നാണ് നികുതി ഈടാക്കുക.

coca-cola

ഫിലാഡല്‍ഫിയയിലെ 68 ശതമാനത്തിലേറെ മുതിര്‍ന്നവരും 41 ശതമാനം കുട്ടികളും അമിത വണ്ണമുള്ളവരാണെന്ന് നേരത്തെ നടന്ന പല പഠനങ്ങളും കണ്ടെത്തിയിരുന്നു. ശീതള പാനീയങ്ങളുടെ അമിത ഉപയോഗമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായതോടെയാണ് നഗരത്തിലെ 15 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സോഡാ ടാക്‌സ് ആശയത്തിന് സിറ്റി കൗണ്‍സില്‍ രൂപം നല്‍കിയത്.

സോഡാ ടാക്‌സ് വഴി ലഭിക്കുന്ന പണമുപയോഗിച്ച് പ്രീ കിന്റര്‍ഗാര്‍ട്ടന്‍, കമ്മ്യൂണിറ്റി സ്‌കൂളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് കൗണ്‍സിലിന്റെ തീരുമാനമെന്ന് സിറ്റി ഡെമോക്രാറ്റിക് മേയര്‍ ജിം കെന്നി പറഞ്ഞു. പ്രതിവര്‍ഷം 90 മില്യണ്‍ ഡോളര്‍ ലഭിക്കുമെന്നാണ് കരുതുന്നത്. നികുതിയെ എതിര്‍ക്കുന്ന 58 ശതമാനത്തോളം വരുന്ന ഫിലിപ്പൈന്‍സ് ജനതയുടെയും അമേരിക്കന്‍ ബീവറേജ് അസോസിയേഷന്റെയും എതിര്‍പ്പിനെ മറികടന്നാണ് പുതിയ നയം നടപ്പിലാക്കിയിട്ടുള്ളത്.

English summary
Philadelphia became first city to impose soda tax.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X