ജോലിയില്ല, വരുമാനമില്ല; ആറാം ബംപര്‍ ലോട്ടറിയെടുപ്പിന്റെ 25ാം വര്‍ഷത്തില്‍ എത്തി, യുവാവ് കോടീശ്വരന്
ലോട്ടറി തനിക്ക് എന്നും ആശ്വാസം നല്‍കിയിട്ടുണ്ടെന്ന് യുവാവ് പറയുന്നു. 25 വര്‍ഷമായി താന്‍ ലോട്ടറി എടുക്കുന്നുണ്ട്. ശരിയായ സമയത്ത് ഒരാളുടെ ഭാഗ്യം തെളിയുമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായി ഇയാള്‍ പറഞ്ഞു.

മനില: ജീവിതത്തില്‍ ഏറ്റവും ഭാഗ്യം ഇല്ലാതെ നില്ക്കുന്ന സമയത്ത് ലോട്ടറിയടിക്കുമോ? ഒരിക്കലും സംഭവിക്കാത്ത കാര്യമായിരിക്കും അത്. എന്നാല്‍ ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഒരു യുവാവിന്റെ ഭാഗ്യം ഇപ്പോള്‍ ലോകപ്രശസ്തമായിരിക്കുകയാണ്. ഇയാള്‍ക്ക് വന്‍ തുകയാണ് സമ്മാനമായി അടിച്ചിരിക്കുന്നത്.
ഒരുപക്ഷേ ഫിലിപ്പൈന്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകകളില്‍ ഒന്നായിരിക്കും ഇത്. അതേസമയം ഈ ലോട്ടറി തുക ഇയാള്‍ക്ക് അടിച്ചത് മാത്രമല്ല അതിലെ ഭാഗ്യം. ഒരുപാട് നേട്ടങ്ങള്‍ അടങ്ങിയതാണ് ഇയാളുടെ ഭാഗ്യ നേട്ടം. അത് എങ്ങനെയെന്ന് വിശദമായി പരിശോധിക്കാം....

ജോലി പോയ നിമിഷം
ഫിലിപ്പൈന്‍സിലെ ക്യൂസോണ്‍ സിറ്റിയിലെ യുവാവിനാണ് പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് ഭാഗ്യംതേടിയത്. ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ട് കുറച്ചൊരു പ്രതിസന്ധിയിലായിരുന്നു. ഇയാളൊരു വെയിറ്ററായിരുന്നു. അത് പാര്‍ട് ടൈം ആയിട്ട് ചെയ്ത് വരികയായിരുന്നു. അതോടൊപ്പം ഡിഷ് വാഷിംഗും ഇയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍ കാര്യമായ വരൂമാനമൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ല. കാരണം ഈ ജോലിയില്‍ നിന്ന് വേണ്ടത്ര പണം ഈ യുവാവിന് ലഭിച്ചിരുന്നില്ല.

നൂറ് കോടിയിലേറെ വരുന്ന ബംപര്‍
ഫിലിപ്പൈന്‍സിലെ ചാരിറ്റി സ്വീപ്പ്സ്റ്റേക്സ് ഓഫീസിലെത്തിയാണ് ഇയാള്‍ പണം വാങ്ങിയത്. മനിലയിലെ പ്രാന്തപ്രദേശമിയ ക്യൂസോണില് ജോലിയൊന്നുമില്ലാതെ ദുരിതത്തില്‍ നടക്കുമ്പോഴാണ് ഈ യുവാവ് ടിക്കറ്റെടുത്തത്. എന്നാല്‍ ദുരിതത്തില്‍ ദൈവം സഹായിച്ചത് പോലെയായിരുന്നു കാര്യങ്ങള്‍. ഗ്രാന്‍ഡ് ലോട്ടോ ടിക്കറ്റെടുത്ത യുവാവിന് അടിച്ചത് 75.2 മില്യണ്‍ ഫിലിപ്പൈന്‍സ് പെസോയാണ്. 112 കോടി രൂപയില്‍ അധികം വരുമിത്. കേട്ട ആരും ഞെട്ടിപ്പോകുന്ന തുകയാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്.

25 വര്‍ഷത്തിലേറെ പരിചയം
ലോട്ടറി തനിക്ക് എന്നും ആശ്വാസം നല്‍കിയിട്ടുണ്ടെന്ന് യുവാവ് പറയുന്നു. 25 വര്‍ഷമായി താന്‍ ലോട്ടറി എടുക്കുന്നുണ്ട്. ശരിയായ സമയത്ത് ഒരാളുടെ ഭാഗ്യം തെളിയുമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായി ഇയാള്‍ പറയുന്നു. ജോലി നഷ്ടമായത് താന്‍ കാരണം കൂടിയാണെന്ന് യുവാവ് പറയുന്നു. കാര്യമായ വരുമാനം ഈ ജോലി കൊണ്ടില്ലായിരുന്നു. അതുകൊണ്ട് ജോലി ഉപേക്ഷിക്കാന്‍ ഞാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. പകരം മറ്റൊരു ജോലി അന്വേഷിച്ച് കണ്ടെത്താനായിരുന്നു ശ്രമമെന്നും ഇയാള്‍ പറഞ്ഞു.

ടിക്കറ്റ് വാങ്ങാന്‍ പോലും കാശില്ല
താന്‍ അധികം പണം ലോട്ടറിക്കായി ചെലവാക്കാറില്ല. കാരണം ഒരു ടിക്കറ്റ് വാങ്ങാന്‍ പോലുള്ള കാശ് തന്റെ കൈയ്യില്‍ ഇല്ല. അതുകൊണ്ട് ടിക്കറ്റുകള്‍ സൂക്ഷിച്ചാണ് എടുക്കാറുള്ളത്. എന്നാല്‍ എപ്പോഴും തനിക്ക് പ്രതീക്ഷ നഷ്ടപ്പെടാറില്ല. ഒരു ദിവസം ഭാഗ്യം എന്നെ തേടി വരുമെന്ന് അറിയാമായിരുന്നു. അതേസമയം ഇത് ആദ്യമായിട്ടല്ല യുവാവ് ലോട്ടറി അടിക്കുന്നത്. ഇതിന് മുമ്പ് അഞ്ച് തവണ ലോട്ടറയിടിച്ചിട്ടുണ്ട്. ഇതില്‍ എല്ലാം ആദ്യ അഞ്ച് നമ്പര്‍ വരെയാണ് ശരിയായി വന്നത്. ആറാമത്തേതിലാണ് ജാക്ക്പോട്ട് അടിച്ചത്. പുതിയ ബിസിനസ് തുടങ്ങാനാണ് ഇയാളുടെ തീരുമാനം. കുറച്ച് ഭൂമി വാങ്ങണം. പറ്റിയാല്‍ ബന്ധുക്കളെയും സഹായിക്കണമെന്ന് യുവാവ് പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications